Monday, July 22nd, 2019

ഐ.എസ് ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയില്‍ അറസ്റ്റിലായി

ആയുധങ്ങള്‍ അടക്കമുള്ളവ ഇവരില്‍നിന്ന് പിടിച്ചെടുത്തതായി പോലീസ് വ്യക്തമാക്കി

Published On:Sep 7, 2018 | 7:13 pm

ന്യൂഡല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ബന്ധമുള്ള ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയില്‍ അറസ്റ്റിലായി.ഡല്‍ഹി പോലീസിന്റെ പ്രത്യേക വിഭാഗമാണ് ചെങ്കോട്ടയ്ക്കടുത്തുള്ള ബസ് സ്റ്റോപ്പില്‍നിന്ന് പര്‍വെസ്, ജംഷദ് എന്നിവരെ വ്യാഴാഴ്ച രാത്രി പിടികൂടിയത്.
ആയുധങ്ങള്‍ അടക്കമുള്ളവ ഇവരില്‍നിന്ന് പിടിച്ചെടുത്തതായി പോലീസ് വ്യക്തമാക്കി. ഐ.എസ് ബന്ധമുള്ള ഐ.എസ്.ജെ.കെ ഭീകര സംഘടനയുമായി ബന്ധമുള്ളവരാണ് ഇവരെന്ന് കരുതുന്നു. കശ്മീരിലെ ഷോപിയാന്‍ ജില്ലക്കാരാണ് ഇവര്‍. രണ്ടുപേരും എന്‍ജിനിയറിങ് ബിരുദ ധാരികളാണെന്നും ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളെക്കുറിച്ച് ഇവര്‍ക്ക് വ്യക്തമായ ധാരണയുണ്ടെന്നും പോലീസ് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    4 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    5 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    5 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    5 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    6 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    6 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    7 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    7 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    8 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു