Saturday, January 19th, 2019

കേടായ രണ്ടു കോടി രൂപയുടെ പ്രോട്ടീന്‍ പൗഡര്‍ പിടിക്കൂടി

തൃശൂര്‍: പ്രളയത്തിനിടെ ഉണ്ടായ വെള്ളക്കെട്ടില്‍ നാല് ദിവസം കിടന്ന രണ്ടു കോടി രൂപയുടെ പ്രോട്ടീന്‍ പൗഡര്‍ വില്‍ക്കാനുള്ള ശ്രമം ആരോഗ്യ വകുപ്പ് അധികൃതര്‍ തടഞ്ഞു. തലോര്‍ ജറുസലെം ധ്യാനകേന്ദ്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ഏജന്‍സിയില്‍ റെയ്ഡ് നടത്തിയ അധികൃതര്‍ വീണ്ടും ഉപയോഗിക്കുന്നതിനായി ചാക്കുകളില്‍ നിറച്ചുവച്ചിരുന്ന പൗഡര്‍ കുഴിച്ചുമൂടി. വെള്ളക്കെട്ടില്‍ കിടന്നതു മൂലം രണ്ടു കോടി രൂപയുടെ പ്രോട്ടീന്‍ പൗഡര്‍ നശിച്ചെന്നു കാട്ടി ഏജന്‍സി അധികൃതര്‍ തന്നെയാണ് നെന്മണിക്കരയിലെ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് ഒരാഴ്ച മുന്‍പു പരാതി നല്‍കിയത്. ഇതുപ്രകാരം സ്ഥലം … Continue reading "കേടായ രണ്ടു കോടി രൂപയുടെ പ്രോട്ടീന്‍ പൗഡര്‍ പിടിക്കൂടി"

Published On:Aug 30, 2018 | 8:08 am

തൃശൂര്‍: പ്രളയത്തിനിടെ ഉണ്ടായ വെള്ളക്കെട്ടില്‍ നാല് ദിവസം കിടന്ന രണ്ടു കോടി രൂപയുടെ പ്രോട്ടീന്‍ പൗഡര്‍ വില്‍ക്കാനുള്ള ശ്രമം ആരോഗ്യ വകുപ്പ് അധികൃതര്‍ തടഞ്ഞു. തലോര്‍ ജറുസലെം ധ്യാനകേന്ദ്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ഏജന്‍സിയില്‍ റെയ്ഡ് നടത്തിയ അധികൃതര്‍ വീണ്ടും ഉപയോഗിക്കുന്നതിനായി ചാക്കുകളില്‍ നിറച്ചുവച്ചിരുന്ന പൗഡര്‍ കുഴിച്ചുമൂടി. വെള്ളക്കെട്ടില്‍ കിടന്നതു മൂലം രണ്ടു കോടി രൂപയുടെ പ്രോട്ടീന്‍ പൗഡര്‍ നശിച്ചെന്നു കാട്ടി ഏജന്‍സി അധികൃതര്‍ തന്നെയാണ് നെന്മണിക്കരയിലെ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് ഒരാഴ്ച മുന്‍പു പരാതി നല്‍കിയത്. ഇതുപ്രകാരം സ്ഥലം സന്ദര്‍ശിച്ച അധികൃതര്‍ രണ്ട് ദിവസത്തിനകം കുഴിച്ചിടാന്‍ നിര്‍ദേശിച്ചു. ഇന്നലെ രഹസ്യവിവരത്തെ തുടര്‍ന്നു പരിശോധനക്കെത്തിയ ആരോഗ്യവകുപ്പ് അധികൃതര്‍ കണ്ടത് പൗഡര്‍ ചാക്കുകളില്‍ നിറച്ചു വെച്ച് പുതിയ ബോട്ടിലില്‍ പാക്ക് ചെയ്ത് വീണ്ടും ഉപയോഗിക്കാനുള്ള ശ്രമമാണെന്ന് കണ്ടെത്തി. ഇതോടെ കമ്പനി അധികൃതരെ വിളിച്ചു വരുത്തി കുഴിച്ചുമൂടാന്‍ നിര്‍ദേശിക്കുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 2
    4 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 3
    7 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 4
    8 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 5
    8 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 6
    8 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 7
    8 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    9 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 9
    10 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു