Friday, November 16th, 2018

വെള്ളക്കെട്ടില്‍ വീണ് രണ്ട് കുട്ടികള്‍ മരിച്ചു

കൊല്ലം: കരുനാഗപ്പള്ളി പാവുംബയില്‍ രണ്ട് കുട്ടികള്‍ വെള്ളക്കെട്ടില്‍ വീണു മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടി അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടു. തഴവ പാവുംബ വടക്ക് തേജസില്‍ എം ജോര്‍ജ്കുട്ടി മിനി ദമ്പതികളുടെ മകന്‍ അഡോണ്‍ ജോര്‍ജ്(അഞ്ച്), പുത്തന്‍പുരയില്‍ സൈമണ്‍ വിജി ദമ്പതികളുടെ മകന്‍ നിബു കെ സൈമണ്‍(ഏഴ്) എന്നിവരാണ മരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന അയ്യപ്പന്‍ എന്ന കുട്ടിയാണ് അപകടത്തില്‍ നിന്നും കഷ്ടിച്ചു രക്ഷ്‌പെട്ടത്. അയല്‍വാസികളായ ഇവര്‍ ഇന്നലെ അവധി ദിനത്തില്‍ വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരിക്കേ കുറച്ചു … Continue reading "വെള്ളക്കെട്ടില്‍ വീണ് രണ്ട് കുട്ടികള്‍ മരിച്ചു"

Published On:Jun 18, 2018 | 8:01 am

കൊല്ലം: കരുനാഗപ്പള്ളി പാവുംബയില്‍ രണ്ട് കുട്ടികള്‍ വെള്ളക്കെട്ടില്‍ വീണു മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടി അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടു. തഴവ പാവുംബ വടക്ക് തേജസില്‍ എം ജോര്‍ജ്കുട്ടി മിനി ദമ്പതികളുടെ മകന്‍ അഡോണ്‍ ജോര്‍ജ്(അഞ്ച്), പുത്തന്‍പുരയില്‍ സൈമണ്‍ വിജി ദമ്പതികളുടെ മകന്‍ നിബു കെ സൈമണ്‍(ഏഴ്) എന്നിവരാണ മരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന അയ്യപ്പന്‍ എന്ന കുട്ടിയാണ് അപകടത്തില്‍ നിന്നും കഷ്ടിച്ചു രക്ഷ്‌പെട്ടത്. അയല്‍വാസികളായ ഇവര്‍ ഇന്നലെ അവധി ദിനത്തില്‍ വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരിക്കേ കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഇവരെ കാണാതായി. കുട്ടികളുെട വീടുകളില്‍ തിരക്കിയപ്പോള്‍ അയ്യപ്പന്‍ വീട്ടിലുള്ളതായി കണ്ടെത്തി. അയ്യപ്പന്റെ ശരീരത്തില്‍ ചെളിയും പായലും കണ്ട് വിരരം തിരക്കിയപ്പോഴാണ് മറ്റു രണ്ടപേര്‍ വെള്ളത്തിലേക്ക് വീണത് അറിയുന്നത്. പരിഭ്രാന്തരായ വീട്ടുകാര്‍ കുട്ടികളെ തിരഞ്ഞ് പാവുംബ മണലിക്കല്‍ പുഞ്ചയുടെ സമീപത്തുള്ള റബ്ബര്‍മരചുവട്ടില്‍ എത്തി. ഇവിടെ യാണ് അവര്‍ വീണത് എന്ന് അയ്യപ്പന്‍ കാട്ടി കൊടുത്തു. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ആ ഭാഗത്തെ വെള്ളക്കെട്ടില്‍ പരിശോദന നടത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചെളിയില്‍ പൂണ്ട നിലയിലായിരുന്നു മൃതദേഹങ്ങള്‍. മൂന്ന് പേരും കൂടി ഈ മരക്കൊമ്പില്‍ കയറി കളിക്കുന്നതിനിടെ വീഴുകയായിരുന്നു എന്നാണ് അയ്യപ്പന്‍ പറഞ്ഞത്. വെള്ളത്തില്‍ നിന്നും കയറിയ കുട്ടി പേടിച്ച് വീട്ടിലെ മുറിയില്‍ കയറി കിടക്കുകയായിരുന്നു. വീട്ടുകാര്‍ കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. പാവുംബ സൗമ്യ നഴ്‌സറി സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിയാണ് അഡോണ്‍. പാവുംബ അമൃത സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നിബു.

 

LIVE NEWS - ONLINE

  • 1
    7 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    8 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    9 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    11 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    14 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    15 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    16 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    16 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    17 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം