Thursday, September 19th, 2019

ബൊലെറോയുടെ 2.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ മോഡലിനെ പിന്‍വലിക്കാന്‍ മഹീന്ദ്ര ഒരുങ്ങുന്നു

പുതിയ മലിനീകരണ നിരോധന ചട്ടം നിലവില്‍ വരുന്ന സാഹചര്യത്തിലാണ് ഈ ഒരു തീരുമാനം മഹീന്ദ്ര കൈക്കൊണ്ടിരിക്കുന്നത്

Published On:Sep 5, 2019 | 12:38 pm

ബൊലേറോയുടെ 2.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ പിന്‍വലിക്കാന്‍ കമ്പനി തയ്യാറാവുകയാണ്. പുതിയ മലിനീകരണ നിരോധന ചട്ടം നിലവില്‍ വരുന്ന സാഹചര്യത്തിലാണ് ഈ ഒരു തീരുമാനം മഹീന്ദ്ര കൈക്കൊണ്ടിരിക്കുന്നത്. അഞ്ച് സ്പീഡ് ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്ന ബൊലേറോയിലെ 2.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 63 bhp കരുത്തും 195 Nm torque ഉം ഉത്പാദിപ്പിക്കും. BNSVAP സുരക്ഷാ മാനദണ്ഡങ്ങളാണ് ഈ തീരുമാനത്തിന് പിന്നിലെ മറ്റൊരു പ്രധാന ഘടകം. എബിഎസ്, ഒരു എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്ററുകള്‍ എന്നിവ പോലുള്ള നിരവധി സുരക്ഷാ സവിശേഷതകള്‍ കാറുകളില്‍ സജ്ജമാക്കാന്‍ നിര്‍മ്മാതാക്കളെ BNSVAP മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കുന്നു. 2.5 ലിറ്റര്‍ ബൊലേറോ മോഡലുകളില്‍ ഇത്തരം സുരക്ഷാ സവിശേഷതകളൊന്നും ഉണ്ടായിരുന്നില്ല. അതിനാലാണ് ഈ മോഡലിനെ പിന്‍വലിക്കാന്‍ മഹീന്ദ്ര തയ്യാറായത്.
ഇതിനര്‍ത്ഥം ബൊലേറോയെ വിപണിയില്‍ നിന്നും പിന്‍വലിക്കുന്നു എന്നല്ല. മഹീന്ദ്ര അടുത്തിടെ ബൊലേറോ പവര്‍ പ്ലസിലെ സുരക്ഷാ സവിശേഷതകള്‍ പരിഷ്‌ക്കരിച്ചിരുന്നു. ഇത് വിപണിയില്‍ ഇനിയും തുടരും.

LIVE NEWS - ONLINE

  • 1
    17 mins ago

    ‘ഓണം ഓഫര്‍’ കഴിഞ്ഞു; വാഹന പരിശോധന കര്‍ശനമാക്കി, പിഴ പിന്നീട്

  • 2
    1 hour ago

    യു.എന്‍.എ ഫണ്ട് തിരിമറി; ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

  • 3
    1 hour ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 4
    1 hour ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 5
    2 hours ago

    വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

  • 6
    2 hours ago

    ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • 7
    2 hours ago

    തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്

  • 8
    2 hours ago

    മദനിയുടെ ആരോഗ്യനില അതീവ ഗുരുതരം

  • 9
    2 hours ago

    നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറാ ചിത്രത്തിലും വിക്രം ലാന്ററില്ല