Saturday, September 22nd, 2018

പെണ്‍കുട്ടിയെ പീഡിപ്പിച്ച അമ്മയും രണ്ടാനച്ഛനും വീടുവിട്ടിറങ്ങാന്‍ ഉത്തരവ്

തിരു : പെണ്‍കുട്ടിയെ പീഡിപ്പിച്ച അമ്മയും രണ്ടാനച്ഛനും ഈ മാസം 31നകം വീടുവിട്ടിറങ്ങണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം സ്വദേശിയും വിദിയാര്‍ത്ഥിനിയുമായ 19കാരിയാണ് തനിക്ക് ഏല്‍ക്കേണ്ടിവന്ന പീഡനങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി വനിതാ കമ്മീഷന് പരാതി നല്‍കിയത്. പെണ്‍കുട്ടി ഗര്‍ഭസ്ഥ ശിശുവായിരിക്കെ പിതാവ് ആത്മഹത്യ ചെയ്തിരുന്നു. തുടര്‍ന്ന് പിതാവിന്റെ വീട്ടുകാര്‍ പരാതിക്കാരിക്ക് എട്ടു സെന്റ് സ്ഥലം നല്‍കിയിരുന്നു. ഇവിടെ വീട് വെച്ച് താമസം തുടരുന്നതിനിടെയാണ് ഈ ഭൂമി തട്ടിയെടുക്കാന്‍ അമ്മയും രണ്ടാം ഭര്‍ത്താവും ചേര്‍ന്ന് ശ്രമം … Continue reading "പെണ്‍കുട്ടിയെ പീഡിപ്പിച്ച അമ്മയും രണ്ടാനച്ഛനും വീടുവിട്ടിറങ്ങാന്‍ ഉത്തരവ്"

Published On:Aug 8, 2013 | 11:21 am

തിരു : പെണ്‍കുട്ടിയെ പീഡിപ്പിച്ച അമ്മയും രണ്ടാനച്ഛനും ഈ മാസം 31നകം വീടുവിട്ടിറങ്ങണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം സ്വദേശിയും വിദിയാര്‍ത്ഥിനിയുമായ 19കാരിയാണ് തനിക്ക് ഏല്‍ക്കേണ്ടിവന്ന പീഡനങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി വനിതാ കമ്മീഷന് പരാതി നല്‍കിയത്. പെണ്‍കുട്ടി ഗര്‍ഭസ്ഥ ശിശുവായിരിക്കെ പിതാവ് ആത്മഹത്യ ചെയ്തിരുന്നു. തുടര്‍ന്ന് പിതാവിന്റെ വീട്ടുകാര്‍ പരാതിക്കാരിക്ക് എട്ടു സെന്റ് സ്ഥലം നല്‍കിയിരുന്നു. ഇവിടെ വീട് വെച്ച് താമസം തുടരുന്നതിനിടെയാണ് ഈ ഭൂമി തട്ടിയെടുക്കാന്‍ അമ്മയും രണ്ടാം ഭര്‍ത്താവും ചേര്‍ന്ന് ശ്രമം തുടങ്ങിയതെന്ന് പരാതിയില്‍ പറയുന്നു. പിതാവിന്റെ മരണ ശേഷം രണ്ടാനച്ഛന്റെ പീഡനങ്ങളെ തുടര്‍ന്ന് മുത്തച്ഛനെയാണ് പെണ്‍കുട്ടി അച്ഛനെന്ന് വിളിക്കുന്നത്. ഇപ്പോള്‍ മുത്തശ്ശിയുടെ സംരക്ഷണയിലാണ് കുട്ടി കഴിയുന്നത്.
തന്നെ ലൈംഗീകമായി പീഡിപ്പിക്കാന്‍ രണ്ടാനച്ഛന്‍ ശ്രമിച്ചെന്നും മര്‍ദ്ദനവും മറ്റും തുടരുകയാണെന്നും പരാതിയില്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് വനിതാ കമ്മീഷന്‍ ഇരുവരോടും പെണ്‍കുട്ടിയുടെ പേരിലുള്ള വീട്ടില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടത്.

LIVE NEWS - ONLINE

  • 1
    7 mins ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 2
    3 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 3
    3 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 4
    3 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 5
    5 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 6
    5 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 7
    5 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 8
    5 hours ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 9
    6 hours ago

    ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി