ആറുമാസത്തെ പ്രണയത്തിന് ശേഷം ഈ വര്‍ഷം വിവാഹിതരാവുകയാണ്
ആറുമാസത്തെ പ്രണയത്തിന് ശേഷം ഈ വര്‍ഷം വിവാഹിതരാവുകയാണ്
52 വയസ്സുകാരനോട് 19 കാരിക്ക് തോന്നിയത് പ്രണയം!.. സംഭവം സത്യമാണ്, ജര്‍മ്മന്‍ സ്വദേശസികളായ കാമുകനും കാമുകിയുമാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരങ്ങള്‍.
മൈക്ക് ലെയര്‍ എന്ന 52 കാരും സെല്മാ ടെയ്ക്ക്മാനെന്ന് 19 കാരിയാണ് താരങ്ങള്‍. ആറുമാസത്തെ പ്രണയത്തിന് ശേഷം ഈ വര്‍ഷം വിവാഹിതരാവുകയാണ്. വീട്ടുകാരുടേയെല്ലാം എതിര്‍പ്പ് വകവെയ്ക്കാതെയാണ് ഇവര്‍ വിവാഹിതരാകാന്‍ പോകുന്നത്. നല്ലൊരു കുടുംബ ജീവിതത്തിലൂടെ വീട്ടുകാര്‍ക്ക് മറുപടി നല്‍കാനാണ് ഇരുവരുടെയും തീരുമാനം.
ഇരുവരും കണ്ടു മുട്ടുന്നത് ജോലി സ്ഥലത്തു വച്ചാണ്. തുടര്‍ന്ന മൈക്ക് ഫെയ്സ്ബുക്കിലൂടെ സെല്മയുമായി ചാറ്റാന്‍ ആരംഭിച്ചു. എന്നാല്‍ ആദ്യമൊക്കെ സെല്മാ എതിര്‍ത്തെങ്കിലും പിന്നീട് ഇഷ്ടം തോന്നുകയായിരുന്നു.