Thursday, April 18th, 2019

ഹോളിവുഡിനെയും കീഴടക്കിയ കണ്ണിറുക്കല്‍

ആക്ഷന്‍ ഹീറോ അല്ലു അര്‍ജുനും പാട്ടിനെ അഭിനന്ദിച്ച് രംഗത്തെത്തി.

Published On:Feb 14, 2018 | 9:52 am

കണ്ണിറുക്കി പാട്ടു പാടുന്ന രംഗങ്ങള്‍ സിനിമകളില്‍ ഒരുപാട് വന്നിട്ടുണ്ട്. പക്ഷെ ലോകം കീഴടക്കിയ കണ്ണിറുക്കല്‍ കഴിഞ്ഞ ദിവസങ്ങളിലാണ് സിനിമാ പ്രേമികള്‍ക്ക് ഹരമായി മാറിയത്. ഹോളിവുഡില്‍ വരെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് അടാര്‍ ലൗവിലെ അടാര്‍ പാട്ട്. ഇംഗ്ലീഷ് സൈറ്റുകളിലും, പേജുകളിലും വരെ പാട്ടിലെ കണ്ണിറുക്കുന്ന സുന്ദരി നിറഞ്ഞു നില്‍ക്കുകയാണ്. ലോക ഫുട്‌ബോള്‍ താരമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് പിന്നിലായി ഏറ്റവും വേഗം ഫോളോവേഴ്‌സിനെ ലഭിച്ച താരമായി നായിക പ്രിയ വാര്യര്‍ മാറി. നിരവധി പേരാണ് പാട്ടിനെയും അതിലെ കണ്ണിറുക്കലിനെയും അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇപ്പോള്‍ ആക്ഷന്‍ ഹീറോ അല്ലു അര്‍ജുനും പാട്ടിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
ഗാനവും രംഗവും മനസ്സ് കീഴടക്കിയ കാര്യം അല്ലു തന്നെയാണ് വെളിപ്പെടുത്തിയത്. ‘അടുത്തിടെ കണ്ടതില്‍ ഏറ്റവും ക്യൂട്ടായ വീഡിയോ, ലാളിത്യത്തിന്റെ ശക്തിയാണ് ഇതിന്റെ പ്രത്യേകത. ഇഷ്ടപ്പെട്ടു’ എന്നാണ് അല്ലുവിന്റെ ട്വീറ്റ്.

 

 

LIVE NEWS - ONLINE

  • 1
    16 mins ago

    രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിനായി പ്രിയങ്ക ശനിയാഴ്ച വയനാട്ടിലെത്തും

  • 2
    57 mins ago

    ജീവനക്കാരെയും യാത്രക്കാരെയും സഹായിക്കാന്‍ നടപടി വേണം

  • 3
    2 hours ago

    സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യത

  • 4
    3 hours ago

    പ്രിയങ്ക ശനിയാഴ്ച വയനാട്ടില്‍

  • 5
    3 hours ago

    പൊന്നാനിയില്‍ തോറ്റാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കും: പി.വി അന്‍വര്‍

  • 6
    3 hours ago

    മുസ്ലിം സമുദായത്തിനെതിരായ പരാമര്‍ശം; ശ്രീധരന്‍ പിള്ളക്കെതിരെ കേസ്

  • 7
    7 hours ago

    രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

  • 8
    7 hours ago

    ഇന്ന് പെസഹ; നാളെ ദു:ഖവെള്ളി

  • 9
    7 hours ago

    ഭക്ഷണത്തില്‍ കീടം; ഇന്ത്യന്‍ ഭക്ഷണശാല അടച്ചുപൂട്ടി