Wednesday, February 20th, 2019

അഭിമാനപോരാട്ടത്തില്‍ കോണ്‍ഗ്രസ്സിനെ കാത്ത് അഹമ്മദ് പട്ടേലിന് വിജയം

രണ്ട് വിമത എം എല്‍ എമാരുടെ വോട്ടുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അസാധുവാക്കിയതോടെ പട്ടേലിന് ജയിക്കാന്‍ 44 വോട്ടുകള്‍ മതിയെന്ന സ്ഥിതി വന്നു.

Published On:Aug 8, 2017 | 11:53 pm

അഹമ്മദാബാദ്: രാജ്യം കണ്ട ഏറ്റവും നാടകീയമായ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനും അധ്യക്ഷ സോണിയാ ഗാന്ധിക്കും ആശ്വാസമായി അഹമ്മദ് പട്ടേലിന് വിജയം. തെരഞ്ഞെടുപ്പ് അവസാനിച്ച് ആറു മണിക്കൂറോളം വൈകി ആരംഭിച്ച വോട്ടെണ്ണലില്‍ —- വോട്ടുകള്‍ക്കാണ് പട്ടേല്‍ വിജയിച്ചത്. ജയിക്കാന്‍ 45 വോട്ട് മതിയായരുന്നു. കൂറുമാറി ബി ജെ പി ക്യാമ്പിലെത്തി രണ്ട് എം എല്‍ എമാര്‍ വോട്ടു ചെയ്ത ശേഷം ബാലറ്റ് പേപ്പര്‍ അമിത് ഷായെ കാട്ടിയെന്ന കോണ്‍ഗ്രസ്സിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ എം എല്‍ എമാരുടെ വോട്ട് അസാധുവാക്കിയതോടെ പട്ടേലിന് ജയിക്കാന്‍ 44 വോട്ടുകള്‍ എന്ന സ്ഥിതി കൈവന്നു. കോണ്‍ഗ്രസ്സിന്റെ 44 എം എല്‍ എമാരുടെ വോട്ടുകളും എന്‍ സി പിയിലെ ഒരംഗത്തിന്റെ വോട്ടും ജനതാദള്‍ യുവിലെ ഒരംഗത്തിന്റെ വോട്ടും നേടിയാണ് പട്ടേല്‍ സോണിയയുടെയും കോണ്‍ഗ്രസ്സിന്റെയും മാനം കാത്തത്.
അഞ്ചു മണിക്ക് പുറത്തുവരേണ്ട തെരഞ്ഞെടുപ്പ് ഫലമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയ നിയമപ്രശ്‌നങ്ങളില്‍ കുരുങ്ങി അര്‍ധരാത്രി വരെ നീണ്ടത്. വഗേലക്കൊപ്പം കൂറുമാറിയ രണ്ട് എം എല്‍ എമാര്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം ബി ജെ പി നേതാവ് അമിത് ഷായെ ബാലറ്റ് പേപ്പര്‍ ഉയര്‍ത്തി കാട്ടിയെന്ന പരാതിയുമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപച്ചതോടെയാണ് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായത്. രാഘവ്ജി പട്ടേല്‍, ഭോല ഗോഹില്‍ എന്നിവര്‍ ബാലറ്റ് പേപ്പര്‍ അമിത് ഷായെ ഉയര്‍ത്തി കാട്ടിയെന്നാണ് പരാതി. സമാന സാഹചര്യത്തില്‍ ഹരിയാനയിലും രാജസ്ഥാനിലും വോട്ട് റദ്ദാക്കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് പരാതിയില്‍ ഉന്നയിച്ചിരുന്നു. വീഡിയോ ദൃശ്യങ്ങളടക്കം പരിശോധിക്കണമെന്ന് കാട്ടി കോണ്‍ഗ്രസ് നല്‍കിയ പരാതിയെ പ്രതിരോധിക്കാന്‍ കേന്ദ്രമന്ത്രിമാരടക്കമുള്ള പട തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് കുതിച്ചെത്തി. കോണ്‍ഗ്രസ് നേതാക്കലും കമ്മീഷനെ സമീപച്ചതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തലനാരിഴ കീറി തെളിവുകള്‍ പരിശോധിച്ചു. രണ്ട് തവണ ഇരുവിഭാഗം പാര്‍ട്ടി നേതാക്കളും തെരഞ്ഞെടുപ്പ് കമ്മീഷനെ രണ്ട് തവണ കാണാനെത്തി. മൂന്നാമതും കാണാനെത്തിയപ്പോള്‍ കമ്മീഷന്‍ അനുമതി നിഷേധിക്കുകയായിരുന്നു. പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളുടെ ഫുള്‍ ബെഞ്ച് യോഗം ചേര്‍ന്ന് തീരുമാനം ഗുജറാത്തിലെ റിട്ടേണിംഗ് ഓഫീസര്‍ക്ക് കൈമാറി. പിന്നീട് രാത്രി 11.30ഓടെയാണ് റിട്ടേണിംഗ് ഓഫീസര്‍ തീരുമാനം പ്രഖ്യാപിച്ചത്.

LIVE NEWS - ONLINE

  • 1
    9 hours ago

    ജവാന്മാരുടെ മൃതദേഹങ്ങള്‍ തെളിവായി അയയ്ക്കണോ: ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

  • 2
    11 hours ago

    കാസര്‍കോട് ഇരട്ടക്കൊലപാതകം; പിതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 3
    14 hours ago

    പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

  • 4
    17 hours ago

    എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

  • 5
    17 hours ago

    കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

  • 6
    17 hours ago

    പീതാംബരനെ സിപിഎം പുറത്താക്കി

  • 7
    18 hours ago

    പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

  • 8
    18 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

  • 9
    18 hours ago

    പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍