Sunday, November 18th, 2018

പുണ്യ റംസാനില്‍ സുമനസുകളുടെ കാരുണ്യം തേടി ജബ്ബാര്‍…

കൂത്തുപറമ്പ്: കണ്ണുള്ളവര്‍ കാണണം…കാതുള്ളവര്‍ കേള്‍ക്കണം ഈ കുടുംബത്തിന്റെ കണ്ണീര്‍ കഥ…മറ്റൊന്നുമല്ല പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന ഈ പൂക്കാലത്ത് കാരുണ്യത്തിന്റെ ഉറവ വറ്റാത്തവര്‍ കനിഞ്ഞാല്‍ വേങ്ങാട് അങ്ങാടിക്കടുത്ത ഒറവ്കുണ്ടിലെ ഇറച്ചിത്തൊഴിലാളിയായ ജബ്ബാറിന്റെ കുടുംബത്തിന് ഒരുപക്ഷെ ജീവവായു ലഭിച്ചേക്കും. അറിയുന്തോറും കണ്ണ് നിറയുന്നതാണ് ജബ്ബാറിന്റെ ജീവിതാനുഭവങ്ങള്‍. നിര്‍ധന കുടുംബമാണ് ജബ്ബാറിന്റേത്. അങ്ങാടിയില്‍ ഇറച്ചിക്കട നടത്തി കിട്ടുന്ന വരുമാനം മാത്രമായിരുന്നു ഏക ആശ്രയം. പക്ഷെ കൈപ്പേറിയ ജീവിതാനുഭവങ്ങള്‍ക്ക് ജബ്ബാറിന്റെ ജീവിതത്തില്‍ പഞ്ഞമുണ്ടായിരുന്നില്ല. ചോര്‍ന്നൊലിച്ച് ഏതുനിമിഷവും തകര്‍ന്ന് വീഴാന്‍ പാകത്തിലുള്ള കൂരയില്‍ ജന്മനാ വൈകല്യമുള്ള … Continue reading "പുണ്യ റംസാനില്‍ സുമനസുകളുടെ കാരുണ്യം തേടി ജബ്ബാര്‍…"

Published On:Jun 20, 2017 | 4:48 pm

കൂത്തുപറമ്പ്: കണ്ണുള്ളവര്‍ കാണണം…കാതുള്ളവര്‍ കേള്‍ക്കണം ഈ കുടുംബത്തിന്റെ കണ്ണീര്‍ കഥ…മറ്റൊന്നുമല്ല പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന ഈ പൂക്കാലത്ത് കാരുണ്യത്തിന്റെ ഉറവ വറ്റാത്തവര്‍ കനിഞ്ഞാല്‍ വേങ്ങാട് അങ്ങാടിക്കടുത്ത ഒറവ്കുണ്ടിലെ ഇറച്ചിത്തൊഴിലാളിയായ ജബ്ബാറിന്റെ കുടുംബത്തിന് ഒരുപക്ഷെ ജീവവായു ലഭിച്ചേക്കും.
അറിയുന്തോറും കണ്ണ് നിറയുന്നതാണ് ജബ്ബാറിന്റെ ജീവിതാനുഭവങ്ങള്‍. നിര്‍ധന കുടുംബമാണ് ജബ്ബാറിന്റേത്. അങ്ങാടിയില്‍ ഇറച്ചിക്കട നടത്തി കിട്ടുന്ന വരുമാനം മാത്രമായിരുന്നു ഏക ആശ്രയം. പക്ഷെ കൈപ്പേറിയ ജീവിതാനുഭവങ്ങള്‍ക്ക് ജബ്ബാറിന്റെ ജീവിതത്തില്‍ പഞ്ഞമുണ്ടായിരുന്നില്ല.
ചോര്‍ന്നൊലിച്ച് ഏതുനിമിഷവും തകര്‍ന്ന് വീഴാന്‍ പാകത്തിലുള്ള കൂരയില്‍ ജന്മനാ വൈകല്യമുള്ള പതിമൂന്നുകാരനെയും കൊണ്ട് ജീവിതം തള്ളിനീക്കുമ്പോള്‍ ജബ്ബാറിനെ വലിയൊരു ദുരന്തം വേട്ടയാടി, കുടുംബത്തിന്റെ ഏക അത്താണിയായ മൂത്തമകന്‍ ഷാഫിയെ വാഹനാപകടം ശയ്യാവലംബിയാക്കിയതാണത്. ആറുമക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കാന്‍ നിത്യചെലവിന് പോലും വക കണ്ടെത്തനാവാതെ ഉഴലുന്ന ജബ്ബാറിന് വലിയ പരീക്ഷണമായിരുന്നു അത്.
പക്ഷെ തന്റെ ജീവിതപ്രാരാബ്ധങ്ങളെല്ലാം മനസിലൊതുക്കി ആരോടും ചിരിച്ചുകൊണ്ട് പെരുമാറുന്ന ജബ്ബാറിനെ കണ്ടാല്‍ ആര്‍ക്കും മനസിലാകുമായിരുന്നില്ല ഉള്ളിലെരിയുന്ന നെരിപ്പോട്. പ്രദേശത്തെ സാമൂഹ്യപ്രശ്‌നങ്ങളിലെല്ലാം ഇടപെട്ട് തന്റെ ദുഖം മറക്കുകയായിരുന്നു ജബ്ബാര്‍. ദുഖത്തിന്റെ കാണാക്കയത്തിലാണെങ്കിലും ആരോടും പരിഭവമില്ലാതെ ഭാര്യ സുഹറ വീട്ടില്‍ മക്കളെ ശുശ്രൂഷിച്ച് കഴിയുകയാണ്.
മൂത്തമകന്‍ 23കാരനായ ഷാഫിയായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ. ഡ്രൈവറായി ജോലി ചെയ്തുവരുന്നതിനിടയില്‍ കര്‍ണാടകയിലുണ്ടായ അപകടത്തിലാണ് ഷാഫി കിടപ്പിലായത്. നട്ടെല്ല് തകര്‍ന്നതിനാല്‍ ജീവച്ഛവമായാണ് കിടപ്പ്. മംഗലാപുരം മുതല്‍ കോഴിക്കോട് വരെയുള്ള വിവിധ ആശുപത്രികളില്‍ ചികിത്സിച്ചുവെങ്കിലും ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചതല്ലാതെ ശരീരത്തിന് പ്രത്യേകിച്ച് ഒരു നേട്ടവുമുണ്ടായില്ല. കഴുത്തിന് താഴെ തളര്‍ന്ന് കിടപ്പിലാണിപ്പോള്‍ ഷാഫി.
ജബ്ബാറിന്റെ മറ്റൊരു മകന്‍ 13വയസുള്ള മുസ്തഫ ജന്മനാ വൈകല്യം ബാധിച്ച് നടക്കാന്‍ പോലും കഴിയാതെ വീട്ടിലിരിക്കുകയാണ്. മുസ്തഫയെ ചികിത്സിച്ച് വരുന്നതിനിടയിലാണ് ഷാഫിയെ അപകടം പിടികൂടിയത്. വിദ്യാര്‍ത്ഥികളായ ഏഴുവയസുള്ള ഷരീഫും 11 വയസുള്ള അബ്ദുറഹ്മാനും 16കാരന്‍ ജംഷീറും 20കാരന്‍ മുഹമ്മദുമാണ് ജബ്ബാറിന്റെ മറ്റ് മക്കള്‍. ജ്യേഷ്ഠനെയും അനുജനെയും ശുശ്രൂഷിക്കാനായി പഠനം ഉപേക്ഷിച്ച് മുഹമ്മദ് വീട്ടില്‍ തന്നെ കൂട്ടിരിക്കുകയാണ്.
ഇതോടെ കുടുംബം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ചെറിയ കൂരയുടെ മുകളില്‍ ടാര്‍പായ കെട്ടിയാണ് മഴയില്‍ നിന്നും താല്‍ക്കാലികമായി രക്ഷപ്പെടുന്നത്. ഒരു കാലവര്‍ഷം കൂടി താങ്ങാനുള്ള ശക്തി മേല്‍ക്കൂരക്കില്ല. ജബ്ബാറിന്റെയും കുടുംബത്തിന്റേയും അവസ്ഥയറിഞ്ഞ് നാട്ടുകാര്‍ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ ചെയര്‍മാനും എന്‍ കെ മധു കണ്‍വീനറുമായി ഒരു ജനകീയ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരിക്കുകയണ്. പുതിയ വീട് നിര്‍മാണവും ചികിത്സയും നടത്തുന്നതിനാണ് കമ്മറ്റി. കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് അഞ്ചരക്കണ്ടി ശാഖയില്‍ അക്കൗണ്ട് നമ്പര്‍ 106100 7000009(ഐഎഫ്എസ് ഇ കോഡ് – യുടിഐ 13-0 എസ് കെ ഡി സി-01) എന്ന നമ്പറില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. കരുണ വറ്റിയിട്ടില്ലാത്ത സുമനസുകളുടെ കാരണ്യമുണ്ടെങ്കില്‍ ജബ്ബാറിനും കുടുംബത്തിനും പുതിയ വീട്ടിലേക്ക് താമസം മാറ്റാനാകും. പുണ്യങ്ങളുടെ പൂക്കാലമായ റംസാന്‍ മാസത്തില്‍ ജബ്ബാര്‍ കാത്തിരിക്കുകയാണ് സുമനസുകളുടെ കാരുണ്യത്തിനായി. ഫോണ്‍: 9447647018.

LIVE NEWS - ONLINE

 • 1
  3 hours ago

  അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

 • 2
  4 hours ago

  തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

 • 3
  5 hours ago

  നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

 • 4
  5 hours ago

  കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

 • 5
  19 hours ago

  ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

 • 6
  19 hours ago

  കെ.പി ശശികലയ്ക്ക് ജാമ്യം

 • 7
  23 hours ago

  ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

 • 8
  1 day ago

  ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

 • 9
  1 day ago

  ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം