Saturday, February 16th, 2019

മോഡലാവണോ; തടിവേണം

      ഫാഷന്‍ മോഡലാകാന്‍ ആഗ്രഹിക്കുന്ന ഏതൊരാളുടെയും ആദ്യ ശ്രമം എങ്ങനെ മെലിയാം എന്നുള്ളതാണ്. സ്‌ലിം ബ്യൂട്ടിയായാല്‍ മാത്രമേ ഫാഷന്‍ രംഗത്ത് സാധ്യതകളുളളുവെന്നാണ് ഏറിയ വിഭാഗത്തിന്റെയും ധാരണ. എന്നാല്‍ ആ ധാരണകള്‍ക്കുമേല്‍ ഫ്രാന്‍സ് ആദ്യ ആണിയടിച്ചു. ആരോഗ്യവും ആവശ്യത്തിനു ശരീരഭാരവുമില്ലാത്ത, തീര്‍ത്തും മെലിഞ്ഞ മോഡലുകള്‍ക്ക് ഫ്രാന്‍സില്‍ നിരോധനമേര്‍പ്പെടുത്തി. ഇനി മുതല്‍ ഫ്രാന്‍സില്‍ മോഡലുകളാകണമെങ്കില്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് കൂടി വേണം. ശരീരഭാരം സംബന്ധിച്ച് ഡോക്ടര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ ഇനി റാംപിന്റെ പടിപോലും കാണില്ല. മോഡലുകള്‍ക്ക് ആരോഗ്യ … Continue reading "മോഡലാവണോ; തടിവേണം"

Published On:May 8, 2017 | 10:07 am

Fat Models Fat Beuties Full

 

 

 
ഫാഷന്‍ മോഡലാകാന്‍ ആഗ്രഹിക്കുന്ന ഏതൊരാളുടെയും ആദ്യ ശ്രമം എങ്ങനെ മെലിയാം എന്നുള്ളതാണ്. സ്‌ലിം ബ്യൂട്ടിയായാല്‍ മാത്രമേ ഫാഷന്‍ രംഗത്ത് സാധ്യതകളുളളുവെന്നാണ് ഏറിയ വിഭാഗത്തിന്റെയും ധാരണ. എന്നാല്‍ ആ ധാരണകള്‍ക്കുമേല്‍ ഫ്രാന്‍സ് ആദ്യ ആണിയടിച്ചു. ആരോഗ്യവും ആവശ്യത്തിനു ശരീരഭാരവുമില്ലാത്ത, തീര്‍ത്തും മെലിഞ്ഞ മോഡലുകള്‍ക്ക് ഫ്രാന്‍സില്‍ നിരോധനമേര്‍പ്പെടുത്തി.
ഇനി മുതല്‍ ഫ്രാന്‍സില്‍ മോഡലുകളാകണമെങ്കില്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് കൂടി വേണം. ശരീരഭാരം സംബന്ധിച്ച് ഡോക്ടര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ ഇനി റാംപിന്റെ പടിപോലും കാണില്ല. മോഡലുകള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഏറി വരുന്നത് സംബന്ധിച്ച് നടത്തിയ പഠനത്തിനൊടുവിലാണ് ഫ്രാന്‍സ് ആരോഗ്യമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
ബോഡി മാസ് ഇന്‍ഡക്‌സ് സംബന്ധിച്ച് ഡോക്ടറുടെ സര്‍ട്ട്ഫിക്കറ്റ് നിര്‍ബന്ധമാക്കുന്നതിനെതിരെ മോഡലിംഗ് ഏജന്‍സികളുടെ എതിര്‍പ്പ് ശക്തമായതിനേത്തുടര്‍ന്ന് ഇതു സംബന്ധിച്ചുള്ള തീരുമാനം സര്‍ക്കാര്‍ നീട്ടുകയായിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് 75,000 യൂറോ പിഴയും ആറുമാസം വരെ തടവു ശിക്ഷയും നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇറ്റലി, സ്‌പെയിന്‍, ഇസ്രയേല്‍ എന്നിവിടങ്ങളിലും നേരത്തെ ഭാരക്കുറവുള്ള മോഡലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

LIVE NEWS - ONLINE

  • 1
    11 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    13 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    15 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    17 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    20 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    20 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    20 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    20 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    20 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്