Friday, February 22nd, 2019

പതിനാറാം വയസ്സില്‍ വേണ്ടത് വിദ്യാഭ്യാസം: പി.കെ. ശ്രീമതി

മലപ്പുറം: പതിനാറാം വയസ്സില്‍ വേണ്ടത് വിവാഹമല്ല, വിദ്യാഭ്യാസമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി. പെണ്‍കുട്ടികളെ പതിനാറാം വയസ്സില്‍ വിവാഹം കഴിപ്പിക്കാമെന്നു പറയുന്നവര്‍ അവരെ നൂറ്റാണ്ടുകള്‍ പിന്നിലേക്കു വലിച്ചിഴയ്ക്കുകയാണ്. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസവും കാര്യപ്രാപ്തിയും നേടുന്നത് തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് എതിരാകുമെന്ന ഭീതിയിലാണ് മതനേതൃത്വം വിവാഹപ്രായം കുറക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അവര്‍ പറഞ്ഞു. വനിതാ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ആദിവാസികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗത്തിലും ശൈശവ വിവാഹങ്ങള്‍ നടക്കുന്നുണ്ട്. ശൈശവ വിവാഹ നിരോധന നിയമം അട്ടിമറിക്കാനുള്ള ശ്രമത്തിനു … Continue reading "പതിനാറാം വയസ്സില്‍ വേണ്ടത് വിദ്യാഭ്യാസം: പി.കെ. ശ്രീമതി"

Published On:Oct 7, 2013 | 5:27 pm

മലപ്പുറം: പതിനാറാം വയസ്സില്‍ വേണ്ടത് വിവാഹമല്ല, വിദ്യാഭ്യാസമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി. പെണ്‍കുട്ടികളെ പതിനാറാം വയസ്സില്‍ വിവാഹം കഴിപ്പിക്കാമെന്നു പറയുന്നവര്‍ അവരെ നൂറ്റാണ്ടുകള്‍ പിന്നിലേക്കു വലിച്ചിഴയ്ക്കുകയാണ്. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസവും കാര്യപ്രാപ്തിയും നേടുന്നത് തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് എതിരാകുമെന്ന ഭീതിയിലാണ് മതനേതൃത്വം വിവാഹപ്രായം കുറക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അവര്‍ പറഞ്ഞു.
വനിതാ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ആദിവാസികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗത്തിലും ശൈശവ വിവാഹങ്ങള്‍ നടക്കുന്നുണ്ട്. ശൈശവ വിവാഹ നിരോധന നിയമം അട്ടിമറിക്കാനുള്ള ശ്രമത്തിനു സംസ്ഥാന സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണ്. നിയമം ഏഴുവര്‍ഷം പിന്നിട്ടപ്പോള്‍ അതിനെതിരെ കോടതിയെ സമീപിക്കാനുണ്ടാക്കിയ കമ്മിറ്റിക്കു നേതൃത്വം നല്‍കുന്നതു ലീഗ് നേതാവാണെന്നും ശ്രീമതി പറഞ്ഞു. കെഎസ്ടിഎ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ. ബദറുന്നിസ ആധ്യക്ഷ്യം വഹിച്ചു.

LIVE NEWS - ONLINE

  • 1
    4 mins ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 2
    1 hour ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 3
    3 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 4
    5 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 5
    6 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 6
    6 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 7
    8 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 8
    8 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം

  • 9
    8 hours ago

    മിന്നല്‍ ഹര്‍ത്താല്‍; ഡീന്‍ നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി