Wednesday, September 19th, 2018

‘ഒളിച്ചോട്ടം കൂടിയില്ലെ, പണ്ടത്തെ പോലെ പെണ്‍പിള്ളാരെ കിട്ടാനില്ല’

      പ്രദീപന്‍ തൈക്കണ്ടി കണ്ണൂര്‍: നവമാധ്യമങ്ങളുടെ കടന്നുകയറ്റത്തോടെ വിവാഹ ബ്രോക്കര്‍മാര്‍ക്കും ബ്യൂറോകള്‍ക്കും പണി കുറയുന്നു. പെണ്ണുകാണല്‍ ചടങ്ങും വിവാഹ ചടങ്ങുമെല്ലാം കുറയുമ്പോള്‍ ജീവിതമാര്‍ഗ്ഗത്തിനായി മറ്റ് തൊഴില്‍ തേടി പോകേണ്ട ഗതികേടിലാണ് മിക്ക ബ്രോക്കര്‍മാരും. നവമാധ്യമങ്ങളുടെ കടന്നുകയറ്റം ഏറ്റവും കൂടുതല്‍ മോശമായി ബാധിച്ച തൊഴില്‍മേഖല വിവാഹ ബ്യൂറോ, ഏജന്റ് മേഖലയാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. മൊബൈല്‍ ഫോണിന്റെ വ്യാപനം പ്രണയവിവാഹങ്ങള്‍ക്കും ഒളിച്ചോട്ടത്തിനും വളംവെച്ച് നല്‍കിയെന്ന കാര്യം എല്ലാവരും അംഗീകരിക്കും. മിസ്ഡ് കോള്‍ പ്രണയവും മെസേജ് പ്രണയവുമെല്ലാം നാട്ടില്‍ … Continue reading "‘ഒളിച്ചോട്ടം കൂടിയില്ലെ, പണ്ടത്തെ പോലെ പെണ്‍പിള്ളാരെ കിട്ടാനില്ല’"

Published On:Dec 12, 2016 | 9:31 am

lovemarrige-full

 

 

 

പ്രദീപന്‍ തൈക്കണ്ടി
കണ്ണൂര്‍: നവമാധ്യമങ്ങളുടെ കടന്നുകയറ്റത്തോടെ വിവാഹ ബ്രോക്കര്‍മാര്‍ക്കും ബ്യൂറോകള്‍ക്കും പണി കുറയുന്നു. പെണ്ണുകാണല്‍ ചടങ്ങും വിവാഹ ചടങ്ങുമെല്ലാം കുറയുമ്പോള്‍ ജീവിതമാര്‍ഗ്ഗത്തിനായി മറ്റ് തൊഴില്‍ തേടി പോകേണ്ട ഗതികേടിലാണ് മിക്ക ബ്രോക്കര്‍മാരും.
നവമാധ്യമങ്ങളുടെ കടന്നുകയറ്റം ഏറ്റവും കൂടുതല്‍ മോശമായി ബാധിച്ച തൊഴില്‍മേഖല വിവാഹ ബ്യൂറോ, ഏജന്റ് മേഖലയാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
മൊബൈല്‍ ഫോണിന്റെ വ്യാപനം പ്രണയവിവാഹങ്ങള്‍ക്കും ഒളിച്ചോട്ടത്തിനും വളംവെച്ച് നല്‍കിയെന്ന കാര്യം എല്ലാവരും അംഗീകരിക്കും. മിസ്ഡ് കോള്‍ പ്രണയവും മെസേജ് പ്രണയവുമെല്ലാം നാട്ടില്‍ പിടിമുറുക്കിയ കാലത്താണ് നവമാധ്യമത്തിന്റെ കടന്നുകയറ്റം ഉണ്ടായത്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളര്‍ച്ച എങ്ങനെയൊക്കെയാണ് തങ്ങള്‍ക്ക് തിരിച്ചടിയാകുന്നതെന്ന് നോക്കി നില്‍ക്കേണ്ട ഗതികേടിലാണിപ്പോള്‍ വിവാഹ ബ്രോക്കര്‍മാര്‍.
ഇന്റര്‍നെറ്റും മൊബൈല്‍ഫോണും വ്യ.ാപകമാകുന്നതിന് മുമ്പ് ‘പെണ്ണ് കാണല്‍’ ചടങ്ങ് ബ്രോക്കര്‍മാര്‍ക്ക് ചാകരയായിരുന്നു. ഒരു ദിവസം തന്നെ മൂന്നോ നാലോ ആണ്‍പിള്ളേര്‍ വരും. അഞ്ചും ആറും പെണ്‍കുട്ടികളെ കാണിച്ചുകൊടുക്കും. വൈകുന്നേരമാകുമ്പോള്‍ ചെലവും കഴിച്ച് ആയിരമോ അഞ്ഞൂറോ ലഭിക്കും. മിനിമം അഞ്ഞൂറ് രൂപ കിട്ടാത്ത പെണ്ണ് കാണല്‍ ചടങ്ങുകള്‍ നടക്കാറില്ലായിരുന്നു.
‘ആണ്‍ പിള്ളേരുടെ ആളുകള്‍ കാറും ജീപ്പുമൊക്കെയെടുത്ത് വീട്ടില്‍ വരും. കുളിച്ച് കുട്ടപ്പനായി നില്‍ക്കണമെന്നേയുള്ളൂ. പെണ്‍കുട്ടികളുടെ വീട്ടിലേക്കുള്ള വഴിയും പറഞ്ഞ് കൊടുത്ത് കാറിന്റെ മുന്‍ സീറ്റില്‍ ഗമയില്‍ ഇരുന്നുകൊടുത്താല്‍ മതി. പോകുന്ന വീടുകളില്‍ നിന്നും ചായ ഉറപ്പാണ്. ഉച്ചഭക്ഷണം ആണ്‍പിള്ളേര്‍ വാങ്ങിത്തരും പിന്നെ വൈകുന്നേരമാകുമ്പോള്‍ കാറില്‍ തന്നെ വീട്ടുമുറ്റത്തേക്ക് കൊണ്ടിറക്കിത്തരും. പോകുമ്പോള്‍ അഞ്ഞൂറോ ആയിരമോ കയ്യില്‍ വെച്ച് തരും. ശരിയായാല്‍ പിന്നെ രക്ഷപ്പെട്ടു. ഇരുപതിനായിരവും പതിനായിരവുമെല്ലാം തരും. അതൊക്കെ ഒരു കാലം.’ പുതിയതെരുവിലെ ഒരു വിവാഹദല്ലാള്‍ കുമാരേട്ടന്‍ തന്റെ പഴയകാലത്തേക്ക് നമ്മളെ കൂടി കൂട്ടിക്കൊണ്ടുപോവുകയാണ്.
കൂത്തുപറമ്പിലെ രാഘവേട്ടനും പറയാനുണ്ട്. കേള്‍ക്കാം. എന്നാലിന്നോ….പിള്ളേരൊക്കെ ഒളിച്ചോട്ടം തുടങ്ങിയില്ലേ…ഫോണില്‍ ഒന്ന് ബെല്ലടിച്ചാല്‍ മതി. പിന്നെ പ്രേമമായി, ഒളിച്ചോട്ടമായി. ആ വാട്‌സ്ആപ്പും ഫെയിസ് ബുക്കും ഒക്കെ കണ്ടുപിടിച്ചവനെ കയ്യില്‍ കിട്ടിയിരുന്നുവെങ്കില്‍…ഇപ്പോള്‍ പണ്ടത്തെ പോലെ പണിയില്ല. പെണ്‍പിള്ളാരെ കിട്ടാനുമില്ല. പറഞ്ഞുതീരും മുമ്പ് രാഘവേട്ടന്റെ ഫോണിലേക്ക് ഒരുകോള്‍…നരവൂരിലെ പ്രശാന്തിന് കാണിച്ച പാട്യത്തെ പെണ്ണില്ലേ…അവള്‍ ഒരുത്തന്റെ കൂടെ ഒളിച്ചോടി. പിന്നെ ഒന്നും പറയാന്‍ നില്‍ക്കാതെ രാഘവേട്ടന്‍ പാട്യത്തേക്ക് വെച്ച്പിടിച്ചു.
പെണ്‍ പിള്ളേരുടെ കുറവും തങ്ങളെ വലക്കുന്നതായി പല ബ്രോക്കര്‍മാരും പറയുന്നു. പണ്ടത്തെ പോലെ പിള്ളേര്‍ എണ്ണത്തിനില്ല. സ്‌കാനിംഗ് മെഷീന്‍ കണ്ടുപിടിച്ചതോടെയാണ് നമ്മുടെ പണിക്കും കുറവുണ്ടായത്. മിക്കവരും സ്‌കാന്‍ ചെയ്ത് പെണ്‍കുട്ടിയാണോയെന്ന് നോക്കുകയാണ്. പെണ്ണാണെങ്കില്‍ പ്രസവം തന്നെ വേണ്ടെന്നായി. ആണ്‍പിള്ളേര്‍ക്കെല്ലാം ഓരോന്നെങ്കിലും കിട്ടേണ്ട വിധത്തില്‍ പെണ്‍പിള്ളേരുടെ എണ്ണം വേണ്ടെ. എല്ലാവര്‍ക്കും ഓരോന്ന്് തന്നെ കിട്ടാനില്ല. അപ്പോഴാണ് ചിലര്‍ രണ്ടും മൂന്നുംകെട്ടുന്നത്. ഇരിട്ടിയിലെ മീനാക്ഷി ദല്ലാളുടെ അടക്കം പറച്ചില്‍ ഇങ്ങനെ പോകുന്നു.
വിവാഹ ചടങ്ങുകള്‍ അന്യം നിന്നുപോകുന്നുവെന്ന് പേടിക്കേണ്ട അവസ്ഥയാണെന്ന് കേരളാ സ്‌റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എം രവീന്ദ്രന്‍ പറഞ്ഞു. പെണ്ണ്കാണല്‍ ചടങ്ങ് മാറി ആണ്‍ കാണല്‍ ചടങ്ങുകളായി മാറുകയാണ്. സാധാരണ കൂലിപ്പണിക്കാര്‍ക്ക് പെണ്ണ് കിട്ടാന്‍ പ്രയാസമാണ്. എല്ലാവര്‍ക്കും സര്‍ക്കാറുദ്യോഗം തന്നെ വേണം. ഒരു വിവാഹം നടക്കുമ്പോള്‍ ഒരുപാട് പേര്‍ക്ക് ജീവിക്കാന്‍ വരുമാനമുണ്ടാകും. വിവാഹ ഓഡിറ്റോറിയം, ഭക്ഷണ പാചകക്കാര്‍, വീഡിയോഗ്രാഫര്‍മാര്‍,അനാദി ഗ്രോസറി വ്യാപാരികള്‍, തുണി കച്ചവടക്കാര്‍, ജ്വല്ലറി, പന്തല്‍പണിക്കാര്‍ എന്നിങ്ങനെ ഒരുപാട് മേഖലയിലെ ആളുകളുടെ കൂട്ടായ്മയാണ് ഒരു വിവാഹം എന്നാല്‍ ഒളിച്ചോട്ടവും രജിസ്റ്റര്‍ വിവാഹവും കൂടിയതോടെ ഈ മേഖലയെല്ലാം തളരുകയാണ്. എന്നാല്‍ ഈ മേഖലയില്‍ ചില വ്യാജന്മാരും കടന്ന് കൂടിയിട്ടുണ്ടെന്നും അത്തരക്കാരെ തിരിച്ചറിയണമെന്നും രവീന്ദ്രന്‍ പറഞ്ഞു.
തൊഴില്‍ മേഖല പ്രതിസന്ധിയിലായതോടെ പലരും മറ്റ് തൊഴില്‍ തേടി പോകാന്‍ തുടങ്ങി. മക്കള്‍ വിവാഹപ്രായമെത്തുമ്പോള്‍ ബ്രോക്കറുടെ പണിയാണെങ്കില്‍ അന്തസ്സ് കുറവാണെന്ന് കരുതി തൊഴില്‍ നിര്‍ത്തിയവരും കൂട്ടത്തിലുണ്ട്. തൊഴില്‍മേഖലയില്‍ വരുമാനം കുറവായപ്പോള്‍ ജീവിത പ്രയാസം കാരണം മറ്റ് പണികള്‍ക്ക് പോയവരുമുണ്ട്. പത്രങ്ങളിലും ഇന്റര്‍നെറ്റിലും മാട്രിമോണിയല്‍ പരസ്യം വന്നതോടെയും കളംവിട്ടവര്‍ ഏറെയുമുണ്ട്. 21000 ആളുകള്‍ ബ്രോക്കര്‍മാരായും 1500 ല്‍ പരം ബ്യൂറോകളുമാണ് മൂന്ന് വര്‍ഷം മുമ്പ് സംസ്ഥാനത്ത് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് ഇതിന്റെ മുപ്പത് ശതമാനമാളുകളും ഫീല്‍ഡ് വിട്ട് പുതിയ കളിക്കളം തേടിയതായാണ് കണക്കുകള്‍.

LIVE NEWS - ONLINE

 • 1
  2 hours ago

  മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

 • 2
  3 hours ago

  പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

 • 3
  5 hours ago

  ചോദ്യം ചെയ്യല്‍ നാളേയും തുടരും

 • 4
  7 hours ago

  കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

 • 5
  9 hours ago

  ഓണം ബംബര്‍ തൃശൂരില്‍

 • 6
  10 hours ago

  കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

 • 7
  11 hours ago

  സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

 • 8
  13 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 9
  13 hours ago

  കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു