Thursday, September 20th, 2018

14 വയസ്സുകാരിക്ക് പീഡനം; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

പാലക്കാട്: പത്തിരിപാലക്ക് സമീപത്തുള്ള അനാഥമന്ദിരത്തിലെ 14 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റിലായി. പെരിന്തല്‍മണ്ണ പൂത്താവനം മുതിരിക്കുളം വീട് ഹസ്സന്‍ ബാക്കവിയെയാണ്(48) മങ്കര പോലീസ് അറസ്റ്റുചെയ്തത്. പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ച് പോക്‌സോ നിയമപ്രകാരമാണ് അറസ്‌റ്റെന്ന് എസ്‌ഐ എന്‍കെ പ്രകാശ് പറഞ്ഞു. യത്തീംഖാനയില്‍ താമസിച്ച് ഏഴാംക്ലാസിലും എട്ടാംക്ലാസിലും പഠിക്കുന്ന സമയത്താണ് പീഡനത്തിനിരയായതെന്നാണ് പരാതി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍മുഖേന ഒറ്റപ്പാലം പോലീസിലാണ് ആദ്യം പരാതി നല്‍കിയത്. സംഭവസ്ഥലം മങ്കര സ്‌റ്റേഷനതിര്‍ത്തിയായതിനാല്‍ കേസ് മങ്കര പോലീസിന് കൈമാറുകയും പാലക്കാട് കോടതിയില്‍ ഹാജരാക്കിയ … Continue reading "14 വയസ്സുകാരിക്ക് പീഡനം; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍"

Published On:Jul 20, 2018 | 8:06 am

പാലക്കാട്: പത്തിരിപാലക്ക് സമീപത്തുള്ള അനാഥമന്ദിരത്തിലെ 14 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റിലായി. പെരിന്തല്‍മണ്ണ പൂത്താവനം മുതിരിക്കുളം വീട് ഹസ്സന്‍ ബാക്കവിയെയാണ്(48) മങ്കര പോലീസ് അറസ്റ്റുചെയ്തത്. പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ച് പോക്‌സോ നിയമപ്രകാരമാണ് അറസ്‌റ്റെന്ന് എസ്‌ഐ എന്‍കെ പ്രകാശ് പറഞ്ഞു. യത്തീംഖാനയില്‍ താമസിച്ച് ഏഴാംക്ലാസിലും എട്ടാംക്ലാസിലും പഠിക്കുന്ന സമയത്താണ് പീഡനത്തിനിരയായതെന്നാണ് പരാതി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍മുഖേന ഒറ്റപ്പാലം പോലീസിലാണ് ആദ്യം പരാതി നല്‍കിയത്. സംഭവസ്ഥലം മങ്കര സ്‌റ്റേഷനതിര്‍ത്തിയായതിനാല്‍ കേസ് മങ്കര പോലീസിന് കൈമാറുകയും പാലക്കാട് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

 

 

LIVE NEWS - ONLINE

  • 1
    8 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    9 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    11 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    13 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    15 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    16 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    17 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    19 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    19 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു