Tuesday, November 13th, 2018

13 കിലോ കഞ്ചാവുമായി മൂന്നുപേര്‍ അറസ്റ്റില്‍

കൊല്ലം: ആന്ധ്രാപ്രദേശില്‍നിന്ന് കടത്തിക്കൊണ്ടുവന്ന 13 കിലോഗ്രാം കഞ്ചാവ് പുനലൂരില്‍ പിടിച്ചെടുത്തു. മൂന്നുപേരെ അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്താന്‍ ശ്രമിച്ച വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കൊട്ടാരക്കര എഴുകോണ്‍ സ്വദേശി സുബ്രഹ്മണ്യന്‍(46), കരവാളൂര്‍ സ്വദേശി രാജന്‍കുഞ്ഞ്(46), മേലില സ്വദേശി സുരേഷ്(55) എന്നിവരാണ് പിടിയിലായത്. പുനലൂര്‍ ടിബി ജങ്ഷനില്‍നിന്ന് ഇന്നലെ വൈകീട്ട് ആറരയോടെയാണ് കഞ്ചാവും വാഹനവും പിടിച്ചെടുത്തത്. ആന്ധ്രയില്‍നിന്ന് തീവണ്ടിയില്‍ ചെങ്ങന്നൂര്‍ എത്തിച്ച കഞ്ചാവ് പുനലൂരില്‍ എത്തിച്ചപ്പോള്‍ പോലീസ് സംഘം പിടികൂടുകയായിരുന്നു. ചെങ്ങന്നൂരില്‍നിന്ന് കഞ്ചാവ് എത്തിച്ച് പുനലൂരില്‍ വില്‍പ്പന നടത്തുന്നതായി പോലീസിന് വിവരം … Continue reading "13 കിലോ കഞ്ചാവുമായി മൂന്നുപേര്‍ അറസ്റ്റില്‍"

Published On:Jun 12, 2018 | 8:05 am

കൊല്ലം: ആന്ധ്രാപ്രദേശില്‍നിന്ന് കടത്തിക്കൊണ്ടുവന്ന 13 കിലോഗ്രാം കഞ്ചാവ് പുനലൂരില്‍ പിടിച്ചെടുത്തു. മൂന്നുപേരെ അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്താന്‍ ശ്രമിച്ച വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കൊട്ടാരക്കര എഴുകോണ്‍ സ്വദേശി സുബ്രഹ്മണ്യന്‍(46), കരവാളൂര്‍ സ്വദേശി രാജന്‍കുഞ്ഞ്(46), മേലില സ്വദേശി സുരേഷ്(55) എന്നിവരാണ് പിടിയിലായത്. പുനലൂര്‍ ടിബി ജങ്ഷനില്‍നിന്ന് ഇന്നലെ വൈകീട്ട് ആറരയോടെയാണ് കഞ്ചാവും വാഹനവും പിടിച്ചെടുത്തത്. ആന്ധ്രയില്‍നിന്ന് തീവണ്ടിയില്‍ ചെങ്ങന്നൂര്‍ എത്തിച്ച കഞ്ചാവ് പുനലൂരില്‍ എത്തിച്ചപ്പോള്‍ പോലീസ് സംഘം പിടികൂടുകയായിരുന്നു. ചെങ്ങന്നൂരില്‍നിന്ന് കഞ്ചാവ് എത്തിച്ച് പുനലൂരില്‍ വില്‍പ്പന നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഷാഡോ പോലീസ് നിരീക്ഷണം നടത്തിവരികയായിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

LIVE NEWS - ONLINE

  • 1
    6 hours ago

    പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

  • 2
    7 hours ago

    ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

  • 3
    7 hours ago

    കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

  • 4
    8 hours ago

    കെ.എം ഷാജിയുടെ അയോഗ്യത തുടരും

  • 5
    10 hours ago

    ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

  • 6
    12 hours ago

    നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

  • 7
    12 hours ago

    സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

  • 8
    12 hours ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 9
    13 hours ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി