Tuesday, September 18th, 2018

ബാലവേല; 13 കുട്ടികളെ മോചിപ്പിച്ചു

പാലക്കാട്: മംഗലാംകുന്നില്‍ റബ്ബര്‍ബാന്‍ഡ് നിര്‍മാണശാലയില്‍ ജോലിചെയ്തിരുന്ന ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ പതിമൂന്ന് കുട്ടികളെ മോചിപ്പിച്ചു. ജില്ലാ ശിശു സംരംക്ഷണസമിതിയാണ് മോചിപ്പിച്ചത്. ഒമ്പതുപേര്‍ ജാര്‍ഖണ്ഡ് സ്വദേശികളും നാലുപേര്‍ ബിഹാര്‍ സ്വദേശികളുമാണ്. കുട്ടികളെ പണിയെടുപ്പിക്കുന്നെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ജില്ലാ ശിശുക്ഷേമ ഓഫീസര്‍ കെ ആനന്ദിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ആണ്‍കുട്ടികളെ മുട്ടിക്കുളങ്ങര ജുവനൈല്‍ ജസ്റ്റിസ് ഹോമിലേക്ക് മാറ്റി. പെണ്‍കുട്ടിയെ രക്ഷിതാക്കളോടൊപ്പം നിര്‍ത്തിയിരിക്കയാണ്. പതിനാലും പതിനഞ്ചും വയസ്സുള്ളവരാണ് കുട്ടികള്‍. ക്ലസിക് റബ്ബേര്‍സ് എന്ന റബ്ബര്‍ബാന്‍ഡ് നിര്‍മാണശാലയില്‍നിന്നാണ് കുട്ടികളെ മോചിപ്പിച്ചത്. മനോജ്‌വില്ലയില്‍ മണികണ്ഠന്റെ … Continue reading "ബാലവേല; 13 കുട്ടികളെ മോചിപ്പിച്ചു"

Published On:Jun 20, 2018 | 8:06 am

പാലക്കാട്: മംഗലാംകുന്നില്‍ റബ്ബര്‍ബാന്‍ഡ് നിര്‍മാണശാലയില്‍ ജോലിചെയ്തിരുന്ന ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ പതിമൂന്ന് കുട്ടികളെ മോചിപ്പിച്ചു. ജില്ലാ ശിശു സംരംക്ഷണസമിതിയാണ് മോചിപ്പിച്ചത്. ഒമ്പതുപേര്‍ ജാര്‍ഖണ്ഡ് സ്വദേശികളും നാലുപേര്‍ ബിഹാര്‍ സ്വദേശികളുമാണ്. കുട്ടികളെ പണിയെടുപ്പിക്കുന്നെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ജില്ലാ ശിശുക്ഷേമ ഓഫീസര്‍ കെ ആനന്ദിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ആണ്‍കുട്ടികളെ മുട്ടിക്കുളങ്ങര ജുവനൈല്‍ ജസ്റ്റിസ് ഹോമിലേക്ക് മാറ്റി. പെണ്‍കുട്ടിയെ രക്ഷിതാക്കളോടൊപ്പം നിര്‍ത്തിയിരിക്കയാണ്. പതിനാലും പതിനഞ്ചും വയസ്സുള്ളവരാണ് കുട്ടികള്‍. ക്ലസിക് റബ്ബേര്‍സ് എന്ന റബ്ബര്‍ബാന്‍ഡ് നിര്‍മാണശാലയില്‍നിന്നാണ് കുട്ടികളെ മോചിപ്പിച്ചത്. മനോജ്‌വില്ലയില്‍ മണികണ്ഠന്റെ ഭാര്യ ജിസിയുടെ പേരിലുള്ളതാണ് റബ്ബര്‍ബാന്‍ഡ് നിര്‍മാണശാല. ലേബര്‍ ഓഫീസര്‍ പ്രഭാത് ശ്രീകൃഷ്ണപുരം പോലീസില്‍ പരാതിനല്‍കി.

LIVE NEWS - ONLINE

  • 1
    1 hour ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    3 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    4 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    7 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    8 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    9 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    9 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    11 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    11 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍