Tuesday, November 13th, 2018

പിഞ്ചുകുഞ്ഞിനെ തൊട്ടിലില്‍ മരിച്ച നിലയില്‍

തൃശൂര്‍: കുന്നംകുളത്ത് പിഞ്ചുകുഞ്ഞിനെ തൊട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചിറളയം വൈഎംസിഎക്ക് സമീപം താമസിക്കുന്ന തമിഴ്‌നാട് ചിദംബരം സ്വദേശികളായ മാര്‍ട്ടിന്‍–സുകന്യ ദമ്പതികളുടെ 11 മാസം പ്രായമുള്ള ആണ്‍കുഞ്ഞ് സിവാകിനെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. പാല്‍ നല്‍കിയ ശേഷം തൊട്ടിലില്‍ ഉറക്കിക്കിടത്തിയതായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞും കുഞ്ഞ് ഉണരാതെ വന്നതോടെ സുകന്യയും ബന്ധുക്കളും ചേര്‍ന്ന് കുഞ്ഞിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. പാല്‍ തടഞ്ഞ് ശ്വാസതടസം ഉണ്ടായതാവാം മരണകാരണമെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ കുഞ്ഞിനെ പരിശോധിച്ച … Continue reading "പിഞ്ചുകുഞ്ഞിനെ തൊട്ടിലില്‍ മരിച്ച നിലയില്‍"

Published On:Jul 6, 2018 | 8:07 am

തൃശൂര്‍: കുന്നംകുളത്ത് പിഞ്ചുകുഞ്ഞിനെ തൊട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചിറളയം വൈഎംസിഎക്ക് സമീപം താമസിക്കുന്ന തമിഴ്‌നാട് ചിദംബരം സ്വദേശികളായ മാര്‍ട്ടിന്‍–സുകന്യ ദമ്പതികളുടെ 11 മാസം പ്രായമുള്ള ആണ്‍കുഞ്ഞ് സിവാകിനെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. പാല്‍ നല്‍കിയ ശേഷം തൊട്ടിലില്‍ ഉറക്കിക്കിടത്തിയതായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞും കുഞ്ഞ് ഉണരാതെ വന്നതോടെ സുകന്യയും ബന്ധുക്കളും ചേര്‍ന്ന് കുഞ്ഞിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. പാല്‍ തടഞ്ഞ് ശ്വാസതടസം ഉണ്ടായതാവാം മരണകാരണമെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ കുഞ്ഞിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ വാരിയെല്ലുകള്‍ പൊട്ടിയതായി കണ്ടെത്തി. ഇതോടെ പോസ്‌മോര്‍ട്ടം ചെയ്യാന്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    5 hours ago

    പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

  • 2
    6 hours ago

    ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

  • 3
    6 hours ago

    കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

  • 4
    7 hours ago

    കെ.എം ഷാജിയുടെ അയോഗ്യത തുടരും

  • 5
    9 hours ago

    ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

  • 6
    10 hours ago

    നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

  • 7
    11 hours ago

    സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

  • 8
    11 hours ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 9
    11 hours ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി