ഇടുക്കി: ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഇന്നലെ നടത്തിയ പ്രത്യേക പരിശോധയില്‍ സ്കൂള്‍ കുട്ടികളുമായി സര്‍വീസ് നടത്തുന്ന 105 വാഹനങ്ങള്‍ പരിശോധിച്ചതായി ഇടുക്കി ആര്‍ടിഒ അറിയിച്ചു. ഇതില്‍ 19 വാഹനങ്ങള്‍ക്ക് മതിയായ ഫിറ്റ്നസ് ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ഉടന്‍തന്നെ ഇവ കാര്യക്ഷമതാ പരിശോധനക്ക് വിധേയമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മതിയായ രേഖകളില്ലാതെ സര്‍വീസ് നടത്തിയ നാല് വാഹനങ്ങള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തതായും, അനധികൃത സര്‍വീസ് നടത്തിയ മൂന്ന് വാഹനങ്ങള്‍ പിടിച്ചെടുത്തതായും അദ്ദേഹം അറിയിച്ചു.