Saturday, November 17th, 2018

ആയിരം കോടി മുതല്‍മുടക്കി മഹാഭാരതം

        എം.ടി.വാസുദേവന്‍ നായരുടെ ‘രണ്ടാമൂഴം’ എന്ന നോവല്‍ ആയിരം കോടി മുതല്‍മുടക്കില്‍ സിനിമയാകുന്നു. ‘മഹാഭാരതം’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് കേന്ദ്ര കഥാപാത്രം. ഭീമനായാണ് മഹോലന്‍ സിനിമയില്‍ വേഷമിടുന്നത്. ബി.ആര്‍. ഷെട്ടി നിര്‍മ്മിക്കുന്ന ചിത്രം പരസ്യരംഗത്ത് ശ്രദ്ധേയനായ വി.എ.ശ്രീകുമാര്‍മേനോന്‍ സംവിധാനം ചെയ്യും. ഇന്ത്യന്‍ സിനിമ ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്തത്രയും വലിയ മുതല്‍മുടക്കാണ് ഇതിനു വേണ്ടിവരുന്നത്. നോവലിനെ സിനിമയുടെ വലിയ കാന്‍വാസിലെത്തിക്കാനായി തിരക്കഥ രചിക്കുന്നതും എം.ടി.വാസുദേവന്‍ നായര്‍ തന്നെ. അമിതാഭ് ബച്ചന്‍, ഐശ്വര്യാ റായ്, മഞ്ജുവാര്യര്‍, … Continue reading "ആയിരം കോടി മുതല്‍മുടക്കി മഹാഭാരതം"

Published On:Apr 18, 2017 | 9:55 am

Randaamuzham Mohanlal Full

 

 

 

 

എം.ടി.വാസുദേവന്‍ നായരുടെ ‘രണ്ടാമൂഴം’ എന്ന നോവല്‍ ആയിരം കോടി മുതല്‍മുടക്കില്‍ സിനിമയാകുന്നു. ‘മഹാഭാരതം’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് കേന്ദ്ര കഥാപാത്രം. ഭീമനായാണ് മഹോലന്‍ സിനിമയില്‍ വേഷമിടുന്നത്. ബി.ആര്‍. ഷെട്ടി നിര്‍മ്മിക്കുന്ന ചിത്രം പരസ്യരംഗത്ത് ശ്രദ്ധേയനായ വി.എ.ശ്രീകുമാര്‍മേനോന്‍ സംവിധാനം ചെയ്യും. ഇന്ത്യന്‍ സിനിമ ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്തത്രയും വലിയ മുതല്‍മുടക്കാണ് ഇതിനു വേണ്ടിവരുന്നത്. നോവലിനെ സിനിമയുടെ വലിയ കാന്‍വാസിലെത്തിക്കാനായി തിരക്കഥ രചിക്കുന്നതും എം.ടി.വാസുദേവന്‍ നായര്‍ തന്നെ. അമിതാഭ് ബച്ചന്‍, ഐശ്വര്യാ റായ്, മഞ്ജുവാര്യര്‍, തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജ്ജുന, കന്നടയില്‍ നിന്ന് ശിവ് രാജ്കുമാര്‍, തമിഴില്‍ നിന്ന് വിക്രം, പ്രഭു, എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാവുമെന്നാണ് സൂചന. ഹോളിവുഡില്‍ നിന്നും അഭിനേതാക്കളെത്തും. താരനിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു വരികയാണ്. പീറ്റര്‍ ഹെയ്‌നാകും ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുക. ഹോളിവുഡ് വിദഗ്ധരും ചിത്രത്തിന്റെ ഭാഗമാകും. കെ.യു. മോഹനന്‍ ഛായാഗ്രാഹണം നിര്‍വഹിക്കും.
നിര്‍മ്മാണച്ചെലവിലും താരനിരയിലും ചരിത്രമായി മാറുന്ന ‘മഹാഭാരത’ത്തിന് രണ്ടു ഭാഗങ്ങളുണ്ടാവും. ആദ്യ ഭാഗത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷം സെപ്തംബറില്‍ തുടങ്ങും. മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളില്‍ സിനിമ ചിത്രീകരിക്കും. മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും ഡബ്ബ് ചെയ്യും. ഏതായാലും സിനിമാ പ്രേമികള്‍ ഉദ്വേഗത്തോടെയാണ് ഈ വന്‍ സംരംഭത്തെ നോക്കിക്കാണുന്നത്.

LIVE NEWS - ONLINE

  • 1
    4 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    4 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    8 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    12 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    13 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    20 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    22 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു