Sunday, November 18th, 2018

പബ്ബിലെ മദ്യപാനം; 100 സ്‌കൂള്‍കുട്ടികള്‍ പിടിയില്‍

ഗുഡ്‌ ഗാവ്‌: ഗുഡ്‌ ഗാവി ലെ ഒരു പബ്ബില്‍ പൊലീസ്‌ നടത്തിയ റെയ്‌ഡില്‍ 100 സ്‌കൂള്‍ കുട്ടികള്‍ പിടിയിലായി. സെക്‌സ്‌ ആന്‍ഡ്‌ സ്‌മോക്ക്‌ എന്ന പേരില്‍ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ നടത്തിയ ബര്‍ത്ത്‌ഡേ പാര്‍ട്ടിയായിരുന്നു. മദ്യപിയ്‌ക്കുകയും പുക വലിയ്‌ക്കുക്കയും ചെയ്‌തതിനാണ്‌ ഇവരെ പൊലീസ്‌ പിടികൂടിയത്‌. ഇന്ത്യയില്‍ നിയമാനുസൃതമായ മദ്യാപനത്തിന്‌ 25 വയസ്‌ കഴിഞ്ഞ പൗരന്‌ മാത്രമേ അവകാശമുള്ളൂ. എന്നാല്‍ പബ്ബില്‍ ഉണ്ടായിരുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും 14 നും 18 നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. നാലു മണിയോട്‌ കൂടിയാണ്‌ പബ്ബില്‍ … Continue reading "പബ്ബിലെ മദ്യപാനം; 100 സ്‌കൂള്‍കുട്ടികള്‍ പിടിയില്‍"

Published On:Jul 15, 2013 | 12:29 pm

ഗുഡ്‌ ഗാവ്‌: ഗുഡ്‌ ഗാവി ലെ ഒരു പബ്ബില്‍ പൊലീസ്‌ നടത്തിയ റെയ്‌ഡില്‍ 100 സ്‌കൂള്‍ കുട്ടികള്‍ പിടിയിലായി. സെക്‌സ്‌ ആന്‍ഡ്‌ സ്‌മോക്ക്‌ എന്ന പേരില്‍ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ നടത്തിയ ബര്‍ത്ത്‌ഡേ പാര്‍ട്ടിയായിരുന്നു. മദ്യപിയ്‌ക്കുകയും പുക വലിയ്‌ക്കുക്കയും ചെയ്‌തതിനാണ്‌ ഇവരെ പൊലീസ്‌ പിടികൂടിയത്‌. ഇന്ത്യയില്‍ നിയമാനുസൃതമായ മദ്യാപനത്തിന്‌ 25 വയസ്‌ കഴിഞ്ഞ പൗരന്‌ മാത്രമേ അവകാശമുള്ളൂ. എന്നാല്‍ പബ്ബില്‍ ഉണ്ടായിരുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും 14 നും 18 നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. നാലു മണിയോട്‌ കൂടിയാണ്‌ പബ്ബില്‍ റെയ്‌ഡ്‌ നടത്തിയത്‌. നഗരത്തിലെ പ്രമുഖ സ്‌കൂളുകളില്‍ നിന്നുള്ളവരാണ്‌ പിടിയിലായ വിദ്യാര്‍ത്ഥികള്‍.
കുട്ടികള്‍ക്ക്‌ മദ്യം വിളമ്പിയതിന്‌ പബ്ബിന്റെ മാനേജരെ അറസ്റ്റ്‌ ചെയ്യുകയും പബ്ബ്‌ അടച്ച്‌ പൂട്ടി സീല്‍ വെക്കുകയും ചെയ്‌തു. പബ്ബിന്റെ ഉടമസ്ഥനോട്‌ 80,000 രൂപ പിഴ അടയ്‌ക്കാനും പൊലീസ്‌ പറഞ്ഞു. ഇതിന്‌ മുന്‍പും ഗുഡ്‌ ഗാവിലെ മറ്റോരു പബ്ബില്‍ പൊലീസ്‌ നടത്തിയ റെയ്‌ഡില്‍ 80 സ്‌കൂള്‍ കുട്ടികളെ മദ്യപിച്ചതിന്‌ പിടികൂടിയിരുന്നു. പലര്‍ക്കും പാര്‍ട്ടിയെപ്പറ്റി കൃത്യമായ ധാരണ ഇല്ലാത്തതാണ്‌ മദ്യപിയ്‌ക്കാനും പാര്‍ട്ടിയില്‍ പങ്കെടുക്കാനും കാരണമായതെന്ന്‌ പൊലീസ്‌ പറഞ്ഞു. വീട്ടുകാര്‍ എത്തുന്നത്‌ വരെ കുട്ടികളെ പൊലീസ്‌ തടഞ്ഞ്‌ വച്ചു. ഇവരുടെ പേരും മേല്‍വിലാസവും ഉള്‍പ്പെടയുള്ള വിവരങ്ങള്‍ പൊലീസ്‌ രേഖപ്പെടുത്തി.  

LIVE NEWS - ONLINE

  • 1
    35 mins ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 2
    2 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 3
    2 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 4
    3 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 5
    16 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 6
    17 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 7
    20 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 8
    1 day ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 9
    1 day ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം