നൂറ് റെയില്‍വെ സ്റ്റേഷനുകളില്‍ വൈ-ഫൈ

Published:December 26, 2016

100-railway-station-wifi-full

 

 

 

ലോകത്തിലെ ഏറ്റവും വലിയ ഓപ്പണ്‍ വൈ-ഫൈ നെറ്റ് വര്‍ക്കായ ഗൂഗിള്‍ വൈ-ഫൈ രാജ്യത്തെ നൂറ് റെയില്‍വേ സ്‌റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുന്നു. ഇതിന് മുമ്പ് രാജ്യത്തെ 52 റെയില്‍വേ സ്‌റ്റേഷനുകളില്‍ സെപ്തംബര്‍ മാസത്തില്‍ തന്നെ ഗൂഗിള്‍ വൈ-ഫൈ സേവനം ലഭ്യമാക്കിയിരുന്നു. ഇതിന് തുടര്‍ച്ചയായാണ് കൂടുതല്‍ സ്‌റ്റേഷനുകളിലേക്ക് വൈ-ഫൈ സേവനം വ്യാപിപ്പിക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നത്.
അടുത്ത വര്‍ഷം അവസാനത്തോടു കൂടി ഇന്ത്യയിലെ 400 റെയില്‍വേ സ്‌റ്റേഷനുകളില്‍ സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കും. ഇന്ത്യയിലെ തിരക്കേറിയ 100 റെയില്‍വേ സ്‌റ്റേഷനുകളിലാണ് ഗൂഗിളിന്റെ സേവനം ലഭ്യമാകുന്നത്.
തമിഴ്‌നാട്ടിലെ ഉദകമണ്ഡലമാണ് ഗൂഗിളിന്റെ സേവനം ലഭ്യമാകുന്ന നൂറാമത്തെ റെയില്‍വേ സ്‌റ്റേഷന്‍. റെയില്‍ടെകുമായി ചേര്‍ന്നാണ് ഗൂഗിള്‍ പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തെ 70 ശതമാനം റെയില്‍വേ സ്‌റ്റേഷനുകളിലും റെയില്‍ടെകിന് ഒപ്ടികല്‍ ഫൈബര്‍ ശൃഖലയുണ്ട്. ഇത് ഉപയോഗിച്ചാണ് ഗൂഗിള്‍ വൈ-ഫൈ സേവനം ലഭ്യമാക്കുന്നത്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.