സര്‍ക്കാര്‍ രൂപീകരിക്കാന്‍ 112 സീറ്റിന്റെ കേവല ഭൂരിപക്ഷമാണ് വേണ്ടത്.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ 112 സീറ്റിന്റെ കേവല ഭൂരിപക്ഷമാണ് വേണ്ടത്.
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ഭരണം പിടിക്കാന്‍ ബിജെപിയും കോണ്‍ഗ്രസ്ജെഡിഎസ് സഖ്യവും രംഗത്ത്. ബിജെപി അധികാരം പിടിക്കാനായി കോണ്‍ഗ്രസ്ജെഡിഎസ് സഖ്യത്തിലെ എംഎല്‍എമാര്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്തതായാണ് ആരോപണം.
നാല് ജെഡിഎസ് എംഎല്‍എമാര്‍ക്കും അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരെയും രാജിവെപ്പിക്കാന്‍ നൂറ് കോടി രൂപവരെ ബിജെപി വാഗ്ദാനം ചെയ്തതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. എംഎല്‍എമാരെ രാജിവെപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസിന്റെ പ്രചാരണസമിതി തലവന്‍ ഡി.കെ.ശിവകുമാറും ആരോപിച്ചിരുന്നു. അതേസമയം എംഎല്‍എമാരെ മറുകണ്ടം ചാടിക്കാന്‍ ബിജെപി ശ്രമിച്ചാല്‍ തങ്ങളും രാഷ്ട്രീയം കളിക്കുമെന്ന് കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നു.
അതിനിടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്ര എംഎല്‍എ ആര് ശങ്കര്‍ രംഗത്തെത്തി. തന്റെ പിന്തുണ അറിയിച്ച് ശങ്കര്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും മുതിര്‍ന്ന നേതാവുമായ യെദിയൂരപ്പയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തി. കര്‍ണാടക പ്രജ്ഞാവന്താ ജനതാപാര്‍ട്ടിയുടെ ബാനറില്‍ റാണിബെന്നൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ച ആര് ശങ്കര്‍ 63910 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
മന്ത്രി സ്ഥാനം വാഗ്ദാനം നല്കി ബി.ജെ.പിയില്‍ നിന്നും വിളി വന്നതായി കോണ്‍ഗ്രസ് എംഎല്‍എ അമരഗൗഡ ലിംഗനഗൗഡ പാട്ടീല്‍ മാധ്യങ്ങളെ അറിയിച്ചു. കുഷ്തഗി മണ്ഡലത്തില്‍ നിന്നാണ് അമരഗൗഡ ലിംഗനഗൗഡ പാട്ടീല്‍ ജനവിധി തേടിയത്.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ 112 സീറ്റിന്റെ കേവല ഭൂരിപക്ഷം വേണമെങ്കിലും 104 സീറ്റാണ് ബി.ജെ.പിക്ക് ലഭിച്ചിരുന്നത്. ആര്.ശങ്കറിന്റെ പിന്തുണ കൂടി ലഭിക്കുകയാണെങ്കില്‍ ഇനി ഏഴ് പേരുടെ കൂടെ പിന്തുണ ലഭിച്ചാല്‍ മതിയാവും.