Thursday, October 18th, 2018

പത്ത് ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍

വടകര: പത്ത് ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി അറസ്റ്റിലായ തമിഴ്‌നാട് സ്വദേശികള്‍ ജയിലിലായി. സേലം കുങ്കുപ്പെട്ടി കുപ്പിനായകന്നൂര്‍ സുരേഷ് കുമാര്‍(35), സേലം ചിന്നതിരുപ്പതി അഭിരാമി ഗാര്‍ഡനില്‍ നിര്‍മ്മല(35) എന്നിവരാണ് റിമാന്‍ഡിലായത്. സുരേഷ് കുമാറിനെ മുക്കത്തെ ലോഡ്ജില്‍ നിന്നും നിര്‍മ്മലയെ സുരേഷ് കുമാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് സേലത്തു നിന്നുമാണ് പിടികൂടിയതെന്ന് റൂറല്‍ എസ്പി ഓഫീസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ എസ് പി എം കെ പുഷ്‌കരന്‍ പറഞ്ഞു. അമ്പതിനായിരം രൂപയുടെ കള്ളനോട്ടുകള്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്തു. സുരേഷിനെ ചോദ്യം ചെയ്തതില്‍ … Continue reading "പത്ത് ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍"

Published On:Feb 12, 2018 | 1:17 pm

വടകര: പത്ത് ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി അറസ്റ്റിലായ തമിഴ്‌നാട് സ്വദേശികള്‍ ജയിലിലായി. സേലം കുങ്കുപ്പെട്ടി കുപ്പിനായകന്നൂര്‍ സുരേഷ് കുമാര്‍(35), സേലം ചിന്നതിരുപ്പതി അഭിരാമി ഗാര്‍ഡനില്‍ നിര്‍മ്മല(35) എന്നിവരാണ് റിമാന്‍ഡിലായത്.
സുരേഷ് കുമാറിനെ മുക്കത്തെ ലോഡ്ജില്‍ നിന്നും നിര്‍മ്മലയെ സുരേഷ് കുമാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് സേലത്തു നിന്നുമാണ് പിടികൂടിയതെന്ന് റൂറല്‍ എസ്പി ഓഫീസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ എസ് പി എം കെ പുഷ്‌കരന്‍ പറഞ്ഞു.
അമ്പതിനായിരം രൂപയുടെ കള്ളനോട്ടുകള്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്തു. സുരേഷിനെ ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍മ്മലയാണ് ഇയാള്‍ക്ക് കള്ളനോട്ടുകള്‍ നല്‍കിയതെന്ന് മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.തുടര്‍ന്ന് സേലത്തേക്കുപോയ പൊലീസ് സംഘം അവിടെ വെച്ച് നിര്‍മ്മലയേയും പിടികൂടി. നിര്‍മ്മലയില്‍ നിന്നും ഒമ്ബതര ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് പിടികൂടിയത്. 500 രൂപയുടെയും 2000 രൂപയുടേതുമാണ് പിടികൂടിയ കള്ളനോട്ടുകള്‍.
അതേസമയം അഡ്വക്കറ്റ് സ്റ്റിക്കര്‍ ഒട്ടിച്ച കാറില്‍ എത്തിയ ഒരാളാണ് തനിക്ക് കള്ളനോട്ടുകള്‍ നല്‍കിയതെന്ന് നിര്‍മ്മല പറഞ്ഞു. കള്ളനോട്ടകളുമായി മുമ്ബും നിര്‍മ്മല പൊലീസിന്റെ പിടിയിലായിട്ടുണ്ട്. നിര്‍മ്മലയുടെ മൊഴി പൂര്‍ണ്ണമായി വിശ്വാസത്തിലെടുത്തില്ലെന്നും കള്ളനോട്ടിന്റെ ഉറവിടത്തെ കുറിച്ച് ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്നും റൂറല്‍ എസ്പിയും പത്ര സമ്മേളനത്തില്‍ പങ്കെടുത്ത താമരശ്ശേരി ഡി വൈ എസ് പി പി സി രാജീവനും പറഞ്ഞു. മുക്കം എസ് ഐയുടെ നേതൃത്വത്തില്‍ ക്രൈം സ്‌ക്വാഡ് എ എസ് ഐ രാജീവ് ബാബു, ഷിബില്‍ ജോസഫ്, സുരേഷ്, സതീഷ് കുമാര്‍, ഡബ്ലുസികെ ജസ്സി മാത്യു, ഹരിദാസന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

LIVE NEWS - ONLINE

  • 1
    10 hours ago

    ഹര്‍ത്താലിനോടനുബന്ധിച്ച് അക്രമമുണ്ടായാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ലോക്നാഥ് ബെഹ്റ

  • 2
    12 hours ago

    ശബരിമല കര്‍മസമിതിയും നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു

  • 3
    13 hours ago

    ശബരിമലയില്‍ നാളെ നിരോധനാജ്ഞ

  • 4
    16 hours ago

    നിലക്കലില്‍ സംഘര്‍ഷം; കല്ലേറ്, പോലീസ് ലാത്തിവീശി

  • 5
    17 hours ago

    പ്രതിഷേധക്കാരെ അറസ്റ്റ്ചെയ്ത് നീക്കി; മാധ്യമങ്ങള്‍ക്ക് നേരെ ആക്രമണം

  • 6
    18 hours ago

    നാഥനില്ലാ സമരത്തിന് ആളെകൂട്ടേണ്ട ബാധ്യത യോഗത്തിനില്ല: വെള്ളാപ്പള്ളി

  • 7
    20 hours ago

    ശബരിമല: സുഗമമായ ദര്‍ശനത്തിന് സൗകര്യമൊരുക്കണം

  • 8
    20 hours ago

    പമ്പയില്‍ സംഘര്‍ഷം

  • 9
    22 hours ago

    സന്നിധാനത്തെത്തിയ ആരോഗ്യവകുപ്പ് വനിതാ ഉദ്യോഗസ്ഥരെ പരിശോധിച്ചു