Wednesday, July 24th, 2019

1.12 കോടിരൂപയുടെ കുഴല്‍പ്പണവുമായി യുവാവ് പിടിയില്‍

പാലക്കാട്: തമിഴ്‌നാട്ടില്‍ നിന്നും കാറില്‍ കടത്തുകയായിരുന്ന 1.12 കോടിരൂപയുടെ കുഴല്‍പ്പണവുമായി യുവാവ് പിടിയില്‍. മണ്ണാര്‍ക്കാട് കൊടക്കാട് പത്തരി വീട്ടില്‍ അബ്ദുള്‍ റസാഖ്(33) ആണ് പോലീസ് പിടിയിലായത്. കാറും പിടിച്ചെടുത്തു. സേലത്തുനിന്നും മണ്ണാര്‍ക്കാട് കേന്ദ്രീകരിച്ച് വിതരണത്തിന് കൊണ്ടുവരികയായിരുന്ന പണമാണ് കണ്ടെടുത്തത്. ഇന്നലെ പുലര്‍ച്ചെ മലമ്പുഴകഞ്ചിക്കോട് റൂട്ടില്‍ പന്നിമട എന്ന സ്ഥലത്തു നിന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. കാറിന്റെ സീറ്റിനടിയിലും, ഡിക്കിയുടെ ഡോര്‍ പാഡിലും പ്രത്യേക രഹസ്യ അറകളിലായാണ് പണം സൂക്ഷിച്ചിരുന്നത്. രണ്ടായിരത്തിന്റെയും അഞ്ഞുറിന്റെയും നോട്ടുകെട്ടുകളാണ് കടത്തിയത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച് … Continue reading "1.12 കോടിരൂപയുടെ കുഴല്‍പ്പണവുമായി യുവാവ് പിടിയില്‍"

Published On:Jun 29, 2018 | 8:06 am

പാലക്കാട്: തമിഴ്‌നാട്ടില്‍ നിന്നും കാറില്‍ കടത്തുകയായിരുന്ന 1.12 കോടിരൂപയുടെ കുഴല്‍പ്പണവുമായി യുവാവ് പിടിയില്‍. മണ്ണാര്‍ക്കാട് കൊടക്കാട് പത്തരി വീട്ടില്‍ അബ്ദുള്‍ റസാഖ്(33) ആണ് പോലീസ് പിടിയിലായത്. കാറും പിടിച്ചെടുത്തു. സേലത്തുനിന്നും മണ്ണാര്‍ക്കാട് കേന്ദ്രീകരിച്ച് വിതരണത്തിന് കൊണ്ടുവരികയായിരുന്ന പണമാണ് കണ്ടെടുത്തത്. ഇന്നലെ പുലര്‍ച്ചെ മലമ്പുഴകഞ്ചിക്കോട് റൂട്ടില്‍ പന്നിമട എന്ന സ്ഥലത്തു നിന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. കാറിന്റെ സീറ്റിനടിയിലും, ഡിക്കിയുടെ ഡോര്‍ പാഡിലും പ്രത്യേക രഹസ്യ അറകളിലായാണ് പണം സൂക്ഷിച്ചിരുന്നത്. രണ്ടായിരത്തിന്റെയും അഞ്ഞുറിന്റെയും നോട്ടുകെട്ടുകളാണ് കടത്തിയത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണ്. ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ക്രൈം സ്‌ക്വാഡും, മലമ്പുഴ പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പണം പിടികൂടിയത്.

LIVE NEWS - ONLINE

  • 1
    10 hours ago

    കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു

  • 2
    12 hours ago

    സന്തോഷത്തോടെ സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് കുമാരസ്വാമി

  • 3
    13 hours ago

    ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും

  • 4
    15 hours ago

    കാര്‍ വാങ്ങാന്‍ പിരിവെടുത്ത സംഭവം; മുല്ലപ്പള്ളിക്കെതിരെ വിമര്‍ശനവുമായി അനില്‍ അക്കര

  • 5
    17 hours ago

    നിപ ബാധിതന്‍ ആശുപത്രി വിട്ടു

  • 6
    19 hours ago

    മാവ് വീണ് വീട് തകര്‍ന്നു

  • 7
    19 hours ago

    സിപിഐ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജും ജലപീരങ്കിയും

  • 8
    19 hours ago

    പ്രവാസിയായ മധ്യവയസ്‌കന്‍ ദുരൂഹ സാഹചര്യത്തില്‍ മുങ്ങിമരിച്ച നിലയില്‍

  • 9
    20 hours ago

    ശബരിമല വിഷയം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി: കോടിയേരി