Tuesday, November 20th, 2018

ഹോട്ടല്‍ ബില്‍ നല്‍കിയില്ല ; ഉടമ യുവാവിനെ എറിഞ്ഞു കൊന്നു

ന്യൂഡല്‍ഹി : ഭക്ഷണം കഴിച്ച ബില്‍ നല്‍കാത്തതിനെ തുടര്‍ന്ന് യുവാവിനെ ഹോട്ടലുടമ എറിഞ്ഞു കൊന്നു. ദക്ഷിണ ഡല്‍ഹിയിലാണ് സംഭവം. ബില്‍ തുകയായ 180 രൂപ നല്‍കാത്തതിന് ദീപക് (30) എന്ന യുവാവിനാണ് ദാരുണമായ അന്ത്യമുണ്ടായത്. ബന്ധുക്കള്‍ക്കൊപ്പം ഇന്നലെ രാത്രി ഭക്ഷണം കഴിക്കാനെത്തിയ ദീപക്കിന്റെ കൈവശം ബില്‍ തുകയായ 180 രൂപയില്ലാത്തതിനാല്‍ പിന്നീട് നല്‍കാമെന്ന് ഉടമയോട് പറയുകയായിരുന്നു. ഇതേ തുടര്‍ന്ന് റസ്‌റ്റോറന്റിന്റെ ഉടമ ദീപക്കിനെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സഹോദരന്‍ അജയ് പറഞ്ഞു. വീട് വരെ പിന്തുടര്‍ന്ന് മര്‍ദ്ദനം തുടര്‍ന്നു. ഇതിനിടെ … Continue reading "ഹോട്ടല്‍ ബില്‍ നല്‍കിയില്ല ; ഉടമ യുവാവിനെ എറിഞ്ഞു കൊന്നു"

Published On:Apr 27, 2013 | 10:50 am

ന്യൂഡല്‍ഹി : ഭക്ഷണം കഴിച്ച ബില്‍ നല്‍കാത്തതിനെ തുടര്‍ന്ന് യുവാവിനെ ഹോട്ടലുടമ എറിഞ്ഞു കൊന്നു. ദക്ഷിണ ഡല്‍ഹിയിലാണ് സംഭവം. ബില്‍ തുകയായ 180 രൂപ നല്‍കാത്തതിന് ദീപക് (30) എന്ന യുവാവിനാണ് ദാരുണമായ അന്ത്യമുണ്ടായത്. ബന്ധുക്കള്‍ക്കൊപ്പം ഇന്നലെ രാത്രി ഭക്ഷണം കഴിക്കാനെത്തിയ ദീപക്കിന്റെ കൈവശം ബില്‍ തുകയായ 180 രൂപയില്ലാത്തതിനാല്‍ പിന്നീട് നല്‍കാമെന്ന് ഉടമയോട് പറയുകയായിരുന്നു. ഇതേ തുടര്‍ന്ന് റസ്‌റ്റോറന്റിന്റെ ഉടമ ദീപക്കിനെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സഹോദരന്‍ അജയ് പറഞ്ഞു. വീട് വരെ പിന്തുടര്‍ന്ന് മര്‍ദ്ദനം തുടര്‍ന്നു. ഇതിനിടെ തങ്ങള്‍ തുക നല്‍കിയെന്നും അജയ് പറയുന്നു. എന്നിട്ടും മര്‍ദ്ദനം നിര്‍ത്താന്‍ ഉടമയും സംഘവും തയ്യാറായില്ലത്രെ. അവശനായ ദീപക്കിനെ വലിച്ചിഴച്ച് ടെറസ്സില്‍ കൊണ്ടുപോയ ശേഷം താഴേക്ക് ഏറിയുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.
ഗുരുതരാവസ്ഥയില്‍ ദീപക്കിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ പോലീസ് ബന്ധുക്കളെ ഉള്‍പ്പെടെ ചോദ്യം ചെയ്യുന്നുണ്ട്.

LIVE NEWS - ONLINE

  • 1
    31 mins ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 2
    2 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 3
    4 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 4
    6 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 5
    8 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 6
    8 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 7
    8 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 8
    9 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 9
    9 hours ago

    ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി