Thursday, April 25th, 2019

വിപണി കയ്യടക്കാന്‍ പ്ലഷര്‍ 100 സി സി

        ഹീറോ അടുത്തിടെ നവീകരിച്ചിറക്കിയ പ്ലഷര്‍ 100 സി സി സ്‌കൂട്ടര്‍ വിപണി കയ്യടക്കുന്നു. ഇരട്ട നിറമാണ് പ്ലഷര്‍ 100 സി സിയെ വ്യത്യസ്തമാക്കുന്നത്. മുന്നിലെ വൈസറിനും മുന്‍ ബോഡിയുടെ പകുതിയിലേറെ ഭാഗത്തിനും ഒരുനിറം. മുന്‍ മഡ്ഗാര്‍ഡ് മുതല്‍ ബോഡിയുടെ മറ്റ് ഭാഗങ്ങള്‍ക്ക് ആകഷണീയമായ മറ്റൊരു നിറം. വലിയ ക്ലിയര്‍ലെന്‍സ് ഹെഡ്‌ലൈറ്റും പുതുമയുള്ള സൈഡ് മിററും മുന്‍ ബോഡിയില്‍ നല്‍കിയിരിക്കുന്ന വലിയ ഇന്‍ഡിക്കേറ്ററും പ്ലഷറിന് സവിശേഷ രൂപഭംഗി നല്‍കുന്നു. വലിയ ടെയില്‍ ലൈറ്റും, … Continue reading "വിപണി കയ്യടക്കാന്‍ പ്ലഷര്‍ 100 സി സി"

Published On:Apr 4, 2014 | 2:09 pm

Hero Pleasure 100CC Full

 

 

 

 

ഹീറോ അടുത്തിടെ നവീകരിച്ചിറക്കിയ പ്ലഷര്‍ 100 സി സി സ്‌കൂട്ടര്‍ വിപണി കയ്യടക്കുന്നു.
ഇരട്ട നിറമാണ് പ്ലഷര്‍ 100 സി സിയെ വ്യത്യസ്തമാക്കുന്നത്. മുന്നിലെ വൈസറിനും മുന്‍ ബോഡിയുടെ പകുതിയിലേറെ ഭാഗത്തിനും ഒരുനിറം. മുന്‍ മഡ്ഗാര്‍ഡ് മുതല്‍ ബോഡിയുടെ മറ്റ് ഭാഗങ്ങള്‍ക്ക് ആകഷണീയമായ മറ്റൊരു നിറം. വലിയ ക്ലിയര്‍ലെന്‍സ് ഹെഡ്‌ലൈറ്റും പുതുമയുള്ള സൈഡ് മിററും മുന്‍ ബോഡിയില്‍ നല്‍കിയിരിക്കുന്ന വലിയ ഇന്‍ഡിക്കേറ്ററും പ്ലഷറിന് സവിശേഷ രൂപഭംഗി നല്‍കുന്നു. വലിയ ടെയില്‍ ലൈറ്റും, സ്‌റ്റോറേജ് സ്ഥലവുമൊക്കെയാണ് മറ്റ് സവിശേഷതകള്‍ .
102 സിസി 4 സ്‌ട്രോക്ക് ഒറ്റ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് പെട്രോള്‍ എന്‍ജിനാണ് കരുത്ത് നല്‍കുന്നത്. 7000 ആര്‍.പി.എമ്മില്‍ 6.7 എച്ച്പി കരുത്തും, 5000 ആര്‍ പി എമ്മില്‍ 7.85 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ പുറപ്പെടുവിക്കുന്നത്. 104 കിലോ ഭാരം പവര്‍ ടു വെയിറ്റ് റേഷ്യോ മികച്ചതാക്കുന്നു. 125 മി.മി ഗ്രൗണ്ട് ക്ലിയറന്‍സും 5 ലിറ്റര്‍ ഫ്യുവല്‍ ടാങ്കും സിറ്റി സ്‌കൂട്ടറിനെ സംബന്ധിച്ചിടത്തോളം ഉത്തമമാണ്. മുന്നിലെ ബോട്ടം ലിങ്കും സ്പ്രിങ്ങും അടങ്ങിയ ഹൈഡ്രോളിക് സസ്‌പെന്‍ഷന്‍ , പിന്നിലെ സ്പിങ് ആം സ്പ്രിങ് സസ്‌പെന്‍ഷന്‍ എന്നിവ യാത്ര സുഖപ്രദമാക്കും. പ്ലഷറിന്റെ വില 47000 രൂപ ആയിരിക്കുമെന്നാണ് സൂചന.

 

LIVE NEWS - ONLINE

  • 1
    50 mins ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 2
    50 mins ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 3
    3 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 4
    3 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 5
    3 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 6
    3 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 7
    3 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 8
    4 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 9
    5 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു