Wednesday, July 17th, 2019

ഹര്‍ത്താല്‍ ദിനത്തിലും കണ്ണൂരില്‍ സംഘര്‍ഷം ; സി പി എം പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍ : ഹര്‍ത്താല്‍ ദിനത്തിലും ജില്ലയില്‍ സംഘര്‍ഷം വ്യാപിക്കുന്നു. കഴിഞ്ഞ ദിവസം ലീഗ് പ്രവര്‍ത്തകനായ കണ്ണപുരം അരിയില്‍ സ്വദേശി ഷൂക്കൂര്‍ വെട്ടേറ്റു മരിച്ചതിനു പിന്നാലെ ഇതേ സ്ഥലത്ത് ഇന്ന് കാലത്ത് ഒരു സി പി എം പ്രവര്‍ത്തകന് വെട്ടേറ്റു. അരിയില്‍ സ്വദേശി പടവില്‍ മോഹനനാണ് വെട്ടേറ്റത്. ഒരു സംഘം ഇയാളെ വീടാക്രമിച്ച് വെട്ടുകയായിരുന്നു. തലക്ക് മാരകമായി പരിക്കേറ്റ ഇയാളെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. സി പി എ ജില്ലാ സിക്രട്ടറി പി ജയരാജനും ടി വി … Continue reading "ഹര്‍ത്താല്‍ ദിനത്തിലും കണ്ണൂരില്‍ സംഘര്‍ഷം ; സി പി എം പ്രവര്‍ത്തകന് വെട്ടേറ്റു"

Published On:Feb 21, 2012 | 5:15 am

കണ്ണൂര്‍ : ഹര്‍ത്താല്‍ ദിനത്തിലും ജില്ലയില്‍ സംഘര്‍ഷം വ്യാപിക്കുന്നു. കഴിഞ്ഞ ദിവസം ലീഗ് പ്രവര്‍ത്തകനായ കണ്ണപുരം അരിയില്‍ സ്വദേശി ഷൂക്കൂര്‍ വെട്ടേറ്റു മരിച്ചതിനു പിന്നാലെ ഇതേ സ്ഥലത്ത് ഇന്ന് കാലത്ത് ഒരു സി പി എം പ്രവര്‍ത്തകന് വെട്ടേറ്റു. അരിയില്‍ സ്വദേശി പടവില്‍ മോഹനനാണ് വെട്ടേറ്റത്. ഒരു സംഘം ഇയാളെ വീടാക്രമിച്ച് വെട്ടുകയായിരുന്നു. തലക്ക് മാരകമായി പരിക്കേറ്റ ഇയാളെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
സി പി എ ജില്ലാ സിക്രട്ടറി പി ജയരാജനും ടി വി രാജേഷ് എം എല്‍ എയും സഞ്ചരിച്ച വാഹനത്തിനു നേരെ അക്രമമുണ്ടായതില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫും ലീഗ് പ്രവര്‍ത്തകനെ വെട്ടി കൊന്നതില്‍ പ്രതിഷേധിച്ച് യു ഡി എഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണമാണ്. ചിലയിടങ്ങളില്‍ അക്രമങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. വാഹനഗതാഗതം പൂര്‍ണ്ണമായും നിലച്ചു. കണ്ണൂര്‍ നഗരത്തിലുള്‍പ്പെടെ ഏഴ് പോലീസ് സര്‍ക്കിളുകളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്.

LIVE NEWS - ONLINE

  • 1
    6 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    8 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    10 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    11 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    11 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    13 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    14 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    14 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    14 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ