Thursday, November 15th, 2018

ഹജ്ജ് സൗഹൃദസംഘത്തിന്റെ വിശദാംശങ്ങള്‍ അറിയിക്കണം : സുപ്രിം കോടതി

ന്യൂഡല്‍ഹി : പ്രധാനമന്ത്രിയുടെ ഹജ്ജ് സൗഹൃദസംഘത്തിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരന് സുപ്രീംകോടതി നിര്‍ദ്ദേശം. ഹജ്ജ് തീര്‍ത്ഥാടനത്തിനായി തെരഞ്ഞെടുക്കുന്നവരുടെ എണ്ണവും മാനദണ്ഡവും സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തെ വിശദാംശങ്ങള്‍ നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ മാര്‍ച്ച് രണ്ടിന് ഇതു സംബന്ധിച്ച് സൗദിയുമായി കരാറൊപ്പിട്ട ശേഷം നിലപാട് അറിയിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിക്കുമെന്നാണ് സൂചന. കഴിഞ്ഞവര്‍ഷത്തെ ഹജ്ജ് ക്വാട്ട വിതരണത്തില്‍ ക്രമക്കേടുണ്ടായെന്ന് ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ ഹജ്ജ് നയം രൂപീകരിക്കുന്ന കാര്യത്തില്‍ സുപ്രീം കോടതി … Continue reading "ഹജ്ജ് സൗഹൃദസംഘത്തിന്റെ വിശദാംശങ്ങള്‍ അറിയിക്കണം : സുപ്രിം കോടതി"

Published On:Feb 24, 2012 | 6:42 am

ന്യൂഡല്‍ഹി : പ്രധാനമന്ത്രിയുടെ ഹജ്ജ് സൗഹൃദസംഘത്തിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരന് സുപ്രീംകോടതി നിര്‍ദ്ദേശം. ഹജ്ജ് തീര്‍ത്ഥാടനത്തിനായി തെരഞ്ഞെടുക്കുന്നവരുടെ എണ്ണവും മാനദണ്ഡവും സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തെ വിശദാംശങ്ങള്‍ നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ മാര്‍ച്ച് രണ്ടിന് ഇതു സംബന്ധിച്ച് സൗദിയുമായി കരാറൊപ്പിട്ട ശേഷം നിലപാട് അറിയിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിക്കുമെന്നാണ് സൂചന.
കഴിഞ്ഞവര്‍ഷത്തെ ഹജ്ജ് ക്വാട്ട വിതരണത്തില്‍ ക്രമക്കേടുണ്ടായെന്ന് ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ ഹജ്ജ് നയം രൂപീകരിക്കുന്ന കാര്യത്തില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് നിലപാട് ആരാഞ്ഞിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം മുതല്‍ പുതിയ ഹജ്ജ് നയം നടപ്പിലാക്കണമെന്നും കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തെ വിശദാംശങ്ങളാണ് സമര്‍പ്പിക്കേണ്ടത്.
ഹജ്ജ് സൗഹൃദസംഘത്തെ മോശം മതാചാരമെന്ന് ഈയിടെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. എം എ ഷാനവാസ് എം പിയും ഭാര്യയും പാണക്കാട് സെയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും അടങ്ങുന്ന 23 അംഗ സൗഹൃദസംഘം അടുത്തായി ഹജ്ജിന് പുറപ്പെട്ടിരുന്നു. സര്‍ക്കാര്‍ ചിലവില്‍ സ്വന്തക്കാര്‍ക്ക് ഹജ്ജിന് സൗകര്യമൊരുക്കുന്നുവെന്നായിരുന്നു ഇതിനെതിരെ ഉയരുന്ന ആക്ഷേപം.

LIVE NEWS - ONLINE

  • 1
    7 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    9 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    9 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    12 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    14 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    15 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    16 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    16 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    16 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി