Saturday, February 23rd, 2019

സൗരയൂഥവും പിന്നിട്ട് വോയജര്‍ നക്ഷത്രലോകത്തേക്ക്

  വാഷിംഗ്ടണ്‍ : 36 വര്‍ഷം മുമ്പ് അമേരിക്ക വിക്ഷേപിച്ച വൊയേജര്‍1 ചരിത്രത്തിലേക്ക്. ആദ്യമായി സൗരയൂഥം കടക്കുന്ന മനുഷ്യ നിര്‍മിത വസ്തുവെന്ന ചരിത്രനേട്ടത്തിലേക്കാണ് വോയജര്‍ പ്രയാണം തുടങ്ങിയത്. വോയജര്‍ ഇപ്പോള്‍ ഭൂമിയില്‍നിന്ന് 1,900 കോടി കിലോമീറ്റര്‍ അകലെയാണെന്നു നാസ സ്ഥിരീകരിച്ചു. വൊയേജര്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി നക്ഷത്രങ്ങള്‍ക്കിടയിലുള്ള പ്ലാസ്മയോ അയണൈസ്ഡ് ഗ്യാസോ നിറഞ്ഞ അന്തരീക്ഷത്തിലൂടെയാണു കടന്നുപോകുന്നതെന്നും പുതുതായി ലഭിച്ചുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ പഠിച്ചുവരികയാണെന്നും നാസ അറിയിച്ചു. സൂര്യരശ്മികളുടെ സാന്നിധ്യം ഇപ്പോഴുമുള്ള സൗരയൂധത്തിന്റെ അറ്റത്താണ് വോയജര്‍ ഇപ്പോഴുള്ളത്. നക്ഷത്രാന്തരലോകത്തേക്കാണ് ഇനി … Continue reading "സൗരയൂഥവും പിന്നിട്ട് വോയജര്‍ നക്ഷത്രലോകത്തേക്ക്"

Published On:Sep 14, 2013 | 10:54 am

VOYEGER

 

വാഷിംഗ്ടണ്‍ : 36 വര്‍ഷം മുമ്പ് അമേരിക്ക വിക്ഷേപിച്ച വൊയേജര്‍1 ചരിത്രത്തിലേക്ക്. ആദ്യമായി സൗരയൂഥം കടക്കുന്ന മനുഷ്യ നിര്‍മിത വസ്തുവെന്ന ചരിത്രനേട്ടത്തിലേക്കാണ് വോയജര്‍ പ്രയാണം തുടങ്ങിയത്. വോയജര്‍ ഇപ്പോള്‍ ഭൂമിയില്‍നിന്ന് 1,900 കോടി കിലോമീറ്റര്‍ അകലെയാണെന്നു നാസ സ്ഥിരീകരിച്ചു.
വൊയേജര്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി നക്ഷത്രങ്ങള്‍ക്കിടയിലുള്ള പ്ലാസ്മയോ അയണൈസ്ഡ് ഗ്യാസോ നിറഞ്ഞ അന്തരീക്ഷത്തിലൂടെയാണു കടന്നുപോകുന്നതെന്നും പുതുതായി ലഭിച്ചുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ പഠിച്ചുവരികയാണെന്നും നാസ അറിയിച്ചു.
സൂര്യരശ്മികളുടെ സാന്നിധ്യം ഇപ്പോഴുമുള്ള സൗരയൂധത്തിന്റെ അറ്റത്താണ് വോയജര്‍ ഇപ്പോഴുള്ളത്. നക്ഷത്രാന്തരലോകത്തേക്കാണ് ഇനി വൊയേജര്‍ കടക്കുക. ഇനിയും പത്തുവര്‍ഷത്തേക്ക് കൂടി ബാറ്ററി ആയുസുള്ള വൊയജര്‍ ശാസ്ത്രലോകത്തെ വിസ്മയിപ്പിക്കുന്ന വിവരങ്ങളാകും ഒരു പക്ഷെ നമുക്ക് എത്തിക്കുന്നത്. മണിക്കൂറില്‍ 60,000 കിലോമീറ്ററിലേറെ വേഗത്തിലാണ് വൊയജറിന്റെ പ്രയാണം. വൊയജര്‍ 2020വരെ നിര്‍ണായക വിവരങ്ങള്‍ കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതായി നാസ അറിയിച്ചു.
1977ല്‍ പതിനാറ് ദിവസങ്ങളുടെ വ്യത്യാസത്തിലാണ് വൊയജര്‍ ഒന്നും രണ്ടും വിക്ഷേപിച്ചത്. 17 മണിക്കൂര്‍ കൊണ്ടാണ് വൊയജറിലെ സിഗ്നലുകള്‍ നാസയുടെ എര്‍ത്ത് സ്റ്റേഷനില്‍ എത്തുന്നത്. സിഗ്നലുകള്‍ പലതും ദുര്‍ബലമാണെങ്കിലും ഓരോന്നും നാസ അത്യന്തം അമൂല്യമായാണ് കരുതുന്നത്.

LIVE NEWS - ONLINE

  • 1
    8 hours ago

    ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 2
    9 hours ago

    വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

  • 3
    10 hours ago

    മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

  • 4
    12 hours ago

    പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

  • 5
    13 hours ago

    ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

  • 6
    15 hours ago

    അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

  • 7
    15 hours ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 8
    17 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 9
    17 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം