Thursday, April 18th, 2019

സൗദി പ്രതിസന്ധി : ആശങ്ക കൂട്ടരുത്

സൗദി സ്വദേശി വല്‍ക്കരണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രസ്താവനകളും വിശകലനങ്ങളും പ്രവാസികളുടെ ബന്ധുക്കള്‍ക്ക് അങ്ങേയറ്റം പ്രയാസമുണ്ടാക്കുന്ന സാഹചര്യത്തില്‍ കൃത്യമായ വസ്തുതകള്‍ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ ഉടന്‍ തയ്യാറാകണം. നയതന്ത്രപരമായ പരിമിതികള്‍ ഉണ്ടെങ്കിലും ആശങ്കാകുലരായ പ്രവാസികള്‍ക്ക് കൃത്യമായ സഹായം ചെയ്തു കൊടുക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. ജോലി നഷ്ടപ്പെട്ട് നൂറി കണക്കിന് പേര്‍ നാട്ടിലേക്ക് മടങ്ങുന്നുവെന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നതിനിടെ വളരെ ചുരുക്കം പേര്‍ മാത്രമാണ് മടങ്ങുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളും പറയുന്നു. ആശങ്ക വേണ്ടെന്ന് കേന്ദ്രപ്രവാസി കാര്യമന്ത്രാലയം പറയുമ്പോള്‍ പ്രവാസികളുടെ പുനരധിവാസത്തിനുള്ള … Continue reading "സൗദി പ്രതിസന്ധി : ആശങ്ക കൂട്ടരുത്"

Published On:Mar 30, 2013 | 5:24 am

സൗദി സ്വദേശി വല്‍ക്കരണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രസ്താവനകളും വിശകലനങ്ങളും പ്രവാസികളുടെ ബന്ധുക്കള്‍ക്ക് അങ്ങേയറ്റം പ്രയാസമുണ്ടാക്കുന്ന സാഹചര്യത്തില്‍ കൃത്യമായ വസ്തുതകള്‍ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ ഉടന്‍ തയ്യാറാകണം. നയതന്ത്രപരമായ പരിമിതികള്‍ ഉണ്ടെങ്കിലും ആശങ്കാകുലരായ പ്രവാസികള്‍ക്ക് കൃത്യമായ സഹായം ചെയ്തു കൊടുക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. ജോലി നഷ്ടപ്പെട്ട് നൂറി കണക്കിന് പേര്‍ നാട്ടിലേക്ക് മടങ്ങുന്നുവെന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നതിനിടെ വളരെ ചുരുക്കം പേര്‍ മാത്രമാണ് മടങ്ങുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളും പറയുന്നു. ആശങ്ക വേണ്ടെന്ന് കേന്ദ്രപ്രവാസി കാര്യമന്ത്രാലയം പറയുമ്പോള്‍ പ്രവാസികളുടെ പുനരധിവാസത്തിനുള്ള പദ്ധതികള്‍ സംസ്ഥാനം ആലോചിച്ചു തുടങ്ങിയിരിക്കുന്നു. ഇത്തരത്തില്‍ കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന അന്തരീക്ഷത്തില്‍ പതിവു പോലെ രാഷ്ട്രീയ നേതൃത്വം മുതലെടുപ്പും തുടങ്ങിക്കഴിഞ്ഞു. ജോലി നഷ്ടപ്പെട്ടവര്‍ മാധ്യമങ്ങളിലൂടെ വൈകാരികമായി പ്രതികരിക്കുന്നത് മറ്റുള്ളവരുടെ നെഞ്ചിടിപ്പ് കൂട്ടുകയും ചെയ്യുന്നു.
ഒരു രാജ്യം അതിന്റെ പൗരന്‍മാര്‍ക്ക് ജോലി കൊടുക്കാന്‍ തീരുമാനിച്ചാല്‍ അതിനെ എതിര്‍ക്കാന്‍ മറ്റുള്ളവര്‍ക്ക് യാതൊരു അധികാരവുമില്ല. പകരം ആ രാജ്യത്തേക്ക് പോകുന്നവരും ബന്ധപ്പെട്ട സര്‍ക്കാറും കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് വേണ്ടത്. അല്ലാതെ ചെറിയ പ്രതിഫലം നല്‍കി വന്‍ തുക മുടക്കി പരസ്യം ചെയ്ത് ആളുകളെ അന്യരാജ്യങ്ങളിലേക്ക് കടത്തി വിടുകയല്ല. ഇന്ത്യന്‍ സര്‍ക്കാര്‍ ചെയ്യുന്നത് വിദേശത്തു പോകുന്നവരുടെ രേഖകള്‍ കൃത്യമാണോ എന്ന് പൗരന്‍മാരോട് നിര്‍ദ്ദേശിക്കുന്ന പരസ്യം പ്രസിദ്ധപ്പെടുത്തുക മാത്രമാണ്. ഇത്തരത്തില്‍ ഉത്തരവാദിത്വത്തെ ലാളിത്യവല്‍ക്കരിച്ച് ജനങ്ങളെ അന്യരാജ്യത്തേക്ക് കടത്തി വിടുന്നതാണ് യഥാര്‍ത്ഥത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ജീവിത പ്രയാസത്തിനിടെ എങ്ങിനെയെങ്കിലും രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരാണ് ഏറെ പ്രതീക്ഷകളുമായി ഗള്‍ഫ് രാജ്യത്തേക്ക് കുടിയേറുന്നത്. അതേസമയം അത്രയൊന്നും കഷ്ടപ്പാചില്ലാതെ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യാന്‍ കേരളത്തില്‍ തന്നെ സൗകര്യമുള്ളപ്പോഴാണ് ഇവരില്‍ പലരും ദുരഭിമാനത്തിന്റെ പേരില്‍ അന്യരാജ്യങ്ങളിലേക്ക് പോകുന്നതെന്ന് തുറന്നു പറയുന്നത് ഇത്തരത്തില്‍ മടങ്ങി വന്ന് നാട്ടില്‍ മാന്യമായ തൊഴില്‍ ചെയ്ത് ജീവിക്കുന്ന മുന്‍ പ്രവാസികള്‍ തന്നെയാണ്. വിവാഹം കഴിക്കുകയെന്ന ഉദ്ദേശത്തില്‍ പോലും ഗള്‍ഫിലേക്ക് പോകുന്ന യുവാക്കള്‍ കേരളത്തിലുണ്ടെന്നത് സത്യമാണ്. കൃത്യമായ രേഖകള്‍ പോലുമില്ലാതെയാണ് ഇവര്‍ പോകുന്നത്. പിന്നീട് നിതാഖാത്ത് പോലുള്ള നിയമങ്ങള്‍ വരുമ്പോള്‍ ആദ്യം ജോലി നഷ്ടപ്പെടുന്നവരില്‍ പലരും ഇത്തരക്കാര്‍ ആയിരിക്കും. ഇവര്‍ തിരിച്ചു വരുമ്പോള്‍ സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത മാത്രമല്ല, വിവാഹ ജീവിതവുമായി ബന്ധപ്പെട്ട ഗുരുതരമായ സാമൂഹ്യ പ്രശ്‌നവും സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട് ഗള്‍ഫിലെത്തിയതിനു ശേഷം തിരിച്ചുവ രേണ്ട അവസ്ഥ ഒഴിവാക്കാനാണ് സര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ടത്. കൃത്യമായ വിസയില്ലാത്തവര്‍ ജോലിക്കായി അന്യ നാടുകളിലേക്ക് പോകുന്നത് ശക്തമായി തടയാനാണ് നടപടി കൈക്കൊള്ളേണ്ടത്. അല്ലാതെ ജോലി നഷ്ടപ്പെട്ട് എത്തുമ്പോള്‍ മാത്രം എന്തു ചെയ്യണമെന്ന് ആലോചിക്കുകയല്ല.

LIVE NEWS - ONLINE

  • 1
    6 hours ago

    എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി

  • 2
    7 hours ago

    മോദിയുടെ വാഗ്ദാനങ്ങള്‍ ഉള്ള് പൊള്ളയായ മുളപോലെയാണെന്ന് നവജ്യോത് സിങ് സിദ്ദു

  • 3
    10 hours ago

    വനിതാ കമ്മീഷനെതിരെ രമ്യ ഹരിദാസ്

  • 4
    11 hours ago

    രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിനായി പ്രിയങ്ക ശനിയാഴ്ച വയനാട്ടിലെത്തും

  • 5
    11 hours ago

    ജീവനക്കാരെയും യാത്രക്കാരെയും സഹായിക്കാന്‍ നടപടി വേണം

  • 6
    13 hours ago

    സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യത

  • 7
    13 hours ago

    പ്രിയങ്ക ശനിയാഴ്ച വയനാട്ടില്‍

  • 8
    13 hours ago

    പൊന്നാനിയില്‍ തോറ്റാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കും: പി.വി അന്‍വര്‍

  • 9
    13 hours ago

    മുസ്ലിം സമുദായത്തിനെതിരായ പരാമര്‍ശം; ശ്രീധരന്‍ പിള്ളക്കെതിരെ കേസ്