Monday, September 24th, 2018

സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നേതൃ പരിശീലന ക്ലാസ്

ന്യൂഡല്‍ഹി ആസ്ഥാനമായ ഓര്‍ഗനൈസേഷന്‍ ഡെവലപ് മെന്റ് ആള്‍ട്ടര്‍നേറ്റീവ് (ഒ ഡി എ) സി ബി എസ് ഇയുമായി സഹകരിച്ച് സി ബി എ ഇ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നേതൃ പരിശീലന ക്ലാസ് നല്‍കുന്നു. ‘ലീഡര്‍ഷിപ്പ് ആന്റ് സ്‌കൂള്‍ മാനേജ്‌മെന്റ്’എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമ്പ് രാജ്യവ്യാപകമായി നടത്തുന്ന ഏറ്റവും വലിയ പരിപാടിയാണ്. മാറുന്ന കാലഘട്ടത്തിനനുസരിച്ച് സ്‌കൂള്‍ തലവന്‍മാര്‍ക്ക് നേതൃപാടവം നല്‍കേണ്ടത് അത്യാവശ്യമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേന്ദ്ര വിദ്യാഭ്യാസ ബോര്‍ഡ് ഇത്തരമൊരു നീക്കത്തിന് മുതിര്‍ന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിജയകരമായ നടത്തിപ്പിന് … Continue reading "സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നേതൃ പരിശീലന ക്ലാസ്"

Published On:Mar 29, 2013 | 3:41 pm

ന്യൂഡല്‍ഹി ആസ്ഥാനമായ ഓര്‍ഗനൈസേഷന്‍ ഡെവലപ് മെന്റ് ആള്‍ട്ടര്‍നേറ്റീവ് (ഒ ഡി എ) സി ബി എസ് ഇയുമായി സഹകരിച്ച് സി ബി എ ഇ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നേതൃ പരിശീലന ക്ലാസ് നല്‍കുന്നു. ‘ലീഡര്‍ഷിപ്പ് ആന്റ് സ്‌കൂള്‍ മാനേജ്‌മെന്റ്’എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമ്പ് രാജ്യവ്യാപകമായി നടത്തുന്ന ഏറ്റവും വലിയ പരിപാടിയാണ്.
മാറുന്ന കാലഘട്ടത്തിനനുസരിച്ച് സ്‌കൂള്‍ തലവന്‍മാര്‍ക്ക് നേതൃപാടവം നല്‍കേണ്ടത് അത്യാവശ്യമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേന്ദ്ര വിദ്യാഭ്യാസ ബോര്‍ഡ് ഇത്തരമൊരു നീക്കത്തിന് മുതിര്‍ന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിജയകരമായ നടത്തിപ്പിന് മതിയായ പരിശീലനം അത്യാവശ്യമാണെന്ന് കണ്ടത്തിയതിനാലാണ് നേതൃ പരിശീലന ക്ലാസിന് കേന്ദ്ര വിദ്യാഭ്യാസ ബോര്‍ഡ് മുതിരുന്നത്.
വിദ്യാഭ്യാസ രംഗത്ത് അധ്യാപകര്‍ക്ക് പ്രധാന പങ്ക്‌വഹിക്കുന്നതിനും സ്‌കൂള്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനും ഈ പരിശീലന പദ്ദതി കൊണ്ട് കഴിയും. ഒ ഡി എയുടെ പ്രത്യേക പരിശീലകരും അവരെ സഹായിക്കുന്നതിനായി എക്‌സിക്യൂട്ടീവ് ഓഫിസര്‍മാരും മാനേജ്‌മെന്റ് രംഗത്തെ പ്രഗല്‍ഭരും ക്യാമ്പിന് നേതൃത്വം നല്‍കും.
വ്യത്യസ്ത മേഖലകളില്‍ വിദഗ്ധരായ അളുകള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നതിനാല്‍ അധ്യപകര്‍ക്ക് സ്‌കൂള്‍ മാനേജ്‌മെന്റില്‍ വിദഗ്ധ പരിശീലനം നതന്നെ നല്‍ക്കുമെന്ന് ഒ ഡി എ സ്ഥാപകനും മാനേജില്‍ ഡയറകടറുമായ ബാബു പറഞ്ഞു. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം പിന്നീടുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

LIVE NEWS - ONLINE

  • 1
    8 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    10 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    10 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    15 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    15 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    16 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    17 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    17 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    17 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു