Monday, November 19th, 2018

സ്വാശ്രയ മെഡിക്കല്‍ പി ജി കോഴ്‌സിലെ 50ശതമാനം ക്വാട്ട ശരിവെച്ചു

കൊച്ചി : സ്വാശ്രയ മെഡിക്കല്‍ പിജി കോഴ്‌സുകളിലെ 50 ശതമാനം സര്‍ക്കാര്‍ ക്വാട്ട ശരിവെച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. നേരത്തെ സര്‍ക്കാര്‍ ക്വാട്ടയിലെ 50 ശതമാനം സീറ്റുകളിലേക്ക് മാനേജ്‌മെന്റുകള്‍ നടത്തിയ പ്രവേശനം റദ്ദാക്കിയ സര്‍ക്കാര്‍ നടപടി ശരിവച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. പ്രവേശന നടപടികള്‍ മാനേജ്‌മെന്റ് ചോദ്യം ചെയ്യുന്നത് ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രോസ്‌പെക്ടസ് വ്യവസ്ഥ മാനേജ്‌മെന്റുകള്‍ക്ക് ചോദ്യം ചെയ്യാനാവില്ല. മെഡിക്കല്‍ കൗണ്‍സില്‍ വ്യവസ്ഥകള്‍ എല്ലാ കോളേജുകള്‍ക്കും ബാധകമാകണമെന്നും ഉത്തരവില്‍ കോടതി നിര്‍ദ്ദേശിച്ചു. പി ജി പ്രവേശനത്തിന് എന്‍ ഒ … Continue reading "സ്വാശ്രയ മെഡിക്കല്‍ പി ജി കോഴ്‌സിലെ 50ശതമാനം ക്വാട്ട ശരിവെച്ചു"

Published On:Feb 15, 2012 | 6:17 am

കൊച്ചി : സ്വാശ്രയ മെഡിക്കല്‍ പിജി കോഴ്‌സുകളിലെ 50 ശതമാനം സര്‍ക്കാര്‍ ക്വാട്ട ശരിവെച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. നേരത്തെ സര്‍ക്കാര്‍ ക്വാട്ടയിലെ 50 ശതമാനം സീറ്റുകളിലേക്ക് മാനേജ്‌മെന്റുകള്‍ നടത്തിയ പ്രവേശനം റദ്ദാക്കിയ സര്‍ക്കാര്‍ നടപടി ശരിവച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്.
പ്രവേശന നടപടികള്‍ മാനേജ്‌മെന്റ് ചോദ്യം ചെയ്യുന്നത് ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രോസ്‌പെക്ടസ് വ്യവസ്ഥ മാനേജ്‌മെന്റുകള്‍ക്ക് ചോദ്യം ചെയ്യാനാവില്ല. മെഡിക്കല്‍ കൗണ്‍സില്‍ വ്യവസ്ഥകള്‍ എല്ലാ കോളേജുകള്‍ക്കും ബാധകമാകണമെന്നും ഉത്തരവില്‍ കോടതി നിര്‍ദ്ദേശിച്ചു. പി ജി പ്രവേശനത്തിന് എന്‍ ഒ സി നേടുന്ന സമയത്ത് പകുതി സീറ്റുകള്‍ സര്‍ക്കാരിന് നല്‍കാമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് മാനേജ്‌മെന്റുകള്‍ പി ജി സീറ്റുകള്‍ക്ക് അംഗീകാരം നേടിയെടുത്തതെന്നും കോടതി ഓര്‍മിപ്പിച്ചു.
നിയമപ്രകാരം 50 ശതമാനം മെഡിക്കല്‍ പി.ജി. സീറ്റുകള്‍ സര്‍ക്കാറിന് അവകാശപ്പെട്ടതായിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം മാനേജ്‌മെന്റുമായുണ്ടാക്കിയ കരാര്‍ പ്രകാരം നിശ്ചിത തീയതിക്കകം മെറിറ്റ് ലിസ്റ്റ് നല്‍കാന്‍ സര്‍ക്കാറിനായില്ല. മെറിറ്റ് സീറ്റിലേക്കുള്ള പട്ടിക ലഭിക്കാഞ്ഞതിനെത്തുടര്‍ന്ന് മാനേജ്‌മെന്റ് ഈ സീറ്റുകളിലേക്ക് സ്വന്തം നിലയില്‍ പ്രവേശനം നടത്തുകയായിരുന്നു.
മെഡിക്കല്‍ പി ജി പ്രവേശനത്തില്‍ സര്‍ക്കാറിനവകാശപ്പെട്ട 50 ശതമാനം സീറ്റ് ഏറ്റെടുത്തുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    7 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    8 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    11 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    14 hours ago

    ശബരിമല കത്തിക്കരുത്

  • 5
    15 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    15 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    15 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    16 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    17 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’