Tuesday, September 25th, 2018

സ്വസ്ഥ ജീവിതം വേണോ.. ഉറങ്ങൂ ശാന്തമായി

‘ഉറക്കം കിട്ടിയില്ലെങ്കില്‍ ആകെ നാമാകും’ ഇത് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ശരിയായ ഉറക്കം ശരീരത്തിന് അത്യന്താപേക്ഷികമാണെന്ന കേട്ടറിവില്‍ നിന്ന് മാത്രമാണ് പലപ്പോഴും നാമിത് പറയുക. എന്നാല്‍ ഉറക്കക്കുറവ് നമ്മുടെ ജീനുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് പടന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. പ്രമേഹം, ഹൃദയത്തകരാര്‍ എന്നിവ മുതല്‍ വിഷാദ രോഗം, പ്രതിരോധ ശേഷിക്കുറവ് എന്നിവ വരെ ഉറക്കക്കുറവ് മൂലം ശരീരത്തിന് ദോഷകരമായി ബാധിക്കുന്ന പ്രശ്‌നങ്ങളാണ്. ഏറ്റവും ആധുനികമായി നടത്തിയ പഠനത്തില്‍ തെളിഞ്ഞത് ഉറക്കക്കുറവ് ശരീരത്തിലെ പല പ്രധാനപ്പെട്ട ജീന്‍ പ്രവര്‍ത്തനങ്ങളെയും … Continue reading "സ്വസ്ഥ ജീവിതം വേണോ.. ഉറങ്ങൂ ശാന്തമായി"

Published On:Apr 8, 2013 | 6:30 pm

‘ഉറക്കം കിട്ടിയില്ലെങ്കില്‍ ആകെ നാമാകും’ ഇത് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ശരിയായ ഉറക്കം ശരീരത്തിന് അത്യന്താപേക്ഷികമാണെന്ന കേട്ടറിവില്‍ നിന്ന് മാത്രമാണ് പലപ്പോഴും നാമിത് പറയുക. എന്നാല്‍ ഉറക്കക്കുറവ് നമ്മുടെ ജീനുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് പടന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. പ്രമേഹം, ഹൃദയത്തകരാര്‍ എന്നിവ മുതല്‍ വിഷാദ രോഗം, പ്രതിരോധ ശേഷിക്കുറവ് എന്നിവ വരെ ഉറക്കക്കുറവ് മൂലം ശരീരത്തിന് ദോഷകരമായി ബാധിക്കുന്ന പ്രശ്‌നങ്ങളാണ്.
ഏറ്റവും ആധുനികമായി നടത്തിയ പഠനത്തില്‍ തെളിഞ്ഞത് ഉറക്കക്കുറവ് ശരീരത്തിലെ പല പ്രധാനപ്പെട്ട ജീന്‍ പ്രവര്‍ത്തനങ്ങളെയും തകരാറിലാക്കുന്നുണ്ടെന്നാണ്. സ്‌ട്രെസ്, പ്രതിരോധ ശേഷി തുടങ്ങി പ്രധാന പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ജീനുകളെയാണ് ഇത് ബാധിക്കുന്നത്. ഇത് സംബന്ധിച്ച് ഇംഗ്ലണ്ടിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞത് മൂന്നാഴ്ചത്തെ ഉറക്കക്കുറവ് ശരീരത്തിലെ 700 ഓളം ജീനുകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചുവെന്നാണ്. സാധാരണ ഒരു മനുഷ്യന് വേണ്ട ഉറക്കം ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെയാണ്. ആറു മണിക്കൂറില്‍ താഴെ ഉറങ്ങിയവരിലാണ് പരീക്ഷണം നടത്തിയത്. ഇവരുടെ രക്ത സാമ്പിള്‍ ശേഖരിച്ച് നടത്തിയ പടനത്തില്‍ തെളിഞ്ഞത് താഴെ പറയുന്ന വസ്തുതകളാണ്
1. ആവിശ്യത്തിനുള്ള ഉറക്കമില്ലായ്മ ശരീരത്തിലെ 711 ജീനുകളുടെ പ്രവര്‍ത്തനം താളം തെറ്റിച്ചു.
2. സാധാരണ ഉറക്കക്കുറവ് മൂലം ജീനുകളെ ബാധിക്കുന്നതിനെ അപേക്ഷിച്ച് ഏഴ് മടങ്ങ് തകരാറുകളാണ് ഒരാഴ്ചത്തെ ഉറക്കക്കുറവ് കൊണ്ട് സംഭവിക്കുന്നത്.
3. 24 മണിക്കൂര്‍ പ്രവര്‍ത്തി ചക്രത്തില്‍ ജീനുകള്‍ സാധാരണ ഉയരുകയും താഴുകയുമാണ് പതിവ്. ഉറക്കക്കുറവ് സംഭവിക്കുന്നതിലൂടെ ഇത്തരം ജീനുകളുടെ ഉയര്‍ച്ച,താഴ്ച നിരക്ക് 1855ല്‍ നിന്ന് 1481 ആയി കുറയുന്നു.
സര്‍കാഡിയന്‍ റിഥം എന്ന പേരില്‍ അറിയപ്പെടുന്ന ഈ പ്രവര്‍ത്തി ചക്രത്തിന്റെ താളം തെറ്റുന്നത് മൂലം മറവി രോഗം, പ്രമേഹം, റുമാറ്റോയിഡ് ആര്‍തറൈറ്റിസ്, അര്‍ബുദം എന്നിവ വരെ സംഭവിക്കാമെന്ന് ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.

LIVE NEWS - ONLINE

  • 1
    38 mins ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    3 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    4 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    6 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    7 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    9 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    9 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    9 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    10 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു