ന്യൂഡല്‍ഹി : സ്വവര്‍ഗലൈംഗികത പ്രകൃതിവിരുദ്ധമാകുന്നതെന്നതെങ്ങിനെയെന്ന് സുപ്രീംകോടതി. ‘എന്താണ് സ്വവര്‍ഗ്ഗലൈംഗികത? അത് പ്രകൃതിവിരുദ്ധമാണെന്ന് വിശദീകരിക്കുവാന്‍ കഴിവുള്ള വിദഗ്ധന്‍ ആരാണെ’ന്നും സുപ്രിം കോടതി ചോദിച്ചു. സ്വവര്‍ഗലൈംഗികത സംബന്ധിച്ച നിയമങ്ങള്‍ക്കെതിരെ സ്വവര്‍ഗരതി വിരുദ്ധ അവകാശ സംഘടനകള്‍ നല്കിയ ഹരജി പരിശോധിക്കവെയാണ് ജസ്റ്റിസുമാരായ ജി എസ് സിംഗ്വി, എസ് ജെ മുഖോപാധ്യായ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ ഈ ചോദ്യം. മറ്റൊരു സ്ത്രീക്കുവേണ്ടി ഗര്‍ഭപാത്രം വാടകക്ക് കൊടുക്കുന്ന സ്ത്രീയും ടെസ്റ്റ് ട്യൂബ് ശിശുവും പ്രകൃതിവിരുദ്ധരാണോയെന്ന് ഹരജി സമര്‍പ്പിച്ച ദല്‍ഹി കമ്മീഷന് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് … Continue reading "സ്വര്‍ഗരതി പ്രകൃതിവിരുദ്ധമാകുന്നത് എങ്ങിനെ ? സുപ്രിം കോടതി"
ന്യൂഡല്‍ഹി : സ്വവര്‍ഗലൈംഗികത പ്രകൃതിവിരുദ്ധമാകുന്നതെന്നതെങ്ങിനെയെന്ന് സുപ്രീംകോടതി. ‘എന്താണ് സ്വവര്‍ഗ്ഗലൈംഗികത? അത് പ്രകൃതിവിരുദ്ധമാണെന്ന് വിശദീകരിക്കുവാന്‍ കഴിവുള്ള വിദഗ്ധന്‍ ആരാണെ’ന്നും സുപ്രിം കോടതി ചോദിച്ചു. സ്വവര്‍ഗലൈംഗികത സംബന്ധിച്ച നിയമങ്ങള്‍ക്കെതിരെ സ്വവര്‍ഗരതി വിരുദ്ധ അവകാശ സംഘടനകള്‍ നല്കിയ ഹരജി പരിശോധിക്കവെയാണ് ജസ്റ്റിസുമാരായ ജി എസ് സിംഗ്വി, എസ് ജെ മുഖോപാധ്യായ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ ഈ ചോദ്യം.
മറ്റൊരു സ്ത്രീക്കുവേണ്ടി ഗര്‍ഭപാത്രം വാടകക്ക് കൊടുക്കുന്ന സ്ത്രീയും ടെസ്റ്റ് ട്യൂബ് ശിശുവും പ്രകൃതിവിരുദ്ധരാണോയെന്ന് ഹരജി സമര്‍പ്പിച്ച ദല്‍ഹി കമ്മീഷന് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റിനുവേണ്ടി ഹാജരായ അഭിഭാഷകന് അമരേന്ദ്ര സരണ്സരണിനോട് കോടതി ആരാഞ്ഞു. കഴിഞ്ഞ 60 വര്‍ഷത്തിനിടയില്‍ ഭരണഘടനയുടെ വ്യാഖ്യാനത്തിലുണ്ടായ മാറ്റങ്ങളുടെ വെളിച്ചത്തില്‍ വേണം ഈ പ്രശ്നത്തെ കാണാനെന്ന് കോടതി ചൂണ്ടിക്കാട്ടി.
സ്വവര്‍ഗരതിയെ നിയമവിധേയമാക്കിയ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ വിവിധ സാമൂഹ്യ, രാഷ്ട്രീയ, മത സംഘടനകളാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിധിയെ വിമര്‍ശിച്ചുകൊണ്ട് മുതിര്‍ന്ന ബി ജെ പി നേതാവ് ബി പി സിംഗാല്‍, ആള് ഇന്ത്യ മുസ്ലീം ചൈല്‍ഡ് റൈറ്റ്, തമിഴ്നാട് മുസ്ലീം മുന്‍ കഴകം, യോഗാചാര്യന് രാംദേവ് എന്നിവരും സുപ്രിം കോടതിയെ സമീപിച്ചിരുന്നു.