Wednesday, September 26th, 2018

സ്വദേശിവല്‍ക്കരണം : ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കുമെന്ന് സൗദി

ദുഷെന്‍ബെ /താജികിസ്ഥാന്‍ : സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തിയതോടെ ജോലി നഷ്ടപ്പെടുന്ന കേരളീയരുള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസമായി സൗദി അറേബ്യയുടെ ഉറപ്പ്. സ്വദേശിവത്കരണം ശക്തിപ്പെടുത്താനുള്ള നിയമം കര്‍ശനമാക്കിയതിനെ തുടര്‍ന്ന് ഇന്ത്യക്കാര്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സൗദി വിദേശകാര്യമന്ത്രി സൗദ് അല്‍ ഫൈസല്‍ രാജകുമാരന്‍ ഉറപ്പു നല്‍കിയതാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസമായത്. താജികിസ്ഥാനില്‍ നടക്കുന്ന ഏഷ്യാ സഹകരണ ചര്‍ച്ചക്കിടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദിനാണ് സൗദി വിദേശകാര്യമന്ത്രി ഈ ഉറപ്പ് നല്‍കിയത്. ഇന്ത്യയുമായി തുടരുന്ന ഊഷ്മളമായ ബന്ധത്തിന് … Continue reading "സ്വദേശിവല്‍ക്കരണം : ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കുമെന്ന് സൗദി"

Published On:Mar 29, 2013 | 3:33 pm

ദുഷെന്‍ബെ /താജികിസ്ഥാന്‍ : സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തിയതോടെ ജോലി നഷ്ടപ്പെടുന്ന കേരളീയരുള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസമായി സൗദി അറേബ്യയുടെ ഉറപ്പ്. സ്വദേശിവത്കരണം ശക്തിപ്പെടുത്താനുള്ള നിയമം കര്‍ശനമാക്കിയതിനെ തുടര്‍ന്ന് ഇന്ത്യക്കാര്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സൗദി വിദേശകാര്യമന്ത്രി സൗദ് അല്‍ ഫൈസല്‍ രാജകുമാരന്‍ ഉറപ്പു നല്‍കിയതാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസമായത്. താജികിസ്ഥാനില്‍ നടക്കുന്ന ഏഷ്യാ സഹകരണ ചര്‍ച്ചക്കിടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദിനാണ് സൗദി വിദേശകാര്യമന്ത്രി ഈ ഉറപ്പ് നല്‍കിയത്. ഇന്ത്യയുമായി തുടരുന്ന ഊഷ്മളമായ ബന്ധത്തിന് ഒരു കോട്ടവും വരില്ലെന്ന് രാജകുമാരന്‍ പറഞ്ഞതായി ഇ അഹമ്മദ് പറഞ്ഞു. സ്വദേശി വല്‍ക്കരണം നടപ്പാക്കുന്ന നിതാഖാത്ത് നി.മം കര്‍ശനമാക്കിയതു മൂലം മലയാളികള്‍ക്കുണ്ടാകുന്ന പ്രയാസം സംബന്ധിച്ച് മുഖ്യമന്ത്രി തയ്യാറാക്കിയ കത്ത് രാജകുമാരന് കൈമാറിയെന്നും മന്ത്രി അഹമ്മദ് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    10 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    12 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    13 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    15 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    16 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    18 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    18 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    18 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    19 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു