Friday, January 18th, 2019

സ്വദേശിവല്‍കരണം ; നോവലിസ്റ്റ് ബെന്യാമിന്‍ ജന്മനാട്ടില്‍ തിരിച്ചെത്തി

തിരു : പ്രശസ്ത നോവലിസ്റ്റും എഴുത്തുകാരനും പ്രവാസിയുമായ ബെന്യാമിന്‍ ജന്മനാട്ടില്‍ തിരിച്ചെത്തി. ഗള്‍ഫില്‍ സ്വദേശിവല്‍കരണ നിയമം ശക്തമായതാണ് തന്റെ തിരിച്ചുവരവിന് കാരണമായതെന്ന് ബെന്യാമിന്‍ പറഞ്ഞു. ‘ആടുജീവിത’ത്തിലൂടെ ഗള്‍ഫ് മലയാളികളുടെ ജീവിതം ആവിഷ്‌കരിച്ച ബെന്യാമിന്‍ ജന്മനാടായ പന്തളത്ത് ഇന്നലെയാണ് തിരിച്ചെത്തിയത്. ഗള്‍ഫിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു നോവല്‍ എഴുതിക്കൊണ്ടിരിക്കുകയാണെന്നും ബെന്യാമിന്‍ പറഞ്ഞു. ഇനിയുള്ള ജീവിതം മലയാള നാട്ടില്‍ തന്നെ. എഴുത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പരിപാടി അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന തസ്തികയില്‍ ഉള്ള മലയാളികളെയാണ് സ്വദേശിവല്‍കരണം ആദ്യഘട്ടത്തില്‍ … Continue reading "സ്വദേശിവല്‍കരണം ; നോവലിസ്റ്റ് ബെന്യാമിന്‍ ജന്മനാട്ടില്‍ തിരിച്ചെത്തി"

Published On:Apr 4, 2013 | 1:33 pm

തിരു : പ്രശസ്ത നോവലിസ്റ്റും എഴുത്തുകാരനും പ്രവാസിയുമായ ബെന്യാമിന്‍ ജന്മനാട്ടില്‍ തിരിച്ചെത്തി. ഗള്‍ഫില്‍ സ്വദേശിവല്‍കരണ നിയമം ശക്തമായതാണ് തന്റെ തിരിച്ചുവരവിന് കാരണമായതെന്ന് ബെന്യാമിന്‍ പറഞ്ഞു. ‘ആടുജീവിത’ത്തിലൂടെ ഗള്‍ഫ് മലയാളികളുടെ ജീവിതം ആവിഷ്‌കരിച്ച ബെന്യാമിന്‍ ജന്മനാടായ പന്തളത്ത് ഇന്നലെയാണ് തിരിച്ചെത്തിയത്. ഗള്‍ഫിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു നോവല്‍ എഴുതിക്കൊണ്ടിരിക്കുകയാണെന്നും ബെന്യാമിന്‍ പറഞ്ഞു. ഇനിയുള്ള ജീവിതം മലയാള നാട്ടില്‍ തന്നെ. എഴുത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പരിപാടി അദ്ദേഹം പറഞ്ഞു.
ഉയര്‍ന്ന തസ്തികയില്‍ ഉള്ള മലയാളികളെയാണ് സ്വദേശിവല്‍കരണം ആദ്യഘട്ടത്തില്‍ സാരമായി ബാധിക്കുക. ഉന്നത ബിരുദധാരികളായ മലയാളികള്‍ മിക്കവാറും ഓഫീസുകളിലും മറ്റുമാണല്ലോ ജോലിചെയ്യുന്നതെന്നും തൊഴിലാൡകളെ ആദ്യഘട്ടത്തില്‍ ഇത് ബാധിക്കില്ലെന്നും ബെന്യാമിന്‍ കൂട്ടിച്ചേര്‍ത്തു. ബെന്യാമിന്റെ ആടുജീവിതം വിവിധ ഭാഷകളില്‍ മൊഴിമാറ്റം നടത്തിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    16 mins ago

    കൃഷ്ണഗിരിയിലെ വിജയ ശില്‍പികള്‍ക്ക് അഭിനന്ദനം

  • 2
    33 mins ago

    ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

  • 3
    3 hours ago

    ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

  • 4
    4 hours ago

    എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

  • 5
    4 hours ago

    യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

  • 6
    5 hours ago

    സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

  • 7
    5 hours ago

    ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു

  • 8
    5 hours ago

    കശ്മീരില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം;മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

  • 9
    5 hours ago

    ചരിത്ര നേട്ടത്തിന് ഇന്ത്യക്ക് 231 റണ്‍സ് വേണം