Sunday, July 21st, 2019

സ്തനാര്‍ബുദത്തിനെതിരെ ട്വീറ്റിംഗ് ബ്രാ

        സ്തനാര്‍ബുദത്തിനെതിരെ അല്‍ഭുത ബ്രായുമായി ഒരു ഫിറ്റ്‌നസ് കമ്പനി. ഒരോ തവണ കൊളുത്ത് വിടുവിക്കുമ്പോഴും സ്വയം ട്വീറ്റ് ( tweet ) ചെയ്യുന്ന ബ്രായാണ് കമ്പനി രൂപപ്പെടുത്തിയിരിക്കുന്നത്! സ്തനാര്‍ബുദ ലക്ഷണങ്ങളുണ്ടോ എന്ന് ഓരോ മാസവും സ്വയം പരിശോധന നടത്തണമെന്ന് സ്ത്രീകളെ ഓര്‍മിപ്പിക്കാനാണ് ബ്രാ ട്വീറ്റ് ചെയ്യുന്ന്. ബ്രായുടെ ഹൂക്കിനുള്ളില്‍ സന്നിവേശിപ്പിച്ചിട്ടുള്ള ഹൈടെക് ഉപകണം, ബ്രായുടെ ഹൂക്കെടുക്കുമ്പോള്‍ ഒരു പ്രതേക സിഗ്‌നല്‍ സ്മാര്‍ട്ട്‌ഫോണിലേക്ക് അയ്ക്കും. സ്മാര്‍ട്ട് ഫോണാണ് ട്വീറ്റ് അയക്കുക. ഇത്തരമൊരു ഹൈടെക് ട്വീറ്റിംഗ് ബ്രാ, … Continue reading "സ്തനാര്‍ബുദത്തിനെതിരെ ട്വീറ്റിംഗ് ബ്രാ"

Published On:Nov 15, 2013 | 11:35 am

Tweeting Bra

 

 

 

 

സ്തനാര്‍ബുദത്തിനെതിരെ അല്‍ഭുത ബ്രായുമായി ഒരു ഫിറ്റ്‌നസ് കമ്പനി. ഒരോ തവണ കൊളുത്ത് വിടുവിക്കുമ്പോഴും സ്വയം ട്വീറ്റ് ( tweet ) ചെയ്യുന്ന ബ്രായാണ് കമ്പനി രൂപപ്പെടുത്തിയിരിക്കുന്നത്! സ്തനാര്‍ബുദ ലക്ഷണങ്ങളുണ്ടോ എന്ന് ഓരോ മാസവും സ്വയം പരിശോധന നടത്തണമെന്ന് സ്ത്രീകളെ ഓര്‍മിപ്പിക്കാനാണ് ബ്രാ ട്വീറ്റ് ചെയ്യുന്ന്. ബ്രായുടെ ഹൂക്കിനുള്ളില്‍ സന്നിവേശിപ്പിച്ചിട്ടുള്ള ഹൈടെക് ഉപകണം, ബ്രായുടെ ഹൂക്കെടുക്കുമ്പോള്‍ ഒരു പ്രതേക സിഗ്‌നല്‍ സ്മാര്‍ട്ട്‌ഫോണിലേക്ക് അയ്ക്കും. സ്മാര്‍ട്ട് ഫോണാണ് ട്വീറ്റ് അയക്കുക. ഇത്തരമൊരു ഹൈടെക് ട്വീറ്റിംഗ് ബ്രാ, നെസ്റ്റലെ ഫിറ്റ്‌നസിന്റെയും അതിന്റെ ആഡ് ഏജന്‍സിയായ ‘ഒഗില്‍വി ഏതന്‍സി’ന്റെയും ആശയമാണ്.
പ്രതിമാസ സ്തനപരിശോധന ഒരിക്കലും മുടക്കരുതെന്ന് ഓര്‍മിപ്പിക്കാന്‍ ഒരു ദൗത്യം പോലെ ട്വീറ്റ് ചെയ്യുന്ന ആദ്യ ബ്രായാണിതെന്ന് നെസ്റ്റ്‌ലെ ഫിറ്റ്‌നെസ് പറയുന്നു. വില്‍പ്പനക്കായി രൂപപ്പെടുത്തിയതല്ല പുതിയ ഡിജിറ്റല്‍ അടിവസ്ത്രം. സ്തനാര്‍ബുദത്തിനെതിരെയുള്ള പ്രചാരണത്തിനാണ് അതുപയോഗിക്കുക. പ്രചാരണം ഗ്രീസിലാണ് ആരംഭിച്ചത്. ടെലിവിഷന്‍ താരമായ മരിയ ബക്കോഡിമോസ് ട്വീറ്റ് ബ്രാ രണ്ടാഴ്ച അണിയും. ബക്കോഡിമോസിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് അവരുടെ ഏതാണ്ട് ഒന്നരലക്ഷം ഫോളോവേഴ്‌സിന്, അവര്‍ ഓരോ തവണ ബ്രായുടെ കൊളുത്തെടുക്കുമ്പോഴും ട്വീറ്റ് പോകും. ചെക്ലേറ്റും ഡയറി ഉല്‍പന്നങ്ങളും പുറത്തിറക്കുന്ന നെസ്റ്റലെ കമ്പനിക്ക് കീഴിലാണ് നെസ്റ്റലെ ഫിറ്റ്‌നസ് പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താക്കളില്‍ ആരോഗ്യ അവബോധം സൃഷ്ടിക്കുകയാണ് അതിന്റെ ലക്ഷ്യം.

 

 

LIVE NEWS - ONLINE

  • 1
    5 hours ago

    കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  • 2
    6 hours ago

    ഷീലാ ദീക്ഷിതിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

  • 3
    9 hours ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 4
    14 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 5
    15 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 6
    17 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 7
    18 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 8
    1 day ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 9
    1 day ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍