Wednesday, September 19th, 2018

സോളാര്‍ കേസ്‌ സി.ബി.ഐ.ക്ക്‌ വിടാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നു

തിരു: സോളാര്‍ തട്ടിപ്പുകേസ്‌ വഷളായതോടെ സര്‍ക്കാര്‍ കടുത്ത സമ്മര്‍ദത്തിലായിരിക്കെ സ്ഥിതിഗതികള്‍ നേരിടാന്‍ കേസ്‌ സി.ബി.ഐയ്‌ക്ക്‌ വിടാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നു. ഇതുസംബന്ധിച്ച്‌ അഡ്വക്കേറ്റ്‌ ജനറലിന്റെ ഉപദേശം തേടാന്‍ ശനിയാഴ്‌ച വൈകീട്ട്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. തിങ്കളാഴ്‌ച ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നിലപാട്‌ അറിയിക്കും. ശനിയാഴ്‌ച വൈകീട്ട്‌ കോട്ടയത്തായിരുന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെ ക്ലിഫ്‌ ഹൗസില്‍ വിളിച്ചുവരുത്തിയാണ്‌ മുഖ്യമന്ത്രി അടിയന്തര യോഗം ചേര്‍ന്നത്‌. പോലീസ്‌ മേധാവി കെ.എസ്‌.ബാലസുബ്രമണ്യവും, ഇന്റലിജന്‍സ്‌ മേധാവി ടി.പി.സെന്‍കുമാറും, പ്രത്യേക അന്വേഷണസംഘം മേധാവി എ.ഹേമചന്ദ്രനും യോഗത്തില്‍ … Continue reading "സോളാര്‍ കേസ്‌ സി.ബി.ഐ.ക്ക്‌ വിടാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നു"

Published On:Jul 7, 2013 | 9:30 am

തിരു: സോളാര്‍ തട്ടിപ്പുകേസ്‌ വഷളായതോടെ സര്‍ക്കാര്‍ കടുത്ത സമ്മര്‍ദത്തിലായിരിക്കെ സ്ഥിതിഗതികള്‍ നേരിടാന്‍ കേസ്‌ സി.ബി.ഐയ്‌ക്ക്‌ വിടാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നു. ഇതുസംബന്ധിച്ച്‌ അഡ്വക്കേറ്റ്‌ ജനറലിന്റെ ഉപദേശം തേടാന്‍ ശനിയാഴ്‌ച വൈകീട്ട്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. തിങ്കളാഴ്‌ച ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നിലപാട്‌ അറിയിക്കും. ശനിയാഴ്‌ച വൈകീട്ട്‌ കോട്ടയത്തായിരുന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെ ക്ലിഫ്‌ ഹൗസില്‍ വിളിച്ചുവരുത്തിയാണ്‌ മുഖ്യമന്ത്രി അടിയന്തര യോഗം ചേര്‍ന്നത്‌. പോലീസ്‌ മേധാവി കെ.എസ്‌.ബാലസുബ്രമണ്യവും, ഇന്റലിജന്‍സ്‌ മേധാവി ടി.പി.സെന്‍കുമാറും, പ്രത്യേക അന്വേഷണസംഘം മേധാവി എ.ഹേമചന്ദ്രനും യോഗത്തില്‍ പങ്കെടുത്തിരുന്നു.
സര്‍ക്കാര്‍ കേസ്‌ സി.ബി.ഐയ്‌ക്ക്‌ വിട്ടാല്‍ നിലവിലുള്ള സമ്മര്‍ദ സാഹചര്യത്തിന്‌ ഒരുപരിധി വരെ അയവുണ്ടാവുമെന്നാണ്‌ പ്രതീക്ഷ. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ നേരിടാന്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നതിലൂടെ കഴിയുമെന്ന്‌ യോഗത്തില്‍ ധാരണയായതായാണ്‌ അറിയുവാന്‍ കഴിഞ്ഞത്‌്‌. സോളാര്‍ തട്ടിപ്പുകേസിന്റെ തുടര്‍ച്ചയായ ഫോണ്‍ ചോര്‍ത്തല്‍ വിവാദവും സര്‍ക്കാറിനെ കേസ്‌ സി.ബി.ഐ.ക്ക്‌ വിടാന്‍ സമ്മര്‍ദത്തിലാക്കുന്നുണ്ട്‌. ഫോണ്‍ വിവരങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ച്‌ കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ്‌ രാഷ്ട്രീയം വഷളാവുകയും ചെയ്‌തിട്ടുണ്ട്‌. ഫോണ്‍ വിവരങ്ങള്‍ ചോര്‍ന്നകാര്യം അന്വേഷിക്കാന്‍ മുഖ്യമന്ത്രി നേരിട്ട്‌ ഇന്റലിജന്‍സ്‌ മേധാവി ടി.പി. സെന്‍കുമാറിന്‌ നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ച്‌ സെന്‍കുമാര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. അതേസമയം ഫോണ്‍ ചോര്‍ത്തല്‍ വിവാദം സോളാര്‍ തട്ടിപ്പ്‌ കേസിനൊപ്പം അന്വേഷിക്കുന്നത്‌ കേസിന്റെ ദിശമാറ്റുമെന്ന്‌ വിലയിരുത്തപ്പെട്ടു. 

LIVE NEWS - ONLINE

  • 1
    4 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    5 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    6 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    9 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    10 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    11 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    13 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    14 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    15 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു