Tuesday, September 25th, 2018

സെബിക്ക് ഇനി കൂടുതല്‍ അധികാരങ്ങള്‍

ദില്ലി: ഓഹരിവിപണിയിലെ കള്ളനാണയങ്ങളെ പൊളിക്കാന്‍ സെബി അഥവ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. കൂടുതല്‍ അധികാരങ്ങള്‍ സെബി നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഇത് പ്രകാരം നിലവിലുള്ള സെബി ആക്ട് ഭേദഗതി ചെയ്യും. നിക്ഷേപത്തട്ടിപ്പുകാരെ പിടികൂടുന്നതിനും, ഫോണ്‍ സന്ദേശങ്ങള്‍ പരിശോധിക്കാനുള്ളതും കണ്ടുകെട്ടലിനും ജപ്തി ചെയ്യാനും ഒക്കെയുള്ള അധികാരം ഉണ്ടാകും. സെബിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഭേദഗതി നിര്‍ദ്ദേശങ്ങള്‍ക്ക് അന്തിമ രൂപം ആയത്. നിക്ഷേപത്തട്ടിപ്പുകാരെ കുടുക്കുക എന്നതാണ് പ്രധാന ലക്ഷ്യം. സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നവരുടെ ഫോണ്‍ കോളുകള്‍ … Continue reading "സെബിക്ക് ഇനി കൂടുതല്‍ അധികാരങ്ങള്‍"

Published On:Jul 23, 2013 | 6:06 pm

ദില്ലി: ഓഹരിവിപണിയിലെ കള്ളനാണയങ്ങളെ പൊളിക്കാന്‍ സെബി അഥവ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. കൂടുതല്‍ അധികാരങ്ങള്‍ സെബി നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഇത് പ്രകാരം നിലവിലുള്ള സെബി ആക്ട് ഭേദഗതി ചെയ്യും. നിക്ഷേപത്തട്ടിപ്പുകാരെ പിടികൂടുന്നതിനും, ഫോണ്‍ സന്ദേശങ്ങള്‍ പരിശോധിക്കാനുള്ളതും കണ്ടുകെട്ടലിനും ജപ്തി ചെയ്യാനും ഒക്കെയുള്ള അധികാരം ഉണ്ടാകും. സെബിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഭേദഗതി നിര്‍ദ്ദേശങ്ങള്‍ക്ക് അന്തിമ രൂപം ആയത്. നിക്ഷേപത്തട്ടിപ്പുകാരെ കുടുക്കുക എന്നതാണ് പ്രധാന ലക്ഷ്യം. സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നവരുടെ ഫോണ്‍ കോളുകള്‍ അടക്കം പരിശോധിച്ചുകൊണ്ടായിരിക്കും ഇനി സെബി ഓഹരി വിപണി നിയന്ത്രിക്കുക. കള്ളത്തരങ്ങള്‍ നടത്താന്‍ ആളുകള്‍ പുതിയ രീതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ സെബിക്ക് അതിനൊപ്പമെത്താന്‍ ഇത്തരം പരിഷ്‌കാരങ്ങള്‍ അത്യാവശ്യമാണ്. റെയ്ഡ് നടത്താനും വസ്തു വകകള്‍ കണ്ടുകെട്ടാനും ഉത്തരവിറക്കാന്‍ സെബി ചെയര്‍മാന് ആയിരിക്കും അധികാരം. നിലവില്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റിന്റെ അനുമതിയോടെ മാത്രമെ സെബിക്ക് റെയ്ഡ് നടത്താനും മറ്റ് നടപടികളെടുക്കാനും കഴിയൂ. മജിസ്‌ട്രേറ്റിന്റെ അനുമതിക്കായി സെബി കാത്തുനില്‍ക്കുന്നത് തട്ടിപ്പുകാര്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കും എന്ന ആരോപണവും നിയമഭേദഗതി വരുന്നതോടെ ഇല്ലാതാവും.

LIVE NEWS - ONLINE

  • 1
    1 hour ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 2
    2 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 3
    5 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 4
    6 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 5
    8 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 6
    8 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 7
    8 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 8
    9 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 9
    10 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി