Sunday, July 21st, 2019

സുഖപ്രസവം ആഗ്രഹിക്കുന്നുണ്ടോ? എന്നാല്‍ ഗര്‍ഭകാലത്ത് വ്യായാമം ശീലമാക്കൂ

സുഖപ്രസവം ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ മിതമായ രീതിയില്‍ വ്യായാമം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണെന്ന് പഠനം. പ്രസവം സിസേറിയനാകാനുള്ള സാധ്യത കുറയ്ക്കാനും, ഗര്‍ഭകാല പ്രമേഹം തടയാനും ഗര്‍ഭകാലത്ത് വ്യായാമം ശീലിച്ചാല്‍ നല്ലതാണെന്നാണ് പഠനം തെളിയിക്കുന്നത്. ഗര്‍ഭധാരണ പ്രായത്തിലുള്ള സ്ത്രീകള്‍ അമിത ഭാരമോ പൊണ്ണത്തടിയോ ഉള്ളവരാകാം, ഈ സാഹചര്യത്തില്‍ അമിത ഭാരം അമ്മയെയും കുഞ്ഞിനേയും ഗുരുതരമായി ബാധിക്കും. അതിനാല്‍ ചെറിയ രീതിയിലുള്ള വ്യായാമം എന്തു കൊണ്ടും നല്ലതാണ്. ഭക്ഷണ നിയന്ത്രണത്തോടൊപ്പം കായിക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നത് ഗര്‍ഭകാലത്ത് ശരീര ഭാരം 0.7കിലോ … Continue reading "സുഖപ്രസവം ആഗ്രഹിക്കുന്നുണ്ടോ? എന്നാല്‍ ഗര്‍ഭകാലത്ത് വ്യായാമം ശീലമാക്കൂ"

Published On:Aug 14, 2017 | 3:34 pm

സുഖപ്രസവം ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ മിതമായ രീതിയില്‍ വ്യായാമം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണെന്ന് പഠനം. പ്രസവം സിസേറിയനാകാനുള്ള സാധ്യത കുറയ്ക്കാനും, ഗര്‍ഭകാല പ്രമേഹം തടയാനും ഗര്‍ഭകാലത്ത് വ്യായാമം ശീലിച്ചാല്‍ നല്ലതാണെന്നാണ് പഠനം തെളിയിക്കുന്നത്. ഗര്‍ഭധാരണ പ്രായത്തിലുള്ള സ്ത്രീകള്‍ അമിത ഭാരമോ പൊണ്ണത്തടിയോ ഉള്ളവരാകാം, ഈ സാഹചര്യത്തില്‍ അമിത ഭാരം അമ്മയെയും കുഞ്ഞിനേയും ഗുരുതരമായി ബാധിക്കും. അതിനാല്‍ ചെറിയ രീതിയിലുള്ള വ്യായാമം എന്തു കൊണ്ടും നല്ലതാണ്.
ഭക്ഷണ നിയന്ത്രണത്തോടൊപ്പം കായിക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നത് ഗര്‍ഭകാലത്ത് ശരീര ഭാരം 0.7കിലോ കുറയ്ക്കാനാകും. കൂടാതെ സിസേറിയനുള്ള സാധ്യതയും പത്തു ശതമാനം കുറയ്ക്കാനാകുന്ന് ഗവേഷണത്തില്‍ വ്യക്തമായി. ആരോഗ്യകരമായ ഭക്ഷണവും, മിതമായ വ്യായാമവും ശീലിച്ചവരില്‍ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയമായവരുടെ എണ്ണം നാല്പത് അമ്മമാരില്‍ ഒരാള്‍ വീതം എന്ന കണക്കില്‍ കുറഞ്ഞു. ലണ്ടനിലെ ക്യൂന്‍ മേരി സര്‍വകലാശാലയിലെ പ്രൊഫസര്‍ ആയ ഷക്കില തങ്കരത്തിനത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഈ കാര്യം വ്യക്തമായത്.
ജീവിത രീതിയില്‍ വരുത്തുന്ന മാറ്റം, ഗര്‍ഭകാല പ്രമേഹത്തിനുള്ള സാധ്യത 24 ശതമാനമായി കുറക്കും. ഗര്‍ഭകാല പ്രമേഹം പത്തില്‍ ഒരാളെ വീതം ബാധിക്കുന്നുണ്ട്. അത് അമ്മയ്ക്കും കുഞ്ഞിനും സങ്കീര്‍ണതകള്‍ ഉണ്ടാക്കും. ഈ സാഹചര്യത്തില്‍ വ്യായാമം അനിവാര്യമാണ്. എന്നാല്‍ ‘ഗര്‍ഭിണികള്‍ വ്യായാമം ചെയ്താല്‍ കുഞ്ഞിനെ ദോഷകരമായി ബാധിക്കും എന്നാണ് മിക്കവരും കരുതുന്നത്. അതിനാല്‍ തന്നെ ഈ പഠന ഫലം പ്രാധാന്യം അര്‍ഹിക്കുന്നു.’ ഷക്കില തങ്കരത്തിനം പറഞ്ഞു. എന്നാല്‍ കായിക പ്രവര്‍ത്തനങ്ങള്‍ കുഞ്ഞിനെ ബാധിക്കില്ല എന്നും അമ്മയുടെ ശരീരഭാരം, ഗര്‍ഭകാല പ്രമേഹം, ശസ്ത്രക്രിയയ്ക്കുള്ള സാധ്യത ഇവയെ കുറയ്ക്കാന്‍ ഗര്‍ഭകാലത്തെ വ്യായാമം സഹായിക്കും എന്നും ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നുണ്ട്.

LIVE NEWS - ONLINE

  • 1
    13 mins ago

    ഷീലാ ദീക്ഷിതിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

  • 2
    3 hours ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 3
    8 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 4
    9 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 5
    11 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 6
    12 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 7
    23 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 8
    1 day ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 9
    1 day ago

    ഷീല ദീക്ഷിത് അന്തരിച്ചു