Thursday, February 21st, 2019

സീനിയര്‍ ഡിവിഷന്‍ ഫുട്‌ബോളില്‍ കയ്യാങ്കളി ; റഫറിയെ കയ്യേറ്റം ചെയ്ത കളിക്കാരനെ പുറത്താക്കി

കണ്ണൂര്‍ : സീനിയര്‍ ഡിവിഷന്‍ ഫുട്‌ബോള്‍ മത്സരത്തില്‍ കയ്യാങ്കളി. എസ് എന്‍ കോളേജും എസ് ഡി ടിയും തമ്മിലുള്ള മത്സരമാണ് റഫറിയെ കയ്യേറ്റം ചെയ്യുന്ന തരത്തിലേക്ക് മാറിയത്. രണ്ടാംപകുതിയില്‍ കളി അവസാനിക്കാന്‍ പത്ത് മിനിറ്റ് മാത്രം ബാക്കിനില്‍ക്കെ റഫറി ശശികുമാറിന്റെ ഒരു തീരുമാനത്തില്‍ പ്രതിഷേധിച്ച് എസ് എന്‍ കോളേജ് താരം അബി റഫറിക്ക് നേരെ ഓടിയടുത്ത് ആക്രമിക്കുകയായിരുന്നു. റഫറി കയ്യാങ്കളിക്ക് ഇരയാകുന്നത് കണ്ട് മറ്റ് കളിക്കാര്‍ ഓടിയെത്തി രക്ഷപ്പെടുത്തി. പിന്നീട് അബിയെ പുറത്താക്കിയ ശേഷം പത്തു പേരുമായാണ് … Continue reading "സീനിയര്‍ ഡിവിഷന്‍ ഫുട്‌ബോളില്‍ കയ്യാങ്കളി ; റഫറിയെ കയ്യേറ്റം ചെയ്ത കളിക്കാരനെ പുറത്താക്കി"

Published On:Jan 1, 2013 | 5:42 am

കണ്ണൂര്‍ : സീനിയര്‍ ഡിവിഷന്‍ ഫുട്‌ബോള്‍ മത്സരത്തില്‍ കയ്യാങ്കളി. എസ് എന്‍ കോളേജും എസ് ഡി ടിയും തമ്മിലുള്ള മത്സരമാണ് റഫറിയെ കയ്യേറ്റം ചെയ്യുന്ന തരത്തിലേക്ക് മാറിയത്. രണ്ടാംപകുതിയില്‍ കളി അവസാനിക്കാന്‍ പത്ത് മിനിറ്റ് മാത്രം ബാക്കിനില്‍ക്കെ റഫറി ശശികുമാറിന്റെ ഒരു തീരുമാനത്തില്‍ പ്രതിഷേധിച്ച് എസ് എന്‍ കോളേജ് താരം അബി റഫറിക്ക് നേരെ ഓടിയടുത്ത് ആക്രമിക്കുകയായിരുന്നു. റഫറി കയ്യാങ്കളിക്ക് ഇരയാകുന്നത് കണ്ട് മറ്റ് കളിക്കാര്‍ ഓടിയെത്തി രക്ഷപ്പെടുത്തി. പിന്നീട് അബിയെ പുറത്താക്കിയ ശേഷം പത്തു പേരുമായാണ് എസ് എന്‍ കോളേജ് കളി തുടര്‍ന്നത്. കളി അവസാനിച്ചപ്പോള്‍ പോലീസെത്തി റഫറിയെ സുരക്ഷിതമായി ഡ്രസ്സിംഗ് റൂമിലേക്ക് മാറ്റി. കളി അക്രമത്തിലെത്തിയതു കണ്ട് കാണികളും ക്ഷുഭിതരായി.
പത്തു പേരുമായാണ് കളിച്ചതെങ്കിലും ആദ്യപകുതിയില്‍ വൈശാഖ് നേടിയ ഒരു ഗോളിന് എസ് എന്‍ കോളേജ് വിജയിച്ചു.

LIVE NEWS - ONLINE

  • 1
    7 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    8 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    10 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    13 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    15 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    15 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    15 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    15 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    15 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍