Wednesday, September 19th, 2018

സി പി എമ്മിന് വീണ്ടും ചൊട്ട് ; ഒഞ്ചിയത്തെ വിമതര്‍ക്ക് സി പി ഐയുടെ ക്ഷണം

കോഴിക്കോട് : സി പി എം വിട്ടവര്‍ക്ക് പാര്‍ട്ടിയിലേക്ക് പാതില്‍ തുറന്നിട്ട് സി പി ഐ പുതിയ പോര്‍മുഖം തുറക്കുന്നു. സംസ്ഥാന സമ്മേളനങ്ങളോടെ പടകുറിച്ചവര്‍ നയിച്ച വാക്‌പോര് ഇപ്പോള്‍ പുതിയ വഴിത്തിരിവില്‍. പ്രത്യയശാസ്ത്രപ്രശ്‌നങ്ങളുടെ പേരില്‍ സി പി എം വിട്ട വിമതര്‍ക്ക് സി പി ഐയിലേക്ക് സ്വാഗതമെന്ന പ്രസ്താവനയുമായി വല്ല്യേട്ടന് ചൊട്ട് കൊടുത്തിരിക്കുന്നത് മുന്‍മന്ത്രിയും സി പി ഐ നേതാവുമായ ബിനോയ് വിശ്വമാണ്. ഒഞ്ചിയത്തെ സി പി എം വിമതരുടെ പാര്‍ട്ടിയായ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സെമിനാറില്‍ … Continue reading "സി പി എമ്മിന് വീണ്ടും ചൊട്ട് ; ഒഞ്ചിയത്തെ വിമതര്‍ക്ക് സി പി ഐയുടെ ക്ഷണം"

Published On:Feb 13, 2012 | 3:35 pm

കോഴിക്കോട് : സി പി എം വിട്ടവര്‍ക്ക് പാര്‍ട്ടിയിലേക്ക് പാതില്‍ തുറന്നിട്ട് സി പി ഐ പുതിയ പോര്‍മുഖം തുറക്കുന്നു. സംസ്ഥാന സമ്മേളനങ്ങളോടെ പടകുറിച്ചവര്‍ നയിച്ച വാക്‌പോര് ഇപ്പോള്‍ പുതിയ വഴിത്തിരിവില്‍. പ്രത്യയശാസ്ത്രപ്രശ്‌നങ്ങളുടെ പേരില്‍ സി പി എം വിട്ട വിമതര്‍ക്ക് സി പി ഐയിലേക്ക് സ്വാഗതമെന്ന പ്രസ്താവനയുമായി വല്ല്യേട്ടന് ചൊട്ട് കൊടുത്തിരിക്കുന്നത് മുന്‍മന്ത്രിയും സി പി ഐ നേതാവുമായ ബിനോയ് വിശ്വമാണ്. ഒഞ്ചിയത്തെ സി പി എം വിമതരുടെ പാര്‍ട്ടിയായ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ ബിനോയ് വിശ്വം സി പി ഐയിലേക്ക് സ്വാഗതം ചെയ്തത്. ആര്‍ എം പി വലത്തേക്ക് പോകരുത്, ഇടത്തേക്ക് വരണം. ശത്രുവാര് മിത്രമാര് എന്ന് ആര്‍ എം പി തിരിച്ചറിയണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.
ഗതി കെട്ടാല്‍ പുലി പുല്ലും തിന്നുമെന്നായിരുന്നു സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ ഇകിനോടുള്ള പ്രതികരണം. ഇതില്‍കൂടുതല്‍ തനിക്കൊന്നും പറയാനില്ലെന്നും ജയരാജന്‍ പറഞ്ഞു.
അതേസമയം റവല്യൂഷനറി പാര്‍ട്ടി സി പി ഐയിലേക്ക് പോകേണ്ട ഒരു സാഹചര്യവും ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്ന് റവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ടി പി ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

LIVE NEWS - ONLINE

  • 1
    32 mins ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 2
    3 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 3
    5 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 4
    6 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 5
    7 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 6
    9 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 7
    9 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 8
    9 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    10 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു