വാഷിംഗ്ടണ്‍ : ടി വിയിലെ ലൈവ് അവതരണത്തിനിടെ അവതാരകയെ പട്ടി കടിച്ചു പരിക്കേല്‍പ്പിച്ചു. അമേരിക്കയിലെ കുസാ ടിവിയിലെ അവതാരകയായ കൈല്‍ ഡയര്ക്കാണ് കടിയേറ്റ് മാരകമായി പരിക്കേറ്റത്. ഇവരെ ഉടന്‍ തന്നെ ശസ്ത്രക്രിയക്ക് വിധേയയാക്കി. കഴിഞ്ഞ ദിവസം ഐസ് നിറഞ്ഞ ഒരു കുളത്തില്‍ വീണ് മാക്സ് എന്ന നായയെ രക്ഷപ്പെടുത്തിയിരുന്നു. ഈ സംഭവം ടി വിയില്‍ അവതരിപ്പിക്കുകയായിരുന്നു ഡയര്‍. നായയുടെ ഉടമസ്ഥനും സമീപത്തുണ്ടായിരുന്നു. നായയെ ഏറെ നേരെ കൊഞ്ചിപ്പിച്ചതിനു ശേഷം ഡയര്‍ മുഖം നായയുടെ മുഖത്തിനു സമീപം അടുപ്പിച്ചപ്പോഴാണ് … Continue reading "ലൈവ് ഷോക്കിടെ ടി വി അവതാരകയെ പട്ടി കടിച്ചു"
വാഷിംഗ്ടണ്‍ : ടി വിയിലെ ലൈവ് അവതരണത്തിനിടെ അവതാരകയെ പട്ടി കടിച്ചു പരിക്കേല്‍പ്പിച്ചു. അമേരിക്കയിലെ കുസാ ടിവിയിലെ അവതാരകയായ കൈല്‍ ഡയര്ക്കാണ് കടിയേറ്റ് മാരകമായി പരിക്കേറ്റത്. ഇവരെ ഉടന്‍ തന്നെ ശസ്ത്രക്രിയക്ക് വിധേയയാക്കി.
കഴിഞ്ഞ ദിവസം ഐസ് നിറഞ്ഞ ഒരു കുളത്തില്‍ വീണ് മാക്സ് എന്ന നായയെ രക്ഷപ്പെടുത്തിയിരുന്നു. ഈ സംഭവം ടി വിയില്‍ അവതരിപ്പിക്കുകയായിരുന്നു ഡയര്‍. നായയുടെ ഉടമസ്ഥനും സമീപത്തുണ്ടായിരുന്നു. നായയെ ഏറെ നേരെ കൊഞ്ചിപ്പിച്ചതിനു ശേഷം ഡയര്‍ മുഖം നായയുടെ മുഖത്തിനു സമീപം അടുപ്പിച്ചപ്പോഴാണ് അര്‍ജന്റൈന്‍ മാസ്റ്റിഫ് ഇനത്തില്‍ പെട്ട മാക്സ് അപ്രതിക്ഷിതമായി ആക്രമിച്ചത്. നായയുടെ പല്ല് മുഖത്തു തറച്ചു കടറിയതിനാല് ഡയറിനെ ഉടന്‍ തന്നെ ശസ്ത്രക്രിയക്ക് വിധേയയാക്കുകയായിരുന്നു.