Thursday, April 18th, 2019

വീണ്ടും പിണറായി വിജയം

തിരു : സി പി എം സംസ്ഥാന സെക്രട്ടറിയായി പിണറായി വിജയനെ വീണ്ടും തിരഞ്ഞെടുത്തു. അഞ്ചാം തവണയാണ് പിണറായി വീണ്ടും സെക്രട്ടറിയായി അവരോധിക്കപ്പെടുന്നത്. 1998ല്‍ ചടയന്‍ ഗോവിന്ദന്റെ മരണത്തെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പിണറായി വിജയന്‍ പിന്നീട് കണ്ണൂര്‍, മലപ്പുറം, കോട്ടയം സമ്മേളനങ്ങളിലും ഇപ്പോള്‍ തിരുവനന്തപുരം സമ്മേളനത്തിലും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. പിണറായി ഉള്‍പ്പെടെ 85 അംഗ സമിതിയില്‍ 12 പേര്‍ പുതുമുഖങ്ങളാണ്. നിലവിലുള്ള എട്ട് അംഗങ്ങളെ ഒഴിവാക്കി. ഇ ബാലാനന്ദന്റെ ഭാര്യ സരോജനി ബാലാനന്ദനാണ് ഇവരില്‍ … Continue reading "വീണ്ടും പിണറായി വിജയം"

Published On:Feb 10, 2012 | 6:07 am

തിരു : സി പി എം സംസ്ഥാന സെക്രട്ടറിയായി പിണറായി വിജയനെ വീണ്ടും തിരഞ്ഞെടുത്തു. അഞ്ചാം തവണയാണ് പിണറായി വീണ്ടും സെക്രട്ടറിയായി അവരോധിക്കപ്പെടുന്നത്. 1998ല്‍ ചടയന്‍ ഗോവിന്ദന്റെ മരണത്തെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പിണറായി വിജയന്‍ പിന്നീട് കണ്ണൂര്‍, മലപ്പുറം, കോട്ടയം സമ്മേളനങ്ങളിലും ഇപ്പോള്‍ തിരുവനന്തപുരം സമ്മേളനത്തിലും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
പിണറായി ഉള്‍പ്പെടെ 85 അംഗ സമിതിയില്‍ 12 പേര്‍ പുതുമുഖങ്ങളാണ്. നിലവിലുള്ള എട്ട് അംഗങ്ങളെ ഒഴിവാക്കി. ഇ ബാലാനന്ദന്റെ ഭാര്യ സരോജനി ബാലാനന്ദനാണ് ഇവരില്‍ പ്രമുഖ. ശാരീരിക അവശതകളെ തുടര്‍ന്ന് സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് സരോജിനി ബാലാനന്ദന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇവര്‍ക്കു പുറമെ കെ കെ മാമിക്കുട്ടി, വി എ പൗലോസ്, പി ആര്‍ രാജന്‍, ആര്‍ ഉണ്ണികൃഷ്ണപിള്ള എന്നിവരാണ് ഒഴിവാക്കപ്പെട്ട മറ്റുള്ളവര്‍. ജെയിംസ് മാത്യു, ടി വി രാജേഷ്, കോലിയക്കോട് കൃഷ്ണന്‍ നായര്‍, സജി ചെറിയാന്‍, സി ബി ചന്ദ്രബാബു, സി കെ രാജേന്ദ്രന്‍, എ സി മൊയ്തീന്‍, പി പി വാസുദേവന്‍, പി നന്ദകുമാര്‍, കെ വി കൃഷ്ണന്‍, പി മേരി, പി ബിജു എന്നിവരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍.
1944 മാര്‍ച്ച് 21ന് പിണറായിയിലെ കള്ള് ചെത്ത് തൊഴിലാളിയായ മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും മകനായി ജനിച്ച പിണറായിയുടെ ബാല്യകാലം കഷ്ടതകള്‍ നിറഞ്ഞതായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ഒരു വര്‍ഷം നെയ്ത്തു തൊഴിലാളിയായി ജോലി ചെയ്ത പിണറായി വിജയന്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് പിന്നീട് ബിരുദം പൂര്‍ത്തിയാക്കി.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ പിണറായിക്ക് ചെറുപ്പത്തില്‍ ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു. 1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന അദ്ദേഹം വിദ്യാര്‍ത്ഥി സംഘടനയായ കേരളാ സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റും സിക്രട്ടറിയുമായിരുന്നു. പിന്നീട് യുവജന സംഘടനയായ കേരളാ സ്റ്റേറ്റ് യൂത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. കമ്യൂണിസ്റ്റുകാര്‍ക്കെതിരായ പോലീസ് നടപടിക്കിടയില്‍ ഒന്നരവര്‍ഷത്തോളവും ജയിലില്‍ കഴിഞ്ഞു. 1970ലും 77ലും നിയമസഭയിലെത്തിയ പിണറായിക്ക് അടിയന്തിരാവസ്ഥക്കാലത്ത് വീണ്ടും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നു. ജയിലില്‍ കൊടിയ മര്‍ദനത്തിനും അദ്ദേഹം വിധേയനായി. 1996 മുതല്‍ 98വരെ നായനാര്‍ മന്ത്രിസഭയില്‍ വിദ്യുഛക്തി – സഹകരണ വകുപ്പുകള്‍ കൈകാര്യം ചെയ്ത പിണറായി മന്ത്രിയെന്ന നിലയില്‍ മികച്ച പ്രകടനമാണ് നടത്തിയത്. 1998ല്‍ സി പി എം സംസ്ഥാന സിക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 2002ല്‍ പോളിറ്റ്ബ്യൂറോയില്‍ അംഗമായി.
വെല്ലുവിളികള്‍ക്കു മുന്നില്‍ പതറാതെ പൊരുതിയ പിണറായി പ്രതികരണത്തില്‍ സ്വന്തം ശൈലിതന്നെ വാര്‍ത്തെടുത്ത് ശ്രദ്ധേയനായി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് രൂക്ഷമായി പ്രതികരിക്കാറുള്ള പിണറായിയെ മാധ്യമങ്ങളും നിരന്തരം വേട്ടയാടിയിരുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും മുഖ്യമന്ത്രിയുമായ വിഎസ് അച്ചുതാനന്ദനും പിണറായിയും തമ്മിലുള്ള വടംവലി പാര്‍ട്ടിയുടെ അസ്ഥിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയിലാണ് പിണറായി വീണ്ടും സ്വതസിദ്ധമായ ശൈലിയില്‍ പടവെട്ടി സിക്രട്ടറി സ്ഥാനം നാലാമതും ഉറപ്പിക്കുന്നത്. വി എസിനെ പാര്‍ട്ടിയില്‍ ഏറെക്കൂറെ നിഷ്പ്രഭനാക്കിയും കളംമാറ്റി ചവിട്ടാന്‍ ശ്രമിച്ച തോമസ് ഐസകിനെ മൂലക്കിരുത്തിയുമാണ് എതിരാളികളില്ലാതെ പിണറായി ഇത്തവണയും പൊരുതിക്കയറിയത്.
രാഷ്ട്രീയ ജീവിതത്തിനിടെ എന്നും വിവാദങ്ങളില്‍ പെട്ട നേതാവു കൂടിയായിരുന്നു പിണറായി വിജയന്‍. മന്ത്രിയായിരിക്കെ ഉയര്‍ന്ന 376 കോടി രൂപയുടെ എസ് എന്‍ സി ലാവ്‌ലിന്‍ അഴിമതി ആരോപണമാണ് ഇതില്‍ ഏറ്റവും പ്രധാനം. 2007 ഫിബ്രവരി 16ന് ചെന്നൈ എയര്‍പോര്‍ട്ടില്‍ വെച്ച് പിണറായിയുടെ ലാപ്‌ടോപ്പ് ബാഗില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെടുത്ത സംഭവവും ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് തന്റെ തോക്കിന്റെ ലൈസന്‍സ് ഹാജരാക്കിയാണ് പിണറായി രക്ഷപ്പെട്ടത്. വിദ്യാഭ്യാസ രംഗത്തെ സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നും മോചിപ്പിക്കണമെന്ന ആവശ്യവുമായി പുറത്തിറക്കിയ ഇടയലേഖനത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയ പിണറായി കത്തോലിക്കാ സഭയുടെ കണ്ണിലെ കരടായി. ഇതിനു പിന്നാലെ താമരശ്ശേരി ബിഷപ്പ് പോള്‍ ചിറ്റിലപ്പള്ളിയെ നികൃഷ്ട ജിവിയെന്ന് വിളിച്ച് പിണറായി വീണ്ടും വിവാദ പുരുഷനായി. മാതൃഭൂമി സബ് എഡിറ്റര്‍ ഗോപാലകൃഷ്ണനെ എടോ ഗോപാലകൃഷ്ണാ എന്ന അഭിസംബോധന പിണറായി ശൈലിയുടെ മറ്റൊരു കാഴ്ചയായിരുന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം അതേ കൃസ്തീയ സഭകളെ പ്രീണിപ്പിക്കാനുള്ള നീക്കവുമായാണ് പിണറായി ഒരിക്കല്‍ക്കൂടി സംസ്ഥാന സിക്രട്ടറിയാകുന്നതെന്നത് ചരിത്രത്തിന്റെ വൈപരീത്യം മാത്രം.

LIVE NEWS - ONLINE

 • 1
  5 hours ago

  എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി

 • 2
  6 hours ago

  മോദിയുടെ വാഗ്ദാനങ്ങള്‍ ഉള്ള് പൊള്ളയായ മുളപോലെയാണെന്ന് നവജ്യോത് സിങ് സിദ്ദു

 • 3
  9 hours ago

  വനിതാ കമ്മീഷനെതിരെ രമ്യ ഹരിദാസ്

 • 4
  10 hours ago

  രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിനായി പ്രിയങ്ക ശനിയാഴ്ച വയനാട്ടിലെത്തും

 • 5
  10 hours ago

  ജീവനക്കാരെയും യാത്രക്കാരെയും സഹായിക്കാന്‍ നടപടി വേണം

 • 6
  12 hours ago

  സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യത

 • 7
  12 hours ago

  പ്രിയങ്ക ശനിയാഴ്ച വയനാട്ടില്‍

 • 8
  12 hours ago

  പൊന്നാനിയില്‍ തോറ്റാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കും: പി.വി അന്‍വര്‍

 • 9
  12 hours ago

  മുസ്ലിം സമുദായത്തിനെതിരായ പരാമര്‍ശം; ശ്രീധരന്‍ പിള്ളക്കെതിരെ കേസ്