Monday, November 19th, 2018

സി പി എം പോളിറ്റ് ബ്യൂറോ : വി എസ് വീണു ; ബേബി പിച്ചവെച്ചു

കോഴിക്കോട് : വി എസ് അച്യുതാനന്ദനെ പോളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പെടുത്തിയില്ല. ഇന്ന് കോഴിക്കോട് നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പി ബി യിലേക്ക് കേരളത്തില്‍ നിന്ന് പുതുതായി എം എ ബേബിയെയും മലയാളിയും സി ഐ ടി യു ദേശീയ പ്രസിഡന്റുമായ എ കെ പത്മനാഭനെയും പി ബിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള മൂന്നാമത്തെ പി ബി അംഗമാണ് മുന്‍ വിദ്യാഭ്യാസ മന്ത്രി കൂടിയായ എം എ ബേബി. കണ്ണൂരിലെ ചെറുകുന്ന് സ്വദേശിയാണ് എ കെ പത്മനാഭന്‍. … Continue reading "സി പി എം പോളിറ്റ് ബ്യൂറോ : വി എസ് വീണു ; ബേബി പിച്ചവെച്ചു"

Published On:Apr 9, 2012 | 8:11 am

കോഴിക്കോട് : വി എസ് അച്യുതാനന്ദനെ പോളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പെടുത്തിയില്ല. ഇന്ന് കോഴിക്കോട് നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പി ബി യിലേക്ക് കേരളത്തില്‍ നിന്ന് പുതുതായി എം എ ബേബിയെയും മലയാളിയും സി ഐ ടി യു ദേശീയ പ്രസിഡന്റുമായ എ കെ പത്മനാഭനെയും പി ബിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള മൂന്നാമത്തെ പി ബി അംഗമാണ് മുന്‍ വിദ്യാഭ്യാസ മന്ത്രി കൂടിയായ എം എ ബേബി. കണ്ണൂരിലെ ചെറുകുന്ന് സ്വദേശിയാണ് എ കെ പത്മനാഭന്‍. തമിഴ്‌നാട്ടില്‍ നിന്നാണ് അദ്ദേഹം കേന്ദ്ര കമ്മിറ്റിയില്‍ എത്തിയത്.
സംസ്ഥാന നേതൃത്വത്തിന്റെ കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങി വി എസ് അച്യുതാനന്ദനെ പൊളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പെടുത്തിയേക്കുമെന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. സീതറാം യച്ചൂരി, ബിമന്‍ബോസ്, മണി സര്‍ക്കാര്‍, വി വി രാഘവലു വൃന്ദാകാരാട്ട് തുടങ്ങിയ നേതാക്കള്‍ വി എസിനെ പി ബിയില്‍ ഉള്‍പ്പെടുത്താന്‍ വാദിച്ചെങ്കിലും പാനല്‍ തയ്യാറാക്കാന്‍ ചേര്‍ന്ന പി ബിയോഗത്തിലും കേന്ദ്ര കമ്മിറ്റിയിലും കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ സംഘടിത എതിര്‍പ്പാണ് ഉയര്‍ത്തിയതത്രെ. അച്ചടക്കം ലംഘിച്ചതിന്റെ പേരില്‍ നേരത്തെ ഒഴിവാക്കിയ വി എസിനെ വീണ്ടും പി ബിയിലെടുത്താല്‍ പാര്‍ട്ടി അച്ചടക്കത്തെ ഗുരുതരമായി ബാധിക്കുമെന്ന് കേരള നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ഈ എതിര്‍പ്പിന് കേന്ദ്ര കമ്മിറ്റി ഒടുവില്‍ വഴങ്ങുകയായിരുന്നു. കോഴിക്കോട് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രത്യയശാസ്ത്ര-രാഷ്ട്രീയ പ്രമേയങ്ങളെക്കാള്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ചത് വി എസിന്റെ പുന:പ്രവേശനമായിരുന്നു. ഹൈദരബാദില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയോഗം കോഴിക്കോട് പാര്‍ട്ടി സമ്മേളനത്തില്‍ വി എസിനെ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതാണ് കേരള ഘടകത്തിന്റെ എതിര്‍പ്പ് കാരണം നടക്കാതെ പോയത്.
1964 ല്‍ സി പി ഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിവന്ന് സി പി എം രൂപീകരിച്ച 32 പേരില്‍ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വി എസ് ഈ പാര്‍ട്ടി കോണ്‍ഗ്രസില്‍ പി ബി പ്രവേശനം തടയപ്പെട്ടതോടെ വി എസ് അച്യുതാനന്ദന്‍ പി ബിയിലേക്ക് വരാനുള്ള എല്ലാ സാധ്യതകളും അവസാനിച്ചു. പി ബി പ്രതീക്ഷ കൈവിട്ടതോടെ വി എസ് സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ കേരളത്തിലെ സി പി എമ്മില്‍ വലിയ പൊട്ടിത്തെറിക്ക് വഴിയൊരുക്കിയേക്കും. പി ബിയില്‍ തിരിച്ചെത്താനുള്ള സാധ്യത നിലനിര്‍ത്താന്‍ മാത്രമായിരുന്നു നിര്‍ണായക വിഷയങ്ങളില്‍ പലപ്പോഴും വി എസ് മൗനം പാലിച്ചത്. പാര്‍ട്ടി അച്ചടക്കത്തിന് വിധേയനായി പ്രവര്‍ത്തിക്കുകയെന്ന തോന്നല്‍ ഇതുവഴി വി എസ് സൃഷ്ടിക്കുകയും ചെയ്തു. പാര്‍ട്ടി അവഗണന തുടരുന്ന സാഹചര്യത്തില്‍ അഴി മതിക്കെതിരെയുള്ള തുറന്ന പോരാട്ടം നടത്താന്‍ തയ്യാറെടുക്കുമെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിഞ്ഞ് ലാവ്‌ലിന്‍ കേസുകളിലെ കൂടുതല്‍ തെളിവുകള്‍ വെളിപ്പെടുത്തല്‍ നടത്തി സംസ്ഥാന നേതൃത്വത്തെ തുറന്ന് കാട്ടാനായിരിക്കും വി എസിന്റെ ശ്രമമെന്ന് സൂചനയുണ്ട്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ ബേബി 1998 മുതല്‍ കേന്ദ്രകമ്മിറ്റി, രാജ്യസഭാ മെമ്പര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനം കുറിച്ച് നഗരത്തെ ചെങ്കടലാക്കി റെഡ്‌വളണ്ടിയര്‍ മാര്‍ച്ചും മഹാറാലിയും ആരംഭിച്ചു.

LIVE NEWS - ONLINE

 • 1
  5 hours ago

  സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

 • 2
  6 hours ago

  കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

 • 3
  9 hours ago

  ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

 • 4
  12 hours ago

  ശബരിമല കത്തിക്കരുത്

 • 5
  12 hours ago

  ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

 • 6
  13 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 7
  13 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 8
  14 hours ago

  ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

 • 9
  14 hours ago

  ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’