Tuesday, September 25th, 2018

സി പി എം ജില്ലാ സിക്രട്ടറി പി ജയരാജന്റെ കാര്‍ തകര്‍ത്തു ; ചൊവ്വാഴ്ച ജില്ലയില്‍ ഹര്‍ത്താല്‍

തളിപ്പറമ്പ് : സി.പി.എം ജില്ലാ സിക്രട്ടറി പി. ജയരാജന് നേരെ ലീഗ് അക്രമം. തളിപ്പറമ്പിലെ സംഘര്‍ഷസ്ഥലം സന്ദര്‍ശിക്കുന്നതിനിടെ പി. ജയരാജന്‍ സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി ഒരു സംഘം ലീഗുകാര്‍ അക്രമം അഴിച്ചുവിടുകയാണ് ഉണ്ടായത്. ജയരാജന്‍ സഞ്ചരിച്ച സി.പി.എം ജില്ലാ കമ്മറ്റിയുടെ കാര്‍ പൂര്‍ണമായും അടിച്ച് തകര്‍ത്തു. കാറിലുണ്ടായിരുന്ന ഏരിയാ കമ്മറ്റിയംഗം കെ. ബാലകൃഷ്ണനും പി. മുകുന്ദനും ഗുരുതരമായി പരിക്കേറ്റു. എം.എല്‍.എ ടി.വി. രാജേഷും കാറിലുണ്ടായിരുന്നു. കൈരളി ടി.വി, ദേശാഭിമാനി വാര്‍ത്താസംഘങ്ങള്‍ സഞ്ചരിച്ച വാഹനത്തിന് നേരെയും അക്രമമുണ്ടായി. കൈരളിയുടെ … Continue reading "സി പി എം ജില്ലാ സിക്രട്ടറി പി ജയരാജന്റെ കാര്‍ തകര്‍ത്തു ; ചൊവ്വാഴ്ച ജില്ലയില്‍ ഹര്‍ത്താല്‍"

Published On:Feb 20, 2012 | 12:45 pm

തളിപ്പറമ്പ് : സി.പി.എം ജില്ലാ സിക്രട്ടറി പി. ജയരാജന് നേരെ ലീഗ് അക്രമം. തളിപ്പറമ്പിലെ സംഘര്‍ഷസ്ഥലം സന്ദര്‍ശിക്കുന്നതിനിടെ പി. ജയരാജന്‍ സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി ഒരു സംഘം ലീഗുകാര്‍ അക്രമം അഴിച്ചുവിടുകയാണ് ഉണ്ടായത്. ജയരാജന്‍ സഞ്ചരിച്ച സി.പി.എം ജില്ലാ കമ്മറ്റിയുടെ കാര്‍ പൂര്‍ണമായും അടിച്ച് തകര്‍ത്തു. കാറിലുണ്ടായിരുന്ന ഏരിയാ കമ്മറ്റിയംഗം കെ. ബാലകൃഷ്ണനും പി. മുകുന്ദനും ഗുരുതരമായി പരിക്കേറ്റു. എം.എല്‍.എ ടി.വി. രാജേഷും കാറിലുണ്ടായിരുന്നു. കൈരളി ടി.വി, ദേശാഭിമാനി വാര്‍ത്താസംഘങ്ങള്‍ സഞ്ചരിച്ച വാഹനത്തിന് നേരെയും അക്രമമുണ്ടായി. കൈരളിയുടെ വാഹനം തകര്‍ത്തു. അക്രമത്തില്‍ പരിക്കേറ്റ പി. ജയരാജന്‍, ടി.വി. രാജേഷ് എം.എല്‍.എ, ദേശാഭിമാനി ലേഖകന്‍ രാജീവന്‍, ഫോട്ടോഗ്രാഫര്‍ ദിലീപ്കുമാര്‍, കൈരളി റിപ്പോര്‍ട്ടര്‍ ഷിജിത്ത് വായന്നൂര്‍, ക്യാമറാമാന്‍ ബാബുരാജ്, ഡ്രൈവര്‍ ജയന്‍ കല്യാശ്ശേരി, സീല്‍ ടി.വി. റിപ്പോര്‍ട്ടര്‍ പ്രവീണ്‍ എന്നിവരെ പരിക്കുകളോടെ തളിപ്പറമ്പ് സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെ എല്‍ ഡി എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസം ദേശാഭിമാനി പത്രം വിതരണം ചെയ്യവെ സി.പി.എം മുതലപ്പാറ ബ്രാഞ്ച് സിക്രട്ടറി കുന്നൂല്‍ രാജന് വെട്ടേറ്റിരുന്നു. ഇരുകാലുകളും അറ്റ നിലയില്‍ ഇദ്ദേഹത്തെ മംഗലാപുരം തേജസ്വിനി ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥലം സന്ദര്‍ശിക്കാന്‍ സി.പി.എം ജില്ലാ സിക്രട്ടറി പി. ജയരാജന്റെ നേതൃത്വത്തിലുള്ള നേതാക്കള്‍ എത്തിയപ്പോഴാണ് ഇന്നുച്ചയോടെ അക്രമം ഉണ്ടായത്. തളിപ്പറമ്പ് അരിയിലും മറ്റും ഇപ്പോഴും സംഘര്‍ഷം നിലനില്‍ക്കുകയാണ്. കൂടുതല്‍ പോലീസ് സേനയെ ഇവിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. നൂറോളം വരുന്ന ലീഗ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എം കേന്ദ്രങ്ങള്‍ ആരോപിച്ചു. അക്രമം അമര്‍ച്ചചെയ്യാന്‍ പോലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച സി.പി.എം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. അരിയില്‍ വ്യാപകമായ അക്രമം ഉച്ചക്ക് പന്ത്രണ്ട് മണിക്കും തുടരുകയാണ്. ഒരു ഓട്ടോറിക്ഷയും തകര്‍ത്തിട്ടുണ്ട്. തകര്‍ത്ത രണ്ട് കാറുകളും ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു. അരിയില്‍ ജംഗ്ഷനടുത്ത് വെച്ച് ജയരാജനെയും മറ്റും അക്രമിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് കേസ്. അരിയില്‍ കടകളെല്ലാം അടച്ചിട്ടിരിക്കുകയാണ്.

LIVE NEWS - ONLINE

 • 1
  11 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

 • 2
  13 hours ago

  സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

 • 3
  13 hours ago

  കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

 • 4
  18 hours ago

  മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

 • 5
  18 hours ago

  പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

 • 6
  19 hours ago

  ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

 • 7
  20 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 8
  20 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 9
  20 hours ago

  എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു