Sunday, February 17th, 2019

സിനിമ തട്ടിപ്പിന്റെ കഥയുമായി കന്യകാ ടാക്കീസ്

സിനിമയ്ക്കകത്തെ കഥ പറയാന്‍ ഒരുങ്ങുകയാണ് കന്യകാ ടാക്കീസ് . സിനിമയ്ക്കുള്ളിലെ സിനിമാകഥ മലയാളത്തില്‍ പുതുമയൊന്നുമല്ല. പി.വി. ഷാജികുമാറിന്റെ കഥയെ ആസ്പദമാക്കി കെ.ആര്‍. മനോജ് സംവിധാനം ചെയ്യുന്ന കന്യക ടാക്കീസ് ഉടന്‍ മലയാളത്തില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. പ്രവര്‍ത്തനം നിലച്ചുപോയ സി ക്ലാസ്സ് തിയറ്ററായ കന്യക ടാക്കീസും അതുമായി ബന്ധപ്പെട്ടു ജീവിച്ചവരുടെയും കഥയാണ് ഇത്. മുരളി ഗോപിയാണ് നായകന്‍. ലെന, മണിയന്‍പിള്ള രാജു, സുധീര്‍ കരമന, ഇന്ദ്രന്‍സ്, സുനില്‍ സുഖദ എന്നിവരാണ് മറ്റുതാരങ്ങള്‍. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ അവസരം തേടിയെത്തുന്ന നാന്‍സി … Continue reading "സിനിമ തട്ടിപ്പിന്റെ കഥയുമായി കന്യകാ ടാക്കീസ്"

Published On:May 16, 2013 | 8:43 pm

kanyaka talkies sudinam22 X 10 Fullസിനിമയ്ക്കകത്തെ കഥ പറയാന്‍ ഒരുങ്ങുകയാണ് കന്യകാ ടാക്കീസ് . സിനിമയ്ക്കുള്ളിലെ സിനിമാകഥ മലയാളത്തില്‍ പുതുമയൊന്നുമല്ല. പി.വി. ഷാജികുമാറിന്റെ കഥയെ ആസ്പദമാക്കി കെ.ആര്‍. മനോജ് സംവിധാനം ചെയ്യുന്ന കന്യക ടാക്കീസ് ഉടന്‍ മലയാളത്തില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. പ്രവര്‍ത്തനം നിലച്ചുപോയ സി ക്ലാസ്സ് തിയറ്ററായ കന്യക ടാക്കീസും അതുമായി ബന്ധപ്പെട്ടു ജീവിച്ചവരുടെയും കഥയാണ് ഇത്. മുരളി ഗോപിയാണ് നായകന്‍. ലെന, മണിയന്‍പിള്ള രാജു, സുധീര്‍ കരമന, ഇന്ദ്രന്‍സ്, സുനില്‍ സുഖദ എന്നിവരാണ് മറ്റുതാരങ്ങള്‍. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ അവസരം തേടിയെത്തുന്ന നാന്‍സി എന്ന കഥാപാത്രത്തെയാണ് ലെന അവതരിപ്പിക്കുന്നത്. കുയ്യാലി എന്ന ഗ്രാമത്തില്‍ നിന്നാണ് നാന്‍സി വരുന്നത്. സിനിമയില്‍ അവസരം തേടിയെത്തിയ അവള്‍ക്ക് ആദ്യം ചെയ്യേണ്ടി വന്നത് കുളി സീനില്‍ അഭിനയിക്കുകയായിരുന്നു. സിനിമയിലെ തട്ടിപ്പുകളെക്കുറിച്ചുമാണ് ഈ സിനിമ പറയുന്നത്. ഗാനങ്ങള്‍ അനിത തമ്പി, സംഗീതം രാജീവ് അയ്യപ്പന്‍.

LIVE NEWS - ONLINE

  • 1
    2 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 2
    5 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 3
    10 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 4
    12 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 5
    13 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 6
    1 day ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 7
    1 day ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 8
    1 day ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 9
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും