Saturday, July 20th, 2019

സിനിമാ കൊട്ടകള്‍ക്ക് മരണ മണി ; സംഗീത തിയേറ്ററും വിസ്മൃതിയിലേക്ക്

കണ്ണൂര്‍ : സംഘട്ടനങ്ങളും കോരിത്തരിപ്പിക്കുന്ന നൃത്തരംഗങ്ങളും കോര്‍ത്തിണക്കി ഊട്ടിയുടെ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ ‘പ്രണയകാലം’ ഇന്നുമുതല്‍… പ്രദര്‍ശനം പതിവുപോലെ…കൊടികെട്ടി പൊടിപാറിയെത്തുന്ന അനൗണ്‍സ്‌മെന്റ് വാഹനത്തില്‍ നിന്ന് വാരിവിതറുന്ന ഇഷ്ട നായകന്റെ ചിത്രം ആലേഖനം ചെയ്ത നോട്ടീസിനായി പരക്കം പായുന്ന കുട്ടികള്‍ ഇന്ന് വിസ്മൃതിയിലായ ഗ്രാമകാഴ്ച. ഓലമേഞ്ഞ സിനിമ കൊട്ടകകളുടെ ശേഷിപ്പുകള്‍ ഇന്ന് ഗൃഹാതുരമായ ഓര്‍മപ്പെടുത്തലാവുന്നു. ബി, സി, ക്ലാസുകളിലെ അറിയപ്പെടുന്ന സിനിമ കൊട്ടകകള്‍ ഗ്രാമങ്ങളില്‍ പോലും അപൂര്‍വ കാഴ്ചയായി. നഗരവല്‍കരണത്തിന്റ കുത്തൊഴുക്കില്‍ ഗ്രാമീണ കൊട്ടകകളില്‍ ആളുകള്‍ സിനിമ കാണാന്‍ വരാതായി. … Continue reading "സിനിമാ കൊട്ടകള്‍ക്ക് മരണ മണി ; സംഗീത തിയേറ്ററും വിസ്മൃതിയിലേക്ക്"

Published On:Feb 14, 2012 | 7:35 am

കണ്ണൂര്‍ : സംഘട്ടനങ്ങളും കോരിത്തരിപ്പിക്കുന്ന നൃത്തരംഗങ്ങളും കോര്‍ത്തിണക്കി ഊട്ടിയുടെ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ ‘പ്രണയകാലം’ ഇന്നുമുതല്‍… പ്രദര്‍ശനം പതിവുപോലെ…കൊടികെട്ടി പൊടിപാറിയെത്തുന്ന അനൗണ്‍സ്‌മെന്റ് വാഹനത്തില്‍ നിന്ന് വാരിവിതറുന്ന ഇഷ്ട നായകന്റെ ചിത്രം ആലേഖനം ചെയ്ത നോട്ടീസിനായി പരക്കം പായുന്ന കുട്ടികള്‍ ഇന്ന് വിസ്മൃതിയിലായ ഗ്രാമകാഴ്ച. ഓലമേഞ്ഞ സിനിമ കൊട്ടകകളുടെ ശേഷിപ്പുകള്‍ ഇന്ന് ഗൃഹാതുരമായ ഓര്‍മപ്പെടുത്തലാവുന്നു. ബി, സി, ക്ലാസുകളിലെ അറിയപ്പെടുന്ന സിനിമ കൊട്ടകകള്‍ ഗ്രാമങ്ങളില്‍ പോലും അപൂര്‍വ കാഴ്ചയായി. നഗരവല്‍കരണത്തിന്റ കുത്തൊഴുക്കില്‍ ഗ്രാമീണ കൊട്ടകകളില്‍ ആളുകള്‍ സിനിമ കാണാന്‍ വരാതായി. മിക്ക സിനിമാ കൊട്ടകകളും പൂട്ടി ചിലത് മോടിപിടിപ്പിച്ച് വ്യവസായ കേന്ദ്രങ്ങളും കല്യാണമണ്ഡപങ്ങളുമായി മാറി. നഗര കേന്ദ്രങ്ങളിലെ റിലീസിംഗ് സെന്ററുകളില്‍ മാത്രം ചെന്ന് സിനിമ കാണുന്ന പുത്തന്‍ അഭിരുചി വളര്‍ന്നു വന്നപ്പോള്‍ തകര്‍ന്ന ത് നാട്ടിന്‍ പുറത്തെ ഇത്തരം സിനിമാ ശാലകളാണ്.ഓണം,ക്രിസ്മസ്,റംസാന്‍,ശിവരാത്രി, വിഷുആഘോഷ ദിവസങ്ങളില്‍ ഗ്രാമവാസികള്‍ കൂട്ടത്തോടെ സിനിമാ കാണാന്‍ ഓലകെട്ടിടത്തിലേക്ക് ഒഴുകിയെത്തിയിരുന്ന കാലം പുതിയ തലമുറക്ക് അന്യമായി. പ്രേം നസീറും കെ.പി ഉമ്മറും, ജയനും സോമനും വിജയശ്രീയും ഷീലയും എം.ജി.ആറും ശിവാജിയും ജയലളിതയും സെല്ലുലോയിഡിലെ കാഴ്ചകളില്‍ നിറയുന്നതിന് മുമ്പ് തന്നെ തിക്കുറിശ്ശിയും കൊട്ടരക്കര ശ്രീധരന്‍നായരും മുത്തയ്യയും സത്യനും ജനഹൃദയങ്ങളില്‍ നിറഞ്ഞത് ഗ്രാമ വിശുദ്ധിയുടെ സൗരഭ്യമേറ്റ കൊട്ടകകളില്‍ നിന്ന് ലഭിച്ച് പിന്‍ ബലത്തിലാണ്. കാഴ്ചക്കാര്‍ കയ്യൊഴിയുകയും തദ്ദേശ സ്ഥാപനങ്ങള്‍ നികുതി വര്‍ധിപ്പിക്കുകയും ചെയ്തതോടെ സിനിമാതിയറ്റര്‍ ഉടമകള്‍ പലരും മറ്റ് തൊഴില്‍ മേഖലകള്‍ തേടിത്തുടങ്ങി. നാട്ടിന്‍ പുറത്തെ സിനിമാ കൊട്ടകകളില്‍ പരിമിതമായ വേതനത്തിന് ജോലി ചെയ്തിരുന്ന പലരും ക്രമേണ പിന്‍വാങ്ങി. സാമ്പത്തിക ബുദ്ധിമുട്ടിലായതോടെ ഉടമകള്‍ തിയറ്ററുകള്‍ കിട്ടിയ വിലക്ക് വിറ്റു. ഇക്കാരണത്താല്‍ തൊഴിലില്ലാതായ നൂറുകണക്കിനാളുകളുണ്ട്.കേബിള്‍ ടി.വി ഗ്രാമപ്രദേശങ്ങളില്‍ പോലും വ്യാപകമായതോടെ സിനിമാ കൊട്ടകകളുടെ ചരമക്കുറിപ്പെഴുതി.
ഏതാനും വര്‍ഷത്തിനുള്ളില്‍ കണ്ണൂര്‍ നാഷണല്‍, സെന്‍ട്രല്‍, പ്രഭാത്, ആനന്ദ്, വളപട്ടണം പ്രകാശ്,സാരംഗ, പൂതപ്പാറ കല്‍പ്പക, രൂപ, പൊടിക്കുണ്ട് വി.കെ,പാപ്പിനിശ്ശേരി ബിന്ദു, ,ചൊവ്വ, മാങ്ങാട്, തുടങ്ങിയ സ്ഥലങ്ങളിലായി60 ഓളം തിയറ്റര്‍ പൂട്ടിയിടുകയും അവിടങ്ങളില്‍ വീടുകളും ഫഌറ്റുകളും മറ്റും ഉയരുകയും ചെയ്തു. കണ്ണൂര്‍ സംഗീത തിയറ്ററിന് അടുത്ത മാസം മുതല്‍ പൂട്ട് വീഴാന്‍ സാധ്യതയുണ്ട്.

LIVE NEWS - ONLINE

 • 1
  4 hours ago

  ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

 • 2
  6 hours ago

  ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

 • 3
  7 hours ago

  ഷീല ദീക്ഷിത് അന്തരിച്ചു

 • 4
  7 hours ago

  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു

 • 5
  8 hours ago

  വിന്‍ഡീസ് പര്യടനത്തിനില്ല; ധോണി രണ്ടുമാസം സൈന്യത്തോടൊപ്പം

 • 6
  8 hours ago

  ഭരണകക്ഷി വിദ്യാര്‍ത്ഥി സംഘടനകളുടെ ഇടപെടല്‍ പരീക്ഷയുടെ വിശ്വാസ്യത നശിപ്പിച്ചു: കേന്ദ്ര മന്ത്രി മുരളീധരന്‍

 • 7
  11 hours ago

  കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

 • 8
  11 hours ago

  സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

 • 9
  12 hours ago

  തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി