Tuesday, April 23rd, 2019

സിനിമയില്‍ തുടരണമെങ്കില്‍ ഉന്നതര്‍ക്ക് വഴങ്ങണം

      സിനിമയില്‍ നിലനില്‍ക്കണമെങ്കില്‍ ഉന്നതര്‍ക്ക് വഴങ്ങേണ്ടി വരുമെന്ന് നടി റായ് ലക്ഷ്മി. തുടക്കകാരെയാണ് സിനിമ മേഖലയിലെ പുരുഷന്മാര്‍ കൂടുതലും ചൂഷണം ചെയ്യുന്നതെന്നും റായ് ലക്ഷ്മി പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് റായ് ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. നായികയാക്കാം കൂടെ കിടക്കണമെന്ന് ഇവര്‍ ആവശ്യപ്പെടും. ഇത്തരക്കാരാണ് സിനിമ മേഖലയിലെ ചീത്തപ്പേരിന് കാരണം. ഇങ്ങനെയുള്ളവരുടെ സിനിമക്ക് എന്ത് നിലവാരമാണുള്ളത്? സമ്മതിച്ചില്ലെങ്കില്‍ ഇവര്‍ സിനിമയില്‍ നിന്ന് പുറത്താക്കുകയും ചെയ്യും. നേരത്തെ സിനിമാ മേഖയിലെ കാസ്റ്റിംഗ്് കൗച്ചിനെക്കുറിച്ച് (അഭിനയത്തിന് … Continue reading "സിനിമയില്‍ തുടരണമെങ്കില്‍ ഉന്നതര്‍ക്ക് വഴങ്ങണം"

Published On:Jun 19, 2017 | 11:19 am

Rai Lakshmi - Lakshmi Rai Full

 

 

 

സിനിമയില്‍ നിലനില്‍ക്കണമെങ്കില്‍ ഉന്നതര്‍ക്ക് വഴങ്ങേണ്ടി വരുമെന്ന് നടി റായ് ലക്ഷ്മി. തുടക്കകാരെയാണ് സിനിമ മേഖലയിലെ പുരുഷന്മാര്‍ കൂടുതലും ചൂഷണം ചെയ്യുന്നതെന്നും റായ് ലക്ഷ്മി പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് റായ് ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. നായികയാക്കാം കൂടെ കിടക്കണമെന്ന് ഇവര്‍ ആവശ്യപ്പെടും. ഇത്തരക്കാരാണ് സിനിമ മേഖലയിലെ ചീത്തപ്പേരിന് കാരണം. ഇങ്ങനെയുള്ളവരുടെ സിനിമക്ക് എന്ത് നിലവാരമാണുള്ളത്? സമ്മതിച്ചില്ലെങ്കില്‍ ഇവര്‍ സിനിമയില്‍ നിന്ന് പുറത്താക്കുകയും ചെയ്യും. നേരത്തെ സിനിമാ മേഖയിലെ കാസ്റ്റിംഗ്് കൗച്ചിനെക്കുറിച്ച് (അഭിനയത്തിന് വേണ്ടി വഴങ്ങല്‍) വരലക്ഷ്മി, ചാര്‍മിള, പാര്‍വതി തുടങ്ങി നിരവധി നടിമാര്‍ തുറന്നു പറഞ്ഞിട്ടുണ്ട്.
ലൈംഗിക തൊഴിലാളിയായി അഭിനയിക്കുന്ന ജൂലി 2ആണ് റായ് ലക്ഷ്മിയുടെ പുതിയ ചിത്രം. ചിത്രത്തില്‍ ബിക്കിനി രംഗങ്ങളുള്‍പ്പെടെ മാദക റാണിയായാണ് ലക്ഷ്മി എത്തുന്നത്. ഏറെ ആഗ്രഹിച്ചാണ് താന്‍ ബിക്കിനി അണിഞ്ഞത്. ബിക്കിനി അണിഞ്ഞ് അഭിനയിക്കുന്നത് തമാശകാര്യമല്ല. അതിനുള്ള ശരീരം ഉണ്ടാക്കിയെടുക്കുകയാണ് വലിയ കാര്യം. ബീക്കിനി അണിഞ്ഞാല്‍ താന്‍ ഏറെ സുന്ദരിയായി തോന്നാറുണ്ടെന്നും ലക്ഷ്മി പറഞ്ഞു.

LIVE NEWS - ONLINE

  • 1
    14 mins ago

    രാത്രി ബസുകളിലെ നിയമ ലംഘനം മോട്ടോര്‍ വകുപ്പിന്റെ വീഴ്ച

  • 2
    52 mins ago

    ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

  • 3
    1 hour ago

    സംസ്ഥാനത്ത് പോളിംഗിനിടെ മുന്നുപേര്‍ കുഴഞ്ഞു വീണ് മരിച്ചു

  • 4
    2 hours ago

    പൊരിവെയിലത്തും കനത്ത പോളിംഗ്

  • 5
    2 hours ago

    യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍

  • 6
    2 hours ago

    വോട്ട് അധികാരവും, അവകാശവുമാണ്: മമ്മൂട്ടി

  • 7
    2 hours ago

    ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു

  • 8
    5 hours ago

    മുഖ്യമന്ത്രിയുടെ ബൂത്തിലും വോട്ടിംഗ് യന്ത്രം പണിമുടക്കി

  • 9
    5 hours ago

    കോവളത്തും ചേര്‍ത്തലയിലും കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരക്ക്