Sunday, November 18th, 2018

സിനിമയില്‍ ഊര്‍ജം പകര്‍ന്നത് സ്വന്തം നാട് ; ലക്ഷ്യം പണമല്ല : ശ്രീനിവാസന്‍

കൂത്തുപറമ്പ് : ഞാന്‍ പഠിച്ച കോങ്ങറ്റ കണ്ടോത്ത് സ്‌കൂള്‍ ഇപ്പോള്‍ അവിടെയില്ലെന്നും അവിടം ഇപ്പോള്‍ വാഴക്കൃഷിയാണെന്നും പ്രശസ്ത സിനിമാതാരം ശ്രീനിവാസന്‍. മൂര്യാട് കുഞ്ഞമ്പു സ്മാരക എല്‍.പി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാര്യയും ഇതേ സ്‌കൂളിലെ അധ്യാപികയായിരുന്നു. അന്നൊക്കെ സ്‌കൂളില്‍ പരിശോധനക്കായി എ.ഇ.ഒ വരുമ്പോള്‍ ഭയങ്കരപേടിയായിരുന്നു. ഒരു ദിവസം എ.ഇ.ഒ വന്നപ്പോള്‍ പൂഴിയിലിരുന്നു മൂത്രമൊഴിച്ചത് ഇന്നും ഓര്‍മയുണ്ട്. ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുവന്നവനാണ് ഞാന്‍ അന്നൊക്കെ എനിക്ക് ഊര്‍ജം പകര്‍ന്നുനല്‍കിയത് എന്റെ നാടായ … Continue reading "സിനിമയില്‍ ഊര്‍ജം പകര്‍ന്നത് സ്വന്തം നാട് ; ലക്ഷ്യം പണമല്ല : ശ്രീനിവാസന്‍"

Published On:Mar 5, 2012 | 7:34 am

കൂത്തുപറമ്പ് : ഞാന്‍ പഠിച്ച കോങ്ങറ്റ കണ്ടോത്ത് സ്‌കൂള്‍ ഇപ്പോള്‍ അവിടെയില്ലെന്നും അവിടം ഇപ്പോള്‍ വാഴക്കൃഷിയാണെന്നും പ്രശസ്ത സിനിമാതാരം ശ്രീനിവാസന്‍. മൂര്യാട് കുഞ്ഞമ്പു സ്മാരക എല്‍.പി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാര്യയും ഇതേ സ്‌കൂളിലെ അധ്യാപികയായിരുന്നു. അന്നൊക്കെ സ്‌കൂളില്‍ പരിശോധനക്കായി എ.ഇ.ഒ വരുമ്പോള്‍ ഭയങ്കരപേടിയായിരുന്നു. ഒരു ദിവസം എ.ഇ.ഒ വന്നപ്പോള്‍ പൂഴിയിലിരുന്നു മൂത്രമൊഴിച്ചത് ഇന്നും ഓര്‍മയുണ്ട്.
ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുവന്നവനാണ് ഞാന്‍ അന്നൊക്കെ എനിക്ക് ഊര്‍ജം പകര്‍ന്നുനല്‍കിയത് എന്റെ നാടായ പാട്യം ആയിരുന്നു. പിന്നെ എന്റെ അധ്യാപകനായ അപ്പുനമ്പ്യാരും ശ്രീനി പറഞ്ഞു. ഒരുപാട് പേര്‍ എന്നെ കുറ്റപ്പെടുത്തുകയും സഹായിക്കുകയും ചെയ്തിട്ടുണ്ടെന്നും അതുകൊണ്ട് നിങ്ങള്‍ക്കാര്‍ക്കെങ്കിലും എനിക്ക് വല്ലതും തരാന്‍ ആഗ്രഹമുണ്ടെങ്കില്‍ കടന്നുവരാമെന്നും തിങ്ങിനിറഞ്ഞ സദസിനെ നോക്കി ശ്രീനിവാസന്‍ പറഞ്ഞു.
സ്റ്റേജിലെ വലിയ ചുവന്ന കസേരയില്‍ ഇരുന്ന ശ്രീനി തൊട്ടടുത്ത കസേരയിലിരുന്ന ഭാര്യയെ നോക്കി ‘എന്റെ ഭാര്യ ഇതുവരെയായി എന്റെ മുന്നിലിരുന്നിട്ടില്ലെന്നും തെലുങ്ക്‌സിനിമയില്‍ രാമറാവുവും മറ്റും ഇരിക്കുന്ന കസേരയാണിതെന്നും കൂട്ടച്ചിരികള്‍ക്കിടയില്‍ ശ്രീനി പറഞ്ഞു.
വടക്കുനോക്കി യന്ത്രത്തിലെ ദാസന്‍ എന്ന കഥാപാത്രത്തിലൂടെ എന്റെ സൗന്ദര്യമില്ലായ്മ പരിഹരിക്കപ്പെട്ടതായും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. പണമുണ്ടാക്കാന്‍ വേണ്ടി ഞാന്‍ ഒരിക്കലും സിനിമ നിര്‍മിച്ചിട്ടില്ല. എന്റെ കഠിനമായ പ്രയത്‌നത്തിലൂടെ മാത്രമാണ് ഞാന്‍ എല്ലാം നേടിയതെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.
മുനിസിപ്പല്‍ കൗണ്‍സിലര്‍ കുന്നപ്പാടി മനോഹരന്‍ അധ്യക്ഷതവഹിച്ചു. കൗണ്‍സിലര്‍ എ.പി ശ്രീകല സ്വാഗതം പറഞ്ഞു. എ.ഇ.ഒ ലളിത അധ്യാപകരെ ആദരിച്ചു. എം. സുനില്‍കുമാര്‍ സുവനീര്‍ പ്രകാശനം ചെയ്തു. പി. അച്യുതന്‍ മാസ്റ്റര്‍ ഏറ്റുവാങ്ങി. എം. രാജന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. എച്ച്.എം കെ.എം പ്രമീള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൗണ്‍സിലര്‍ രജനീഷ് കക്കോത്ത്, പി. ബാലന്‍, എന്‍.കെ. ശ്രീനിവാസന്‍ മാസ്റ്റര്‍, കെ. ശ്രീധരന്‍, വി.പി. സുരേന്ദ്രന്‍ മാസ്റ്റര്‍, പി. സുരേഷ് ബാബു, കെ.കെ. സജീവന്‍, ഇ. രാജിഷ, എം.പി ചിത്രഭാനു, ആദിത്ത്, എ. റെനീഷ് മാസ്റ്റര്‍ സംസാരിച്ചു.

LIVE NEWS - ONLINE

 • 1
  3 hours ago

  അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

 • 2
  7 hours ago

  കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

 • 3
  11 hours ago

  അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

 • 4
  12 hours ago

  തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

 • 5
  13 hours ago

  നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

 • 6
  13 hours ago

  കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

 • 7
  1 day ago

  ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

 • 8
  1 day ago

  കെ.പി ശശികലയ്ക്ക് ജാമ്യം

 • 9
  1 day ago

  ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി