Sunday, November 18th, 2018

സാംസങ് എസ് ഫോര്‍ സ്മാര്‍ട്ട് ഫോണ്‍

മൊബൈല്‍ നിര്‍മാതാക്കളില്‍ ലോക പ്രശസ്തരായ സാംസങിന്റെ അതിനൂതനമായ മൊബൈല്‍ ഫോണ്‍ എസ് ഫോര്‍ പുറത്തിറക്കി. ടച്ച് സ്‌ക്രീന്‍ സ്മാര്‍ട്ട് ഫോണ്‍ വിഭാഗത്തില്‍ പെട്ട ഇതിനെ സ്പര്‍ശിക്കാതെ തന്നെ പ്രവര്‍ത്തിപ്പിക്കാമെന്നതാണ് ഏറ്റവും വലിയ സവിശേഷത. അംഗവിക്ഷേപംകൊണ്ടും സൂക്ഷ്മ ദൃഷ്ടി കൊണ്ടും ഇതു പ്രവര്‍ത്തിപ്പിക്കാം. അതായത് ഫോണിലെ ഐക്കണുകള്‍ക്ക് നേരെ വിരല്‍ ചൂണ്ടിയാലോ ഇമവെട്ടാതെയുള്ള നോട്ടംകൊണ്ടോ വെബ് പേജ്, ഫോട്ടോ ഗ്യാലറി, മ്യൂസിക് എന്നീ പ്രോഗ്രാമുകള്‍ പ്രവര്‍ത്തിപ്പിച്ച് ആസ്വദിക്കാം. പോസ്റ്റ് കാര്‍ഡ് വലിപ്പത്തിലുള്ള ചിത്രങ്ങള്‍ മികവാര്‍ന്നതും നല്ല തെളിമയുള്ളതുമാണ്. മാത്രമല്ല … Continue reading "സാംസങ് എസ് ഫോര്‍ സ്മാര്‍ട്ട് ഫോണ്‍"

Published On:Mar 26, 2013 | 4:59 pm

മൊബൈല്‍ നിര്‍മാതാക്കളില്‍ ലോക പ്രശസ്തരായ സാംസങിന്റെ അതിനൂതനമായ മൊബൈല്‍ ഫോണ്‍ എസ് ഫോര്‍ പുറത്തിറക്കി. ടച്ച് സ്‌ക്രീന്‍ സ്മാര്‍ട്ട് ഫോണ്‍ വിഭാഗത്തില്‍ പെട്ട ഇതിനെ സ്പര്‍ശിക്കാതെ തന്നെ പ്രവര്‍ത്തിപ്പിക്കാമെന്നതാണ് ഏറ്റവും വലിയ സവിശേഷത. അംഗവിക്ഷേപംകൊണ്ടും സൂക്ഷ്മ ദൃഷ്ടി കൊണ്ടും ഇതു പ്രവര്‍ത്തിപ്പിക്കാം. അതായത് ഫോണിലെ ഐക്കണുകള്‍ക്ക് നേരെ വിരല്‍ ചൂണ്ടിയാലോ ഇമവെട്ടാതെയുള്ള നോട്ടംകൊണ്ടോ വെബ് പേജ്, ഫോട്ടോ ഗ്യാലറി, മ്യൂസിക് എന്നീ പ്രോഗ്രാമുകള്‍ പ്രവര്‍ത്തിപ്പിച്ച് ആസ്വദിക്കാം. പോസ്റ്റ് കാര്‍ഡ് വലിപ്പത്തിലുള്ള ചിത്രങ്ങള്‍ മികവാര്‍ന്നതും നല്ല തെളിമയുള്ളതുമാണ്. മാത്രമല്ല ടച്ച് ഫോണ്‍ ഉപയോഗിക്കുമ്പോഴുണ്ടാവുന്ന അതായത് ഇടക്കിടെ സ്‌ക്രീന്‍ സപര്‍ശിക്കുമ്പോള്‍ സ്‌ക്രീനിന് വന്നുചേരുന്ന കലകളും അതു മൂലമുണ്ടാവുന്ന ഭംഗിക്കുറവും ഒഴിവാക്കാമെന്നതും സാംസങ് എസ് 4ന്റെ പ്രത്യേകതയാണ്.
ടെലിവിഷനുമായി ബന്ധപ്പെടുത്തിയും ഇത് പ്രവര്‍ത്തിപ്പിക്കാം. എട്ട് ഡിവൈസുകള്‍ ടിവിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. വൈ ഫൈ സിസ്റ്റം ഇല്ലാതെ തന്നെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുന്നത്. 40,000 രൂപ വിലമതിക്കുന്ന ഈ ഫോണ്‍ പോളി കാര്‍ബണേറ്റ് ബോഡിയും കമാനാകൃതിയിലുള്ള അറ്റവും കൊണ്ട് ആകര്‍ഷണീയമാണ് . മാത്രമല്ല അഞ്ച് ഇഞ്ച് 1080 പി ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേ, ആന്‍ഡ്രോയിഡ് ജല്ലി ബീന്‍ 4.2.2, 16, 32, 64 ജി ബി ഇന്റേര്‍ണല്‍ മെമ്മറി എന്നിവ ഇതിന്റെ സവിശേഷതയാണ്. കൂടാതെ മൈക്രോ എസ് ഡി കാര്‍ഡ്, എം പി ത്രി എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകളുള്ളതാണ് ഈ ഫോണ്‍.

LIVE NEWS - ONLINE

  • 1
    6 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    10 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    14 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    15 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    16 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    16 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    1 day ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    1 day ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    1 day ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി